സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് അപ്പീൽ നൽകുമെന്ന് ഡോ. വന്ദനദാസിന്റെ പിതാവ് മോഹൻ ദാസ്. 20 തവണ കേസ് മാറ്റിവച്ചു. സിബിഐ അന്വേഷണം വേണമെന്നും സർക്കാർ എന്തിനാണ് എതിർക്കുന്നതെന്നും പിതാവ് ചോദിച്ചു. നാലര മണിക്കൂർ മകൾക്ക് ചികിത്സ ലഭിച്ചില്ല. എഫ്ഐആറിൽ പ്രശ്നങ്ങളുണ്ട്. സംഭവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. മകൾ രക്ഷിക്കണമെന്ന് പറഞ്ഞിട്ടും ആരും സഹായിച്ചില്ല. പൊലീസിൻ്റെ സാന്നിധ്യത്തിലുണ്ടായ കൊലപാതകമാണ്. അവരെ മാറ്റിനിർത്തി അന്വേഷിക്കുന്നത് എങ്ങനെയാണെന്നും പിതാവ് ചോദിച്ചു പൊലീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് […]
India
ഇടിവിന് ശേഷം സ്വര്‍ണവില തിരിച്ചുകയറി; ഇന്നത്തെ വിലയറിയാം…
കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി ഇടിവിലായ സ്വര്‍ണവില ഇന്ന് അല്‍പം തിരിച്ചുകയറി. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 46400 രൂപയായി. 5,800 രൂപ എന്ന നിലയിലാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പന പുരോഗമിക്കുന്നത്. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നലെ സ്വര്‍ണവില ഇടിഞ്ഞ് 46200 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മാസം 18ന് […]
എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
കോവളം എംഎൽഎ എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്താണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു എംഎൽഎ. സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ എംഎൽഎയ്ക്കും കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
‘ലാല്‍ഗോട്ര’ നെല്ലിനത്തിൽ നിന്ന് നൂറിമേനി കൊയ്ത് വടക്കാഞ്ചേരിയിലെ യുവ കർഷകൻ
പശ്ചിമ ബംഗാളിൽ നിന്നുള്ള ‘ലാല്‍ഗോട്ര’ നെല്ലിനത്തിൽ നിന്ന് നൂറിമേനി കൊയ്ത് വടക്കാഞ്ചേരിയിലെ യുവ കർഷകൻ നാസർ മങ്കര. കൃഷി വകുപ്പിന്റെ ‘ആത്മ’ പദ്ധതി പ്രകാരം നടത്തിയ പരീക്ഷണ കൃഷിയാണ് വൻ വിജയമായത്. വടക്കാഞ്ചേരി മേലേതിൽ പാടശേഖരത്തിലെ കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു. 120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ‘ലാല്‍ഗോട്ര’ എന്ന നെല്ലിനം കേരളത്തിൽ ആദ്യമായി കൃഷി ചെയ്തത് മേലേതിൽ പാടശേഖരത്തിലാണ്. പരമ്പരാഗത നെല്ലിണങ്ങളായ ഉമ്മ, പൊന്മണി എന്നിവയെ അപേക്ഷിച്ച് ഇരട്ടി വിളവാണ് […]
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് എന്ന സൂചന നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗത്തിൻ്റെ 30% മാത്രമാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്, ബാക്കി പുറത്തുനിന്ന് വാങ്ങുകയാണ്. ഉപഭോക്താക്കൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി മുന്നറിയിപ്പ് നൽകി. മഴക്കുറവും ജലലഭ്യതക്കുറവും ചെറുതല്ലാത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറച്ചാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാൻ […]
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യതലസ്ഥാനത്തെത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എന്നിവരും ഡിഎംകെ, സമാജ്‌വാദി, ആർജെഡി പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. യുഡിഎഫ് വിട്ടു നിൽക്കുന്നതിനാൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ സമരത്തിൽ പങ്കെടുക്കില്ല.
കേരളത്തിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന കേസ്; എൻഐഎ കോടതിയുടെ വിധി ഇന്ന്
കേരളത്തിൽ ഐഎസ് ഭീകരർ സ്‌ഫോടനം ആസൂത്രണം ചെയ്തെന്ന കേസിൽ കൊച്ചി എൻഐഎ കോടതി ഇന്ന് വിധി പറയും. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. ഇയാൾ ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് കേരളത്തിൽ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നാണ് എൻഐഎ കണ്ടെത്തൽ. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ 38, 39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കണ്ണൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം
കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. പഴയങ്ങാടി പയ്യന്നൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്. ട്രാവലറിലുണ്ടായിരുന്ന എട്ടുപേർക്ക് നിസ്സാര പരുക്കറ്റു. നിലവിൽ വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. മുൻകരുതൽ നടപടിയായി ഇതുവഴിയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു.
രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് പിടിയിൽ
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയിൽ. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി. രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേർ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി […]
യുപിഎ ഭരണകാലത്തെ സാമ്പത്തിക വീഴ്ച; ധവളപത്രം ഇറക്കാൻ കേന്ദ്രസർക്കാർ
യുപിഎ സർക്കാരിന്റെ കാലത്തെ ധനവിനിയോഗത്തിലെ വീഴ്ചകൾ വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ബജറ്റ് സമ്മേളനം ഇതിനായി ഒരു ദിവസം കൂടി നീട്ടും. വിഹിതങ്ങൾ എപ്രകാരം തെറ്റായി വിനിയോഗിക്കപ്പെട്ടു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.