Kerala

ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയിൽ

ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തിയ യാത്രക്കാരൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർ.പി.എഫിന്റെ പിടിയിലായി.

Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല സുരക്ഷ കൂട്ടണം; ജില്ലാ പൊലീസ് മേധാവിക്ക് ആശുപത്രി സൂപ്രണ്ടിന്റെ കത്ത്

കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്. ആശുപത്രി പരിസരം ലഹരി മാഫിയ കൈയ്യടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിൻ്റെ റിപ്പോർട്ട്. രാത്രിയിൽ 12 ഇടങ്ങളിൽ പ്രത്യേക പൊലീസ് പരിശോധന വേണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർക്കോ കൂട്ടിരിപ്പുകാർക്കോ ഇറങ്ങി നടക്കാനാവാസ്ഥ സ്ഥിതിയാണ്. ക്യാംപസിന്റെ പരിസരം ലഹരി മാഫിയയുടെ താവളമെന്ന് സൂപ്രണ്ട് പറഞ്ഞു. ലഹരി കൈമാറ്റത്തിന് ആശുപത്രി പരിസരം ഉപയോഗിക്കുന്നെന്നും പരാതിയിൽ പറയുന്നു. പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്ന് ലഹരി സംഘം സംഘടിച്ച് എത്തി സുരക്ഷാ ജീവനക്കാരെ […]

National

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും, മുഖ്യമന്ത്രി ആരാകുമെന്നത് സസ്പെൻസ്

കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി അക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ “സമാന ചിന്താഗതിക്കാരായ” എല്ലാ പാർട്ടികൾക്കും കോൺഗ്രസ് ക്ഷണം അയച്ചിട്ടുണ്ട്. കർണാടക മന്ത്രിസഭയുടെ അന്തിമ രൂപരേഖ രണ്ട് ദിവസത്തിനകം പുറത്തുവരുമെന്നാണ് സൂചന. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിക്കാൻ കോൺഗ്രസ് ബെംഗളൂരുവിലെ […]

National

ആരാകും മുഖ്യമന്ത്രി?; സിദ്ധരാമയ്യക്ക് മുൻതൂക്കമെന്ന് സൂചന

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയിൽ സിദ്ധരാമയ്യക്ക് മുൻതൂക്കമെന്ന് സൂചന. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കെന്ന് കേന്ദ്ര നിരീക്ഷകരുടെ വിലയിരുത്തൽ. കൂടുതൽ ചർച്ചകൾക്കായി ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലേക്ക് പോകും. പുതിയ കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് കോൺ​ഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നാണ് കോൺ​ഗ്രസ് നിയമസഭാകക്ഷി യോ​ഗത്തിൽ തീരുമാനമായത്. സി​​ദ്ധരാമയ്യയും ഡികെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവുമായി നിൽക്കുന്നത്. ഇരുവരേയും പിന്തുണയ്ക്കുന്ന അണികൾ ചേരി തിരിഞ്ഞ് മു​ദ്രാവാക്യം വിളികളുമായി യോ​ഗം നടക്കുന്ന ബം​ഗളൂരുവിലെ സ്വകാര്യ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി. വിഷയത്തിൽ മലികാർജുൻ […]

National

ബസവരാജ് ബൊമ്മെ ഇന്ന് വൈകിട്ട് രാജിവെക്കും

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് രാജിവെക്കും. സംസ്ഥാനത്ത് ബിജെപിയുടെ പരാജയം അംഗീകരിച്ചുകൊണ്ടാണ് ബൊമ്മെയുടെ രാജി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ നടക്കും. ഡികെ ശിവകുമാറിനോ സിദ്ധരാമയ്യക്കോ ആണ് സാധ്യത. മന്ത്രിയായി സിദ്ധരാമയ്യയ്ക്കാണ് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ അധികാരം പിടിക്കാൻ വരുണയിൽ കോൺഗ്രസ് തുറുപ്പു ചീട്ടാക്കിയതും കെ സിദ്ധരാമയ്യയെയാണ്. ആ തീരുമാനം തെറ്റിയില്ലെന്നു തന്നെ പറയാം. എന്നാൽ സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) തെരഞ്ഞെടുത്തതും ശക്തനായ […]

National

ജയ് ബജ്‌രംഗ് ബലി വിളികളും ഹനുമാൻ വേഷധാരികളും; കോൺഗ്രസ് ആസ്ഥാനത്ത് വിജയമാഘോഷിച്ച് പ്രവർത്തകർ

കർണാടക തെരഞ്ഞെടുപ്പ് ജയത്തിൽ കോൺഗ്രസ് ആസ്ഥാനത്ത് വിജയമാഘോഷിച്ച് പ്രവർത്തകർ. ഹനുമാന്റെ ഫോട്ടോ കയ്യിൽ പിടിച്ചും പ്രസാദമായി ലഡ്ഡു നൽകിയുമാണ് കോൺഗ്രസ് പ്രവർത്തകർ വിജയമാഘോഷിച്ചത്. കോൺഗ്രസ് പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് ഹനുമാൻ വേഷധാരികളും ജയ് ബജ്‌രംഗ് ബലി വിളികളും ഉണ്ടായി. ‘ഹനുമാൻ സ്വാമി ഞങ്ങളുടെ ഒപ്പമാണ്, സ്വാമി ബിജെപിക്ക് പിഴ ചുമത്തി’ എന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു. കർണാടകയിൽ ബിജെപിയെ നേരിട്ട കോൺഗ്രസിന്റെ പ്രധാനപ്പെട്ട ഒരു പ്രചാരണ ആയുധം ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്നതായിരുന്നു. എന്നാൽ ബിജെപി കൂടുതൽ ശക്തിയോടെ […]

Kerala

കർണാടകയിലെ വിജയം കേരളത്തിലും ആവർത്തിക്കും, ഇതൊരു തുടക്കം മാത്രം ; കെ സുധാകരൻ

കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം തുടക്കമാണ്,അത് കേരളത്തിലും ആവർത്തിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നു. തിരിച്ചുവരവ് ഞങ്ങൾ നേരത്തെ ഉറപ്പിച്ചു. ജനങ്ങളുടെ വികാരങ്ങൾക്കനുസരിച്ച് കോൺഗ്രസിന് പ്രവർത്തിക്കാൻ സാധിക്കുമെന്നതിന് ഉദാഹരണമാണിത്. ഈ വിജയം ഞങ്ങൾ പ്രെഡിക്റ്റ് ചെയ്തതാണ്. 130 സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്ന് താൻ പറഞ്ഞതാണെന്നും കെ.സുധാകരൻ പറഞ്ഞു. കർണാടകയിലേത് വർഗീയതക്കും അഴിമതിക്കും എതിരായ പോരാട്ടത്തിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.രാഹുൽ ഗാന്ധിയുടെകൂടെ ഞങ്ങളുമുണ്ടെന്ന് ജനങ്ങൾ വിളിച്ചുപറയുന്ന വിജയമാണിത് രാഹുൽ ഗാന്ധിക്ക് […]

National

‘ഹിജാബ് ധരിച്ച് നിയമസഭയിലെത്തും, തടയാമെങ്കില്‍ തടഞ്ഞോളൂ’; ഹിജാബ് സമരം നയിച്ച കോണ്‍ഗ്രസ് മുസ്ലീം എംഎല്‍എയ്ക്ക് വിജയം

കര്‍ണാടകയില്‍ ബിജെപിക്ക് അടിപതറിയതോടെ ദക്ഷിണേന്ത്യയില്‍ പൂര്‍ണമായും ഭരണം കൈവിട്ട പാര്‍ട്ടിയായി ബിജെപി. ഹലാലും ഹിജാബും ഹനുമാനും ബജ്‌റംഗ്ദളുമെല്ലാം കന്നഡ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് ചൂടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതേ നാണയത്തില്‍ തന്നെ ബിജെപിക്ക് തിരിച്ചടിയും കിട്ടി. ഹിജാബ് സമരത്തിന് മുന്നില്‍ നിന്ന കോണ്‍ഗ്രസ് മുസ്ലിം എംഎല്‍എ കനീസ് ഫാത്തിമ  ഹിജാബ് വിവാദം കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളും ശ്രമങ്ങളും. യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിച്ചോളമാമെന്ന് […]

National

കർണാടകയിൽ രാഹുൽ ഇഫക്റ്റ്; ഭാരത് ജോഡോ കടന്നുപോയ മണ്ഡലങ്ങളെല്ലാം കോൺഗ്രസ് തൂത്തുവാരി

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഈ മുന്നേറ്റത്തിൽ രാഹുൽഗാന്ധി എന്ന നേതാവിന് കൃത്യമായ പങ്കുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തിലൂടെ കടന്നുപോയ രാഹുൽ നയിച്ച ഭാരത് ജോഡോയാത്രയും കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം നിറച്ചിരുന്നു. കർണാടകയിലൂടെ രാഹുൽ നടന്നു നീങ്ങിയത് 17 മണ്ഡലങ്ങളിലൂടെയായിരുന്നു. 2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര സെപ്തംബർ 30ന് ഗുണ്ടൽപേട്ട് വഴിയാണ് കർണാടകയിലേക്ക് പ്രവേശിക്കുന്നത്. പതിനേഴിൽപരം മണ്ഡലം കവർ ചെയ്തായിരുന്നു രാഹുലിന്റെ യാത്ര. അനാരോഗ്യം വകവയ്ക്കാതെ ഒക്ടോബർ 6 ന് […]

Kerala

കർണാടക, ലിം​ഗായത്ത് വോട്ടുകൾ നെടുകെ പിളർന്ന് കോൺ​ഗ്രസിലെത്തി; വൊക്കലിം​ഗ, മുസ്ലിം, ദളിത്, ന്യൂനപക്ഷ വോട്ടുകളും നിർണായകമായി

ജാതി സമവാക്യങ്ങൾ നിർണായക സ്വാധീനം ചെലുത്തുന്ന കർണാടകയിൽ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒരു കാര്യം വ്യക്തമായി. ലിം​ഗായത്ത് വോട്ടുകൾ നെടുകെ പിളർന്ന് കോൺ​ഗ്രസിലെത്തിയെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇതിന് പുറമേ വൊക്കലിം​ഗ വോട്ടും മുസ്ലിം ദളിത് ന്യൂനപക്ഷ വോട്ടുകളും അപ്പാടെ കോൺ​ഗ്രസിലെത്തിയെന്നാണ് വിലയിരുത്തൽ.  ആരാണ് ബിജെപിക്കെതിരെ ശക്തരാകുന്നത്, അവർക്ക് വോട്ട് ചെയ്യുകയെന്ന ന്യൂന പക്ഷങ്ങളുടെ രീതി കർണാടകയിൽ തീവ്രമാകുന്ന കാഴ്ച്ചയാണ് കണ്ടത്. തീരദേശ മേഖല ഉൾപ്പെട്ട ദക്ഷിണ കന്നഡയിൽ ബിജെപിക്ക് തന്നെയാണ് ഇപ്പോഴും മുൻതൂക്കം. സംഘടനാ […]