India Kerala

‘പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം ഉറപ്പ്, തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും’; പി സി ജോർജ്

പത്തനംതിട്ടയിൽ മത്സരിക്കുമെന്ന സൂചന നൽകി പി സി ജോർജ്. മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്ന് പി സി ജോർജ് പറഞ്ഞു. സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ല. പി.സി. ജോർജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം. മത്സരിച്ചാൽ ജയം ഉറപ്പ്. തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി […]

India National

പഴയ ട്രെയിൻ കോച്ചുകൾ പുതിയ റെസ്റ്റോറന്റുകളാക്കി മറ്റും; പദ്ധതിയുമായി റെയിൽവേ

പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മറ്റും. പദ്ധതിയുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. ഇതോടെ, പഴയ കോച്ചുകൾ മുഖം മിനുക്കി, പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നതാണ്. റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക. ഒരേസമയം 48 പേർക്ക് വരെ […]

India Kerala

‘ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം’ : റിട്ട.ജസ്റ്റിസ് ബി.കെമാൽ പാഷ

ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് നൽകണമെന്ന് റിട്ട.ജസ്റ്റിസ് ബി.കെമാൽ പാഷ. നമ്മൾ എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും ഷീല സണ്ണി കടന്നുപോയതിന് പകരമാകില്ലെങ്കിൽ കൂടി ഷീലയ്ക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് റിട്ട.ജസ്റ്റിസ് ബി.കെമാൽ പാഷ പറഞ്ഞു. ’72 ദിവസം ഈ പാവം സ്ത്രീ എന്തിന് ജയിലിൽ കിടന്നു ? അവരെ ഇത് ജീവിതകാലം വേട്ടയാടില്ലേ ? അവർ കരഞ്ഞു പറഞ്ഞു കുറ്റക്കാരിയല്ലെന്ന്. ഇത് അന്വേഷിക്കാൻ സാധിക്കാത്തവരല്ല നമ്മുടെ ഉദ്യോഗസ്ഥർ. സാധാരണക്കാരന് വേണ്ടി ആരും ഒന്നും ചെയ്യില്ലേ ?’- കെമാൽ […]

India Kerala

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചു; മുന്നണി മര്യാദ ലംഘിച്ചെന്ന് പരാതി

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചുവെന്ന് പരാതി. കഴിഞ്ഞ തവണ അനുവദിച്ചതിന്റെ പകുതി പണം പോലും അനുവദിച്ചില്ല. മുന്നണി മര്യാദ ലംഘിച്ചെന്നും അഭിപ്രായം. വിഷയം എൽഡിഎഫിൽ ഉന്നയിക്കും. അതൃപ്‌തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും. അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തില്ല. എന്നാൽ പ്രശ്നം വഷളാക്കേണ്ടെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരുടെ അതൃപ്‌തി പരിഹരിക്കണമെന്ന് സിപിഐഎമ്മിൽ അഭിപ്രായം. ബജറ്റ് നിയമസഭയിൽ പാസാക്കും മുമ്പ് കൂടുതൽ പണം അനുവദിച്ചേക്കും. അതേസമയം സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ […]

India Kerala

സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്നതിന് ബില്ലുമായി സർക്കാർ; അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ നീക്കം

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപവുമായി ബന്ധപ്പെട്ട കരട് ബില്ല് തയാറായി. സർക്കാരിന്റെ ശക്തമായ നിയന്ത്രണത്തിൽ ആയിരിക്കും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ‘നയപരമായ മാറ്റമല്ല. സർക്കാരിൻറെ ഊന്നൽ സർക്കാർ സ്ഥാപനങ്ങൾക്ക് തന്നെയാണ്. ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് സർവ്വകലാശാലകളായി പരീക്ഷണാടിസ്ഥാനത്തിൽ അനുവദിക്കുക’ മന്ത്രി പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് നീക്കം. ബജറ്റുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനത്തിലും മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. ബജറ്റ് രാഷ്ട്രീയമാക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബജറ്റിൽ […]

India National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് യോഗം ചേരും; മമത ബാനർജി പങ്കെടുക്കില്ല

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് യോഗം ചേരും.ഇതിനായി രൂപീകരിച്ച ഉന്നതതല സമിതി അധ്യക്ഷൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് യോഗം. ബംഗാളൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സംസ്ഥാനത്ത് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് യോഗത്തിൽ നിന്ന് മമത ഒഴിവായത്. മമതയ്ക്ക് പകരം എംപിമാരായ സുദീപ് ബന്ദ്യോപാധ്യായയും കല്യാണ് ബാനർജിയും തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനാ […]

India Kerala

‘ബജറ്റിൽ അനുവദിച്ച തുക കൊണ്ട് ഒന്നും ചെയ്യാനാകില്ല’; സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിയെ പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ

സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിയെ പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ. ബജറ്റിൽ അനുവദിച്ച തുക കൊണ്ട് കെഎസ്ആർടിസിയിൽ ഒന്നും ചെയ്യാൻ ആകില്ലെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് എം വിൻസെന്റ് പറഞ്ഞു. തൊഴിലാളികൾക്ക് ഗുണകരമായ ഒന്നും ബജറ്റിൽ ഇല്ലായിരുന്നു എന്ന് ബിഎംഎസ് കെഎസ്ആർടിസി സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ പ്രതികരിച്ചു. കെഎസ്ആർടിസിയുടെ ആവശ്യങ്ങൾ അനുസരിച്ചുള്ള പ്രഖ്യാപനമല്ല ബജറ്റിൽ ഉണ്ടായതെന്നാണ് ടിഡിഎഫ് വിലയിരുത്തുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച 128 കോടി കൊണ്ട് ഒന്നും ചെയ്യാനാകില്ല. വരുന്ന മൂന്ന് വര്ഷം 1000 ഡീസൽ […]

India National

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കണം; ലോക് സഭയിൽ ആവശ്യവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സത്യപാൽ സിങ്

ലോക്‌സഭയിൽ രാജ്യത്തിൻ്റെ പേര് ഭാരത് എന്നാക്കണമെന്ന ആവശ്യവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സത്യപാൽ സിങ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിങ് ആവശ്യമുന്നയിച്ചത്. ദി ഹിന്ദു ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്നുള്ള ലോക്സഭാംഗമാണ് സത്യപാൽ സിങ്.‘ഭാരതത്തിൽ ജനിച്ചവർ ഭാഗ്യവാന്മാരാണെന്ന് ദൈവങ്ങൾ പോലും പറഞ്ഞിട്ടുണ്ട്, അതിനാൽ രാജ്യത്തിൻ്റെ പേര് ഭാരതം എന്ന് മാറ്റണം’ എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആദ്യ ഖണ്ഡികയിൽ […]

India Kerala

‘ചതിച്ചത് മരുമകളും അനുജത്തിയും’ വ്യാജ എൽഎസ്‌ഡി കേസിലെ ഇര ഷീല സണ്ണി

ചതിച്ചത് മരുമകളും അനുജത്തിയുമെന്ന് വ്യാജ എൽഎസ്‌ഡി കേസിലെ ഇര ഷീല സണ്ണി . മരുമകളും അനുജത്തിയും സംഭവത്തിന് തലേദിവസം വീടിന് പുറകിൽ നിന്ന് ഒരുപാട് സംസാരിച്ചു. അത് തന്നെ ചതിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഷീല സണ്ണി പറഞ്ഞു. അറസ്റ്റിലാകുന്നതിന്റെ തലേന്ന് ഇരുവരും തന്റെ ബൈക്ക് ഉപയോഗിച്ചു. എന്തിനാണ് മരുമകളും അനുജത്തിയും ചതിച്ചതെന്ന് അറിയണം. യഥാർത്ഥ പ്രതിയെ എക്സൈസ് കണ്ടെത്തിയത് സ്വാഗതാർഹമെന്നും ഷീല സണ്ണി ട്വന്റിഫോറിനോട് പറഞ്ഞു. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കി ജയിലിലാടന്‍ […]

India Kerala

‘ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിന് കൊടുത്തിട്ട് എസ്എഫ്ഐ ചരിത്രം ഓർമ്മിപ്പിക്കണം’ ; കെഎസ്‌യു

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിൽ എസ്എഫ്ഐയുടെ നിലപാട് മാറ്റിയോ എന്ന് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ. സ്വകാര്യ വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിൽ എസ്എഫ്ഐക്കെതിരെ വിമർശനവുമായി കെഎസ്‍യു രംഗത്തെത്തിയത്.ടിപി ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ബാലഗോപാലിന് കൊടുത്തിട്ട് എസ്എഫ്ഐയുടെ ചരിത്രം ഓർമ്മിപ്പിക്കണമെന്നാണ് ആനിന്റെ വിമർശനം.എസ്എഫ്ഐ പണ്ട് ചെയ്തതൊക്കെ തെറ്റാണെന്ന് സമ്മതിക്കണം. അല്ലെങ്കിൽ പുതിയ നിലപാട് തുറന്നു പറയണമെന്നും ആൻ സെബാസ്റ്റ്യൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ബജറ്റിലെ സ്വകാര്യ വിദേശ സർവകലാശാലകൾക്കെതിരെ വ്യാപകമായവിമർശനമാണ് ഉയരുന്നത്. ഫേസ്ബുക്ക് കുറിപ്പ് […]