60 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ വാങ്ങി വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച കേസില്‍ ഗായിക അറസ്റ്റില്‍. ഹരിയാന സ്വദേശിയായ ഗായിക ഷിഖാ രാഘവ്(27) ആണ് പൊലീസിന്റെ പിടിയിലായത്. 2016ലെ നോട്ട് നിരോധനകാലത്തായിരുന്നു സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശിഖ ഹരിയാനയില്‍ കഴിഞ്ഞിരുന്ന സ്ഥലത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ബുധനാഴ്ച്ച അറസ്റ്റ് ചെയ്ത അവരെ ഇന്നലെ ഡല്‍ഹിയില്‍ കോടതിയില്‍ ഹാജരാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അതേസമയം പണം […]
India
സി.ബി.ഐയില്‍ വീണ്ടും അധികാരക്കളി: അലോക് വര്‍മ്മ ഇറക്കിയ ഉത്തരവുകള്‍ നാഗേശ്വര റാവു റദ്ദാക്കി
സി.ബി.ഐയിലെ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സ്ഥലമാറ്റിയ അലോക് വര്‍മ്മയുടെ ഉത്തരവുകള്‍, താത്കാലിക ഡയറക്ടര്‍ നാഗേശ്വര റാവു റദ്ദാക്കി. നേരത്തെ അലോക് വര്‍മ്മ അധികാരമേറ്റശേഷം നാഗശ്വര റാവു നടപ്പാക്കിയ സ്ഥലമാറ്റ ഉത്തരവുകള്‍ റദ്ദാക്കിയിരുന്നു. അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡയറക്ടറായി അലോക് വര്‍മ തിരിച്ചെത്തിയതിന് പിന്നാലെയാണ് സി.ബി.ഐയില്‍ അഴിച്ചുപണിക്ക് ശ്രമം നടത്തിയിരുന്നത്. രാകേഷ് അസ്താനക്കെതിരായ കേസിന്റെ അന്വേഷണ ചുമതലയില്‍ അടക്കം അലോക് വര്‍മ മാറ്റം വരുത്തിയിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. […]
വാറ്റ് കുടിശികയും പിഴയും നികുതിവകുപ്പിന് ഈടാക്കാമെന്ന് ഹൈക്കോടതി
ജി.എസ്.ടി നിലവില്‍ വന്നെങ്കിലും വാറ്റ് കുടിശികയും പിഴയും നികുതി വകുപ്പിന് ഈടാക്കാമെന്ന് ഹൈക്കോടതി. ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ വാറ്റ് കാലഹരണപ്പെട്ടുവെന്നും അത് പ്രകാരമുള്ള നികുതികൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള 3250 ഓളം ഹർജികള്‍ ഹൈക്കോടതി തള്ളി. ഇതോടെ ഹരജിക്കാരോട് മാത്രമായി 1800 കോടി രൂപയുടെ നികുതി വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുക. ജി.എസ്.ടി നിലവിൽ വന്നെങ്കിലും മൂല്യവർധിത നികുതി ചട്ടപ്രകാരമുള്ള മുൻകാല കുടിശികകൾ പിരിക്കാൻ നികുതി വകുപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. […]
കനത്ത സുരക്ഷയില്‍ എരുമേലി പേട്ട തുള്ളലിന് തുടക്കം
ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് തുടക്കം. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് രാവിലെ ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളും. യുവതീ പ്രവേശന വിവാദങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ട തുള്ളുന്നത്. രാവിലെ 11 മണിയോടെയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുളളല്‍ ആരംഭിക്കുക. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ […]
എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം: പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്
പണിമുടക്കിനിടെ തിരുവനന്തപുരത്തെ എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്. പ്രതികളെക്കുറിച്ച് അതാത് വകുപ്പുകളില്‍ റിപ്പോര്‍ട്ട് നല്‍കും. കീഴടങ്ങാത്ത സാഹചര്യത്തില്‍ ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും. ഇന്നലെ അറസ്റ്റിലായ ഹരിലാല്‍ കേസില്‍ ഒന്നാം പ്രതിയാകും. എസ്.ബി.ഐ ആക്രമണ കേസില്‍ അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. ബിനുകുമാര്‍, അനില്‍ കുമാര്‍, അജയകുമാര്‍, ശ്രീവത്സന്‍, ബിജുരാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇന്നലെ അറസ്റ്റിലായ രണ്ട് പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അതിനിടെ ഇടത് സംഘടനാ ജീവനക്കാര്‍ക്കെതിരെ വനിതാ […]
മാന്യതയുണ്ടെങ്കിൽ സന്യാസ വസ്ത്രം ഊരിവച്ചു പുറത്തുവരിക; സിസ്റ്റര്‍ ലൂസി കളപ്പുരയോട് സിന്ധു ജോയ്
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സിന്ധു ജോയ്. ഏതൊരു രംഗത്തെയും പോലും സന്യാസ സഭയിലും നിയമങ്ങളുണ്ടെന്നും ആ സമൂഹത്തിന്റെ നിയമങ്ങൾ അനുസരിച്ചേ മതിയാവൂ എന്നും സിന്ധു ഫേസ്ബുക്കില്‍ കുറിച്ചു. കൗമാരപ്രായത്തിൽ ആരുടെയോ പ്രേരണക്ക് വശംവദയായി സന്യാസത്തിന്റെ ആവൃതിയിൽ അഭയം തേടിയ ലൂസിയുടെ വ്രണങ്ങൾ ഇനിയും ഉണങ്ങിയിട്ടില്ലെന്നു വാസ്‌തവം. കുമാരി ലൂസി കളപ്പുരയോട് അപേക്ഷിക്കാനുള്ളത് ഇതാണ്. മാന്യതയുണ്ടെങ്കിൽ സന്യാസവസ്ത്രം ഊരിവച്ചു പുറത്തുവരിക, ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരുക. […]
10 വർഷത്തിലധികം ജയിലില്‍ കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 10 വർഷത്തിലധികം കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2011ല്‍ വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് റദ്ദാക്കിയത്. പുറത്തു വിട്ടവരുടെ വിവരങ്ങള്‍ ഗവർണർ ആറ് മാസത്തിനകം പുനപരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടിവരും.
വനിതാമതിലില്‍ പങ്കെടുത്തില്ല, തൊഴിലുറപ്പ് ജോലി നിഷേധിച്ചെന്ന് പരാതി
വനിതാമതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിലെ കയരളം മേച്ചേരിയിലാണ് സംഭവം. തൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടര്‍ക്കും പരാതി നല്‍കി. മയ്യില്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. വനിതാ മതിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ജോലി നിഷേധിക്കപ്പെട്ടതെന്ന് തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ സംഘടിതമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. സി.പി.എം നിയന്ത്രണത്തിലുളള മയ്യില്‍ പഞ്ചായത്തില്‍ പാര്‍ട്ടി അനുഭാവികള്‍ അടക്കമുളള സ്ത്രീകളെയാണ് തൊഴിലുറപ്പ് ജോലിയില്‍ […]
കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് പ്രകാശ് കാരാട്ട്
ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ മാറ്റി നിർത്തി ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് സി.പി.എം പോളിറ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും പ്രാദേശികാടിസ്ഥാനത്തിൽ ബി.ജെ.പി വിരുദ്ധ കക്ഷികളുമായി സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കാരാട്ട് കുവൈത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുമായി സഖ്യത്തിന് സാധ്യതയുള്ളതായും പ്രകാശ് കാരാട്ട് സൂചന നൽകി. സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് ജാതീയമായ വേർതിരിവ് ഉണ്ടാക്കില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. കല […]
“ഖനിയില്‍ അപകടം നടക്കാനിടയുണ്ടെന്ന് ജോലി ചെയ്യിച്ചവര്‍ക്കും അറിയാമായിരുന്നു”: ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട അലി
മേഘാലയയിലെ ഖനിയില്‍ അപകടം നടക്കാനിടയുണ്ടെന്ന വിവരം ലുംതാരിയില്‍ ജോലി ചെയ്തവര്‍ക്കും ചെയ്യിച്ചവര്‍ക്കും അറിയാമായിരുന്നുവെന്ന് ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സായിബ് അലി. മേഘാലയയിലെ ഖനി മാഫിയയെ തുറന്നുകാട്ടിയ അലി ഗുവാഹതിയില്‍ നിന്നും 200ഓളം കിലോമീറ്റര്‍ അകലെ ചിറംഗ് ജില്ലയിലെ ഭഗ്‌നാമാരി എന്ന കുഗ്രാമത്തില്‍ പേടിപ്പെടുത്തുന്ന ഓര്‍മ്മകളുമായി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഗ്രാമത്തില്‍ നിന്നും തന്നോടൊപ്പം ഖനിയിലേക്ക് പോയവരുള്‍പ്പടെയുള്ള ആ 15 പേരുടെ മൃതദേഹങ്ങള്‍ പോലും ഇനി കണ്ടെത്താനാവില്ലെന്നാണ് അലി പറയുന്നത്. ഖനി മുതലാളിമാരുടെ ലാഭക്കൊതിയാണ് ലുംതാരിയിലെ കൂട്ടമരണത്തിന് വഴിയൊരുക്കിയതെന്നും […]












