ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. വിദ്യാർത്ഥിനി പകർത്തിയ ലൈംഗികാതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി. തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെയാണ് വിദ്യാർത്ഥിനി പങ്കുവച്ചത്.
India
കർണാടകയിൽ നിന്ന് തമിഴ്നാട് വഴി നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ; പിടികൂടിയത് ഫോർട്ട് കൊച്ചി പൊലീസ്
എഐ ക്യാമറയെ പറ്റിച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ. കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ കാർ ഫോർട്ട് കൊച്ചി പൊലീസ് പിടികൂടി. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്. ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ അടക്കം കടന്ന് ഈ കാർ എങ്ങനെ കേരളത്തിലെത്തി എന്നത് പൊലീസിനെ അമ്പരപ്പിക്കുകയാണ്. നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും […]
തൃശൂരിൽ യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു
തൃശൂരിൽ യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം. ചെറുളിയിൽ മുസ്തഫയുടെ മകൻ ഇസ്മയിൽ (15) ആണ് മരിച്ചത്.
പച്ചക്കറിക്ക് പിന്നാലെ കുതിച്ചുയർന്ന് അരിവിലയും; വിലക്കയറ്റത്തിന് കാരണം ആന്ധ്രയടക്കം സംസ്ഥാനങ്ങളിലെ കയറ്റുമതി
കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറിക്ക് പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയിൽ അരിക്ക് വിലകൂടിയത്. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണമെത്തുമ്പോഴേക്കും വില റെക്കോർഡിഡുമെന്നാണ് കണക്കുകൂട്ടൽ. ഏറെ ഡിമാൻഡുളള ജയ അരിക്കാണ് പൊളളുന്ന വില. 20 ദിവസം മുമ്പ് മൊത്ത വിപണയിൽ 35 രൂപയായിരുന്നെങ്കിൽ ഇന്നത് 40 ലെത്തി. ചില്ലറ വിപണിയിൽ അഞ്ചുരൂപയെങ്കിലും അധികം നൽകണം. പൊന്നിയരിക്ക് 44 രൂപയുണ്ടായിരുന്നത് 52 ലെത്തി. പച്ചരിക്ക് മൊത്തവിപണയിൽ നാലുരൂപയാണ് […]
കിണറിടിഞ്ഞ് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം കൈമാറി
തിരുവനന്തപുരത്ത് കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം തൊഴിൽ മന്ത്രി വി ശിവൻകുട്ടി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന ധനസഹായത്തുകയാണ് കൈമാറിയത്. 2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെൽവിക്ക് മന്ത്രി കൈമാറി. തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിന്റെ നല്ല പാഠം പദ്ധതിയുമായി ചേർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. […]
‘ക്യാമറയില്ലാത്ത കൗണ്‍സിലിംഗ് റൂമിലായിരുന്നു ചോദ്യം ചെയ്യല്‍, നൗഷാദിനെ മര്‍ദിച്ചെന്നതും കള്ളം’; കൂടുതല്‍ വെളിപ്പെടുത്തലുമായി അഫ്‌സാന
ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനെ താന്‍ കൊലചെയ്തുവെന്ന് സമ്മതിക്കേണ്ട ദുരവസ്ഥ തനിക്ക് വന്നത് പൊലീസിന്റെ കൊടിയ മര്‍ദത്തെ തുടര്‍ന്നെന്ന് ആവര്‍ത്തിച്ച് അഫ്‌സാന. പൊലീസ് തന്നെ മര്‍ദിച്ചത് ക്യാമറയില്ലാത്ത സ്ഥലത്തുവച്ചായിരുന്നുവെന്ന് അഫ്‌സാന പറയുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും പൊലീസുകാര്‍ ചിലര്‍ രാത്രി ഉറങ്ങുകയും ചെയ്യുന്ന മുറിയില്‍ വച്ചാണ് പൊലീസുകാര്‍ മര്‍ദിച്ചത്. അത് സ്റ്റേഷന് പുറത്താണ്. ഇവിടെ ക്യാമറ ഉണ്ടായിരുന്നില്ല. സ്റ്റേഷന് അകത്തും പുറത്തുമായി പന്ത് തട്ടുന്നത് പോലെ തന്നെ തട്ടിക്കളിച്ചുവെന്നും അഫ്‌സാന പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അഫ്‌സാനയുടെ പ്രതികരണം. […]
‘ആക്രമണം ബോധപൂർവം, കൊല്ലാൻ വേണ്ടി തന്നെ കുത്തി’; വന്ദനദാസ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
ഡോക്ടർ വന്ദനദാസ് വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവം ആക്രമണം നടത്തുകയായിരുന്നു. പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 1050 പേജുകളും 136 സാക്ഷി മൊഴികൾ ഉൾപ്പെടുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകൾ സഹിതമാണ് കുറ്റപത്രം […]
അന്വേഷണ സംഘത്തിന്റേത് മികച്ച ഇടപെടൽ; നൗഷാദ് തിരോധാനക്കേസിൽ പൊലീസിനെ ന്യായീകരിച്ച് വനിതാ കമ്മീഷൻ
പത്തനംതിട്ട നൗഷാദ് തിരോധാന കേസിൽ പൊലീസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് മികച്ച ഇടപെടൽ നടത്തി, കേസിൽ നല്ല ജാഗ്രത കാട്ടി. അത് കൊണ്ടാണ് വേഗത്തിൽ നൗഷാദിനെ കണ്ടെത്തിയത്. അഫ്സാനയുടെ പരാതി കമ്മീഷന് മുന്നിൽ വന്നിട്ടില്ലെന്നും പി സതീദേവി പ്രതികരിച്ചു. ഇതിനിടെ നൗഷാദ് തിരോധാന കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു എന്ന് പറയേണ്ടിവന്നത് പൊലീസിന്റെ മർദനത്തെ തുടർന്നാണെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഉത്തരവ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപിയോട് […]
കെഎസ്ആര്‍ടിസി ബസില്‍ യുവാവിനെ മര്‍ദിച്ചു; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം വെളളറടയില്‍ യുവാവിനെ ബസില്‍ മര്‍ദിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ടക്ടർ സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ മന്ത്രി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ മുന്‍പും വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളറടയില്‍ യാത്രക്കാരന് കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റത്. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെയാണ് സുരേഷ് കുമാര്‍ മര്‍ദിച്ചത്. യുവാവ് നല്‍കിയ പരാതിയില്‍ കാട്ടാക്കട പൊലീസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
‘രഞ്ജിത്ത് കേരളം കണ്ട മാന്യനായ ചലച്ചിത്ര ഇതിഹാസം’; പുരസ്കാര നിർണയ വിവാദം തള്ളി മന്ത്രിസജി ചെറിയാൻ
അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്ന സംവിധായകൻ വിനയന്റെ ആരോപണം തളളി മന്ത്രി സജി ചെറിയാൻ രംഗത്ത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം പുനഃപരിശോധിക്കില്ല. ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. രഞ്ജിത്തിന് ഇതിൽ റോൾ ഉണ്ടായിരുന്നില്ല. അവാർഡുകൾ നൽകിയത് അർഹരായവർക്കാണ്. ഇതിൽ അന്വേഷണത്തിന്റെ ആവശ്യമില്ല. നമ്മുടെ നാട്ടിൽ ആരെല്ലാം എന്തെല്ലാം ആരോപണം ഉന്നയിക്കുന്നു. തെളിവുണ്ടെങ്കിൽ നിയമ നടപടിയുമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു. രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ […]












