India Kerala

പ്രഖ്യാപനത്തിന് മുൻപേ എൻ കെ പ്രേമചന്ദ്രന് വേണ്ടി പ്രചാരണം തുടങ്ങി പ്രവർത്തകർ

ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനുവേണ്ടി പ്രചാരണത്തിന് തുടക്കമിട്ട് പ്രവര്‍ത്തകര്‍. അഞ്ചല്‍‌ മേഖലയിലാണ് ചുവരെഴുത്ത് തുടങ്ങിയത്. അതേസമയം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചു. ഇതിനിടയിലാണ് ചുവരെരുഴുത്. മണ്ഡലത്തില്‍ വിവിധങ്ങളായ പ്രചാരണപ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. സിെഎടിയു സംഘടനകള്‍ ജില്ലയിലെമ്പാടും പ്രകടനം നടത്തി പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. എംപി രാജിവയ്ക്കണമെന്നാണ് ആവശ്യം. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഐഎം നീക്കമെന്ന് എന്‍ കെ […]

India Kerala

‘വിദേശ സർവകലാശാല വിഷയത്തിലെ വിവാദങ്ങൾക്ക് മറുപടി’ ; ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ധനമന്ത്രി

ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ധനമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി നൽകും. വിദേശ സർവകലാശാല വിഷയത്തിലെ വിവാദങ്ങൾക്ക് ഇന്ന് മറുപടി വരുത്തിയേക്കും. വിദേശ സർവകലാശാലകൾ കൊണ്ടുവരുന്ന കാര്യത്തിൽ സർക്കാർ പിന്നോട്ട് പോകാൻ സാധ്യത. സിപിഐ മന്ത്രിമാരുടെ പരാതികൾക്ക് ഇന്ന് മറുപടി ഉണ്ടായേക്കും. കർഷകർ നേരിടുന്ന വെല്ലുവിളികളാണ് അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയിൽ ഉയർത്തുക. അതേസമയം കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കേരളം വ്യാഴാഴ്ച ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്കായി നാലംഗ സംഘമാണ് കേരളത്തില്‍ നിന്നു ഡല്‍ഹിക്കു പോകുന്നത്. കേരളാ […]

India Kerala

ഗതാഗത കമ്മീഷണറെ ശകാരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍; സംഭവം ഡ്രൈവിങ് സ്കൂൾ ഉടമകളുമായുള്ള ചർച്ചയ്ക്കിടെ

ഗതാഗത കമ്മീഷണറിനെ ശാസിച്ച് മന്ത്രി ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂൾ ഉടമകളുമായുള്ള യോഗത്തിനിടെയാണ് സംഭവം. ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച.ഏപ്രിലിൽ ഇത്തരം സെൻ്ററുകൾ തുടങ്ങണമെന്ന് കേന്ദ്രം അറിയിച്ചതായി ട്രാൻസ്പോർട്ട് കമീഷണർ മന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യം ഉത്തരവായി ഇറങ്ങിയോ എന്നായിരുന്നു ചർച്ചക്കിടെ മന്ത്രിയുടെ ചോദ്യം. ഉത്തരവില്ലെന്ന് മറുപടി നൽകിപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം. എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂൾ സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. സ്വകാര്യ വ്യക്തിക്കോ സ്വകാര്യ പങ്കാളിത്വത്തോടെയോ ഓട്ടോമാറ്റിക് […]

India Kerala

‘അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് എന്തിനെന്ന് അറിയില്ല, ആ നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമരാഗ്നി യാത്ര തന്നെ അറിയിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നും അദേഹം പറഞ്ഞു. ‘സമരാഗ്നി യാത്രയിലേക്ക് ക്ഷണിക്കാനുള്ള മര്യാദ കെപിസിസി അധ്യക്ഷൻ കാണിച്ചില്ല, കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ കെപിസിസി ഓഫിസിൽ കയറൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് കാരണമില്ലാതെയാണ്. തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. താൻ ഒരുതെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കാൻ ഒരുമടിയുമില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് […]

India National

കാക്ക മുട്ടൈ സംവിധായകന്റെ വീട്ടിലെ മോഷണം; ദേശീയപുരസ്കാരം തിരിച്ചുനൽകി മോഷ്ടാക്കൾ, ഒപ്പം മാപ്പപേക്ഷയും

തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ നിന്ന് മോഷ്ടിച്ച ദേശീയപുരസ്കാരം തിരിച്ചുനൽകി മോഷ്ടാക്കൾ. സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്കാരം മാത്രമാണ് മോഷ്ടാക്കൾ തിരിച്ചുനൽകിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് കാക്ക മുട്ടൈ എന്ന ചിത്രത്തിന്റെ സംവിധായകൻ മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയിൽനിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണംപോയത്. ഇതിലെ ദേശീയ പുരസ്കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കൾ കഴിഞ്ഞദിവസം രാത്രി തിരികെ […]

India Kerala

തോമസ് ഐസക്കിന് തിരിച്ചടി; മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിന് സ്‌റ്റേയില്ല

കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് തിരിച്ചടി. തോമസ് ഐസക്കിനെതിരായ ഇ ഡി സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷിക്കാന്‍ ഇഡിക്ക് അധികാര പരിധിയില്ലെന്ന് തോമസ് ഐസക് പറഞ്ഞു. വെള്ളിയാഴ്ച കിഫ്ബിയുടെ ഹര്‍ജിക്ക് ഒപ്പം തോമസ് ഐസകിന്റെ ഹര്‍ജിയും പരിഗണിക്കും. ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് […]

India National

‘താങ്ങുവിലയിൽ നിയമപരമായ ഉറപ്പുനൽകും’; കർഷകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

കർഷകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരം എംഎസ്പി നിയമപരമായ ഉറപ്പ് നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ഇന്ന് ഒരു ചരിത്ര ദിനമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി 15 കോടി കർഷക കുടുംബങ്ങളുടെ ജീവിതത്തെ ഇത് മാറ്റിമറിക്കുമെന്നും നീതിയുടെ പാതയിൽ കോൺഗ്രസിൻ്റെ ആദ്യ ഉറപ്പാണിതെന്നും പ്രതികരിച്ചു. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി കർഷകർ രംഗത്തെത്തിയത്. 50 കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ഡൽഹി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് ഇന്ന് […]

India National

‘ഭക്ഷണത്തിൽ സ്ക്രൂ’; ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി യാത്രക്കാരൻ

ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി വിമാനയാത്രികൻ. വിമാനത്തിൽ വിളമ്പിയ സാൻഡ്‌വിച്ചിനുള്ളിൽ നിന്നും ‘സ്ക്രൂ’ കണ്ടെത്തിയെന്നാണ് ആരോപണം. വിഷയം വിമാന കമ്പനി അറിയിച്ചപ്പോൾ പരാതി തള്ളിക്കളഞ്ഞു എന്നും ഇയാൾ ആരോപിച്ചു. ഭക്ഷണത്തിൽ നിന്ന് കണ്ടെത്തിയ സ്ക്രൂവിൻ്റെ ചിത്രങ്ങൾ അടക്കം പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിൽ നിന്നും ലഭിച്ച സാൻഡ്‌വിച്ച് കഴിക്കുന്നതിനിടെ അതിൽ നിന്നും ഒരു ‘സ്ക്രൂ’ ലഭിച്ചു. വിമാന യാത്രയ്ക്കിടെ അല്ല മറിച്ച്, ലക്ഷ്യസ്ഥാനത്ത് എത്തിയ […]

India Kerala

മാസപ്പടി കേസില്‍ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി; കൈകള്‍ ശുദ്ധമാണോയെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണം; മാത്യു കുഴല്‍നാടന്‍

മാസപ്പടി കേസില്‍ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ കൈകള്‍ ശുദ്ധമാണോയെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. വിഷയത്തില്‍ നിയമസഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ സ്പീക്കര്‍ക്കെതിരെയും മാത്യു കുഴല്‍നാടന്‍ വിമര്‍ശനമുന്നയിച്ചു. മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ കഴിയാത്തത് കൊണ്ടാണ് സ്പീക്കര്‍ തന്നെ തടഞ്ഞത്. സ്പീക്കര്‍ ജനാധിപത്യം കശാപ്പ് ചെയ്തു. സ്പീക്കറുടെ പ്രവൃത്തി ജനം തിരിച്ചറിയട്ടെ. സഭയില്‍ എഴുതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പറഞ്ഞാല്‍ മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ […]

India National

ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജി, ഇന്ന് അശോക് ചവാന്‍ ബിജെപിയിലേക്ക്; ചവാന്‍ രാജ്യസഭയിലേക്ക് എത്തുമെന്നും സൂചന

ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ ഇന്ന് ബിജെപി അംഗത്വമെടുക്കാന്‍ തയാറെടുത്ത് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍. തന്റെ ബിജെപി പ്രവേശനം ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് അശോക് ചവാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് മുതല്‍ താന്‍ പുതിയൊരു രാഷ്ട്രീയ കരിയര്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസത്തിനകം തന്റെ അടുത്ത നീക്കത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ചവാന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉപമുഖ്യമന്ത്രിയും സംസ്ഥാനത്തെ ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ചവാനെ ബിജെപിയിലേക്ക് സ്വാഗതം […]