Entertainment Kerala

‘വോയിസ് ഓഫ് സത്യനാഥൻ’ നാളെ മുതൽ തീയേറ്ററുകളിൽ

ജനപ്രീയ നായകൻ ദിലീപ് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച “വോയിസ് ഓഫ് സത്യനാഥൻ” ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ സംയുക്തമായാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ചിരിയും കളിയും കാര്യവുമായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയാണ്. ചിത്രം റിലീസ് ചെയ്യുന്നത് ആൻ […]

Kerala Latest news

ഒറ്റ ദിവസം കൊണ്ട് 3340 റെക്കോര്‍ഡ് പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചുവെന്ന് വീണാ ജോര്‍ജ്

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകള്‍ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുന്നതാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ […]

Kerala

ബോണക്കാട്ടെ തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടൻ: വി ശിവൻകുട്ടി

തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ബോണക്കാട് എസ്റ്റേറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിനൊപ്പം നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മുഖാന്തിരം ലയങ്ങളുടെ പുനരുദ്ധാരണം നടത്തുന്നതിനായി 2.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ജില്ലാ കളക്ടർ ചെയർമാനായ പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി മേൽനോട്ടം വഹിക്കുമെന്നും മന്ത്രി […]

Kerala

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ; ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ്. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്. മൃതദ്ദേഹം കുഴിച്ചു മൂടിയ പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തി. നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന […]

Kerala Latest news

”കയ്യിലേയും കാലിലേയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല”; ചെറുപ്പക്കാർ കള്ള് ചെത്താൻ വരുന്നില്ലെന്ന് ഇ പി ജയരാജൻ

ചെറുപ്പക്കാരൊന്നും കള്ള് ചെത്താൻ വരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കയ്യിലേയും കാലിലേയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് കാരണം. തെങ്ങിൽ കയറാൻ പുതിയ സംവിധാനം കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റെന്ന് ഇ പി ജയരാജൻ ചോദിച്ചു. മൈക്ക് വിഷയത്തിൽ വികൃതമായുള്ള പ്രചരണമാണ് നടക്കുന്നത്. ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് തന്നെ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുമ്പോൾ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി. വിഐപി പ്രസംഗിക്കുമ്പോൾ അതിനുള്ള ചട്ടങ്ങൾ, നിയമങ്ങൾ […]

Kerala

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്നു; സീരിയൽ നടി ഉൾപ്പെടെ അറസ്റ്റിൽ

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള […]

Kerala Local

ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. വവ്വാക്കാവിനടുത്തുള്ള റെയിൽവേ ക്രോസിലാണ് സംഭവം. കുറുങ്ങപ്പള്ളി അംബികാ ഹൗസിൽ അംബുജാക്ഷിക്കാണ് പരിക്കേറ്റത്. മറ്റ് തൊഴിലാളികൾക്കൊപ്പം അടച്ചിട്ട റെയിൽവേ ക്രോസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അംബുജാക്ഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

‘മദ്യത്തിന്റെ വില കൂട്ടിയാൽ ഇന്നലെ മൂന്ന് പെ​ഗ് കഴിച്ച ഒരാൾ ഇന്ന് രണ്ട് പെഗാക്കുമോ’, ഇല്ല; വീട്ടിൽ കൊടുക്കുന്ന പെെസ കുറയ്ക്കും; വി ഡി സതീശൻ

സംസ്ഥാനത്തിന്റെ മദ്യ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബീവറേജ്‌സ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ വർധിപ്പിക്കുന്നതിലൂടെ മദ്യത്തിന്റെ വ്യാപനമാണ് നടത്തുന്നത്. കേരളം ലഹരിയുടെ കാര്യത്തിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം മാറുകയാണ്. മദ്യത്തിൽ നിന്നും വരുമാനം കൂട്ടുകയാണ് സർക്കാർ ലക്ഷ്യം. മദ്യത്തിന്റെ വില കൂട്ടിയാൽ ഇന്നലെ മൂന്ന് പെ​ഗ് കഴിച്ച ഒരാൾ ഇന്ന് രണ്ട് പെ​​​​ഗാക്കുമോ… ഇല്ല, പക്ഷേ വീട്ടിൽ കൊടുക്കുന്ന പെെസ കുറയ്ക്കും. എം ഡി എം എ ഉൾപ്പെടെയുള്ള ലഹരികൾ […]

National

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ട്രെയിനിന്റെ ഗ്ലാസ് തകര്‍ന്നു

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ഭോപ്പാലില്‍ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്‍റെ ഗ്ലാസ് തകര്‍ന്നു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് സംഭവം. കല്ലേറിൽ സി 7 കോച്ചിന്‍റെ ചില്ലുകൾ തകർന്നു. യാത്രക്കാര്‍ക്ക് പരുക്കില്ല. 13-17 സീറ്റുകള്‍ക്കിടയിലെ ഗ്ലാസിനും കല്ലേറില്‍ ചെറിയ തകാരാറുകൾ സംഭവിച്ചു. അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വിശദമാക്കി. അതേസമയം ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് […]

Kerala Latest news

സ്ലീപ്പർ, സെമി സ്ലീപ്പർ ഹൈബ്രിഡ് ബസുകൾ കെഎസ്ആർടിസിയുടെ ഭാഗമാകുന്നു; ചിങ്ങം ഒന്ന് മുതൽ സർവീസ്

അത്യാധുനിക സൗകര്യങ്ങളോടുകൂടുയ ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകൾ തിരുവനന്തപുരത്ത് എത്തി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതാദ്യമായാണ് സ്ലീപ്പർ, സെമി സ്ലീപ്പർ സീറ്റകൾ അടങ്ങിയ ഹൈബ്രിഡ് ബസുകൾ കെ.എസ്.ആർ.ടി.സിയുടെ ഭാഗമാകുന്നത്. 42 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബസിൽ 15 സ്ലീപ്പർ ബർത്തുകളും 27 സെമി സ്ലീപ്പർ സീറ്റുകളും ഉണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ബസിൽ […]