പാലക്കാട് തച്ചമ്പാറയില്‍ നാടിന്റെ കുടിവെള്ള ക്ഷാമമകറ്റാൻ പെൺകരുത്ത് കൈകോർക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി 10 കിണറുകളാണ് ഈ മേഖലയിൽ വനിതകൾ കുഴിച്ചത്. തച്ചമ്പാറയിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് വനിതകളുടെ നേതൃത്വത്തിൽ കിണറുകൾ നിർമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നാട്ടുകൽ പുതുമനക്കുളമ്പ് മുഹമ്മദാലിയുടെ വീട്ടിലും കിണർ ഒരുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾക്കാണ് കിണർ പണിയുടെ നേതൃത്വം. 14 കോൽ താഴ്ചയിലാണ് മുഹമ്മദാലിയുടെ കിണറിൽ വെള്ളം കണ്ടത്. ഒരു ദിവസം 6 പേർ വീതം 24 ദിവസം പണിയെടുത്തു. ഗിരിജ, പാർവ്വതി, […]
India
കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം; യോഗം വിളിച്ച് ഡി.വൈ.എഫ്.ഐ
കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം ജില്ല ഭരണകൂടം ഇടപ്പെട്ട് പരിഹരിച്ചെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് വിട്ടിട്ടില്ല. ഡി.വൈ.എഫ്.ഐ പ്രദേശത്ത് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചപ്പോള്‍ സംഭവത്തെ തുടര്‍ന്നുണ്ടായ പൊലീസ് നടപടി ഉയര്‍ത്തിക്കൊണ്ടു വരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബി.ജെ.പിയും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ 23ാം തിയതിയാണ് പാത്താമുട്ടത്ത് കരോള്‍ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് രാഷ്ട്രീയ വിഷയമായി വളര്‍ന്നു. സംഭവത്തില്‍ പ്രതിഭാഗത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വന്നതോടെ കോണ്‍ഗ്രസ് ഇതിനെതിരെ ശക്തമായി […]
ശബരിമല വരുമാനത്തില്‍ വന്‍ കുറവ്
ശബരിമലയിലെ വരുമാനത്തില്‍ വന്‍ കുറവ്. സീസണില്‍ ഇതുവരെ 73 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. മകരവിളക്ക് സീസണ്‍ ആരംഭിച്ച് ആദ്യ, ആറ് ദിവസത്തെ കണക്കുകളില്‍ മാത്രം ഒന്‍പത് കോടി രൂപയുടെ കുറവുണ്ട്. അപ്പം, അരവണ വില്‍പനയിലാണ് വലിയ ഇടിവുണ്ടായത്. മണ്ഡലം നാല്‍പത്തി ഒന്നുവരെയുള്ള കണക്കുകള്‍ ദേവസ്വം ബോര്‍ഡ് പുറത്തു വിട്ടപ്പോള്‍ 64 കോടി രൂപയുടെ കുറവാണുണ്ടായത്. ഇത് മകരവിളക്ക് സീസണില്‍ നികത്തപ്പെടുമെന്നായിരുന്നു ബോര്‍ഡിന്റെ പ്രതീക്ഷ. എന്നാല്‍, ആദ്യ ആറു ദിവസത്തെ കണക്കുകള്‍ ഇങ്ങനെയാണ്. ആകെ ലഭിച്ചത്, 20.49 […]
തീരദേശ പരിപാലന നിയമം ഭേദഗതി
തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കിയെതിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. നിയമം ഭേദഗതി ചെയ്യാനുള്ള അംഗീകാരം പുനഃപരിശോദിക്കണമെന്നാവശ്യപ്പെട്ട് കേരള മത്സ്യതൊഴിലാളി ഐക്യവേദിയാണ് സമരത്തിനൊരുങ്ങുന്നത്. ഭേദഗതി നടപ്പാക്കുന്നതിലൂടെ തീരപ്രദേശങ്ങള്‍ വന്‍കിടക്കാര്‍ക്ക് തീറെഴുതി നല്കുകയാണെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം. കടല്‍ – കായല്‍ മേഖലകളുടെയും തീരദേശവാസികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് 1991 ല്‍ തീരദേശ പരിപാലന നിയമം നടപ്പാക്കിയത്. എന്നാല്‍ നിയമത്തില്‍ രണ്ടു വട്ടം ഭേദഗതി വരുത്തി രണ്ടു വട്ടം വിഞ്ജാപനം പുറപ്പെടുവിച്ചതോടെയാണ് തൊഴിലാളികള്‍ ഇതിനെതിരെ […]
പണിമുടക്കിൽ നിന്ന് ആവശ്യ സർവീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഒഴിവാക്കി
ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് ആവശ്യ സർവീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഒഴിവാക്കിയെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി . കേരളത്തിൽ വാഹനങ്ങൾ തടയില്ല . പണിമുടക്ക് ഹർത്താലായി മാറില്ലെന്നും സമരസമിതി അറിയിച്ചു. തുടർച്ചെയുണ്ടായ ഹർത്താലിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് സമരസമിതി. അക്രമസംഭവങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ തടയില്ല. പത്രം പാൽ, ആശുപത്രികൾ, ടൂറിസം മേഖലകളെ പണിമുടക്കിൽ നിന്നൊഴിവാക്കി. എന്നാൽ ട്രെയിനുകൾ പിക്കറ്റ് ചെയ്യും. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, […]
പൊലീസ് സ്റ്റേഷന് നേരെ ആര്‍.എസ്.എസ് ജില്ലാ പ്രചാരക് ബോംബെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് മുന്നിലേക്ക് ബോംബെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രവീണിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കും പൊലീസ് ഊര്‍ജ്ജിതമാക്കി. ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനമുടനീളമുണ്ടായ ആക്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരയും അക്രമം നടന്നത്. സ്‌റ്റേഷനിലേക്കും, സി.പി.എം മാര്‍ച്ചിന് നേരേയാണ് ബോംബേറ് ഉണ്ടായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് ബോംബുകള്‍ സ്‌റ്റേഷന് മുന്നിലേക്കും, രണ്ട് […]
നിരോധനാജ്ഞ ഇന്നവസാനിക്കും; അതീവ സുരക്ഷയില്‍ ശബരിമല
ഇലവുങ്കല്‍ മുതല്‍ ശബരിമല വരെ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിയ്ക്കും. യുവതി പ്രവേശനത്തില്‍ കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അതീവസുരക്ഷയാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഇനിയും യുവതികള്‍ എത്തിയാല്‍ തടയാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തും പമ്പയിലും തമ്പടിക്കുന്നുണ്ട്. യുവതി പ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവും അക്രമവും തുടര്‍ന്ന സാഹചര്യത്തിലാണ് മണ്ഡലകാലം തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ശബരിമല, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീടിത് പലതവണകളിലായി നീട്ടി. ഇപ്പോഴും എല്ലാദിവസവും ശരണപ്രതിഷേധം സന്നിധാനത്ത് […]
വിജയ്മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു
വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വ്യവസായി വിജയ്മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് പ്രഖ്യാപനം. മല്യയുടെ സ്വത്തുക്കള്‍ ഇനി സര്‍ക്കാരിന് കണ്ടുകെട്ടാം.
‘ശുദ്ധികലശം നടത്തിയത് ’ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദു
നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും. താന്‍ ദലിത് ആയതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു പറഞ്ഞു. ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക ഹരജി നല്‍കും. യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമലയില്‍ ഇനിയും ദര്‍ശനം നടത്തുമെന്നും ഇരുവരും മീഡിയവണിനോട് പറഞ്ഞു.
ഹര്‍ത്താല്‍ ദിനത്തിലെ പൊലീസ് സമീപനത്തിനെതിരെ സി.പി.എം
ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളോടുളള പൊലീസ് സമീപനത്തിനെതിരെ സി.പി.എം. പൊതു തീരുമാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഒരു വിഭാഗം പൊലീസുകാരെ നിഷ്ക്രിയരാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട്. പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍റെ മരണം ആസൂത്രതിമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഏതെങ്കിലും തലതിരിഞ്ഞ ഉദ്യോഗസ്ഥനായിരിക്കുമെന്നും കോടിയേരി തുറന്നടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാനാവശ്യമായ ഇടപെടല്‍ നടത്താത്ത ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.പി വിമര്‍ശിച്ചതിന് പിന്നാലെയാണ് സി.പി.എം നേതൃത്വവും പൊലീസ് ഇടപെടലിലെ അതൃപ്തി വ്യക്തമാക്കുന്നത്. […]