India National

അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാഗ്ദാനം. ലോക്‌സഭയില്‍ നടന്ന റഫേല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് രാഹുല്‍ ജയ്പൂരിലെത്തിയത്. ജയ്പൂരില്‍ ആയിരങ്ങള്‍ അണിനിരന്ന കര്‍ഷകറാലിയെ രാഹുല്‍ അഭിസംബോധന ചെയ്തു. അസംതൃപ്തരായ കര്‍ഷകര്‍ അവരുടെ ശക്തി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിക്ക് കാണിച്ചു കൊടുത്തുവെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക […]

India National

ബാബരി മസ്ജിദ് ഭൂമി തർക്കക്കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തിയതിയും ഇന്ന് നിശ്ചയിച്ചേക്കും. വേഗത്തിൽ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രത്തിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും ആവശ്യം. ബാബരി മസ്ജിദ് ഭൂമി തർക്കക്കേസ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തിയതിയും ഇന്ന് നിശ്ചയിച്ചേക്കും. വേഗത്തിൽ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രത്തിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും ആവശ്യം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. […]

India Kerala

മിഠായിത്തെരുവ് അക്രമം; പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുന്നു

സംഘ്പരിവാര്‍ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.അക്രമത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും വര്‍ഗീയ പ്രചാരണം നടത്തുകയും ചെയ്തവരെ മുഴുവനായി പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് അക്രമികളുടെ ആല്‍ബം പൊലീസ് തയ്യാറാക്കിയത്.വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തത് അടക്കമുള്ള 11പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു.എന്നാല്‍ ബോധപൂര്‍വ്വം […]

India Kerala

മുന്നാക്ക സംവരണത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണച്ചതില്‍ പിന്നാക്ക വിഭാഗത്തിന് അമര്‍ഷം

മുന്നാക്ക സംവരണത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുണച്ചതില്‍ പിന്നാക്ക വിഭാഗത്തിന് അമര്‍ഷം. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് പിന്നാക്ക വിഭാഗങ്ങളെ പരിഹസിക്കുന്നതാണെന്ന് പിന്നാക്ക സംഘടനകളും പിന്നാക്ക വിഭാഗ നേതാക്കളും പറഞ്ഞു. കേരളത്തില്‍ ഇടത് സര്‍ക്കാരിന്‍റെ നവോത്ഥാന മുന്നേറ്റത്തില്‍ കൂടെ നിന്നവരും നിരാശയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സവര്‍ണ വോട്ട് ബാങ്ക് ലാക്കാക്കി ബി.ജെ.പി കൊണ്ടുവന്ന മുന്നാക്ക സംവരണത്തെ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണച്ചതിനെ വളരെ ഗൌരവത്തോടെയാണ് പിന്നാക്ക സംഘടനകള്‍ കാണുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ പാര്‍ട്ടികള്‍ […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; സാമൂഹ്യമാധ്യമ ഇടപെടലുകളെ നിയന്ത്രിക്കാനൊരുങ്ങി കെ.പി.സി.സി

ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങവെ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും സാമൂഹ്യമാധ്യമ ഇടപെടലുകളെ നിയന്ത്രിക്കാനൊരുങ്ങി കെ.പി.സി.സി. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് നീക്കം. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ ശശി തരൂര്‍ കെ.പി.സി.സി അധ്യക്ഷന് കൈമാറി. പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് സെല്‍ കണ്‍വീനര്‍. കഴിഞ്ഞ മാസമാണ് കെ.പി.സി.സിയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ തലവനായി ശശി തരൂര്‍ എം.പി എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഡിജിറ്റര്‍ മീഡിയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് […]

India Kerala

ബിന്ദു തങ്കം കല്യാണിയുടെ മകളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയില്‍

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച് മടങ്ങിയ ബിന്ദു തങ്കം കല്യാണിയുടെ മകളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയില്‍. സംഘ്പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ആറാം ക്ലാസുകാരിക്ക് വിദ്യാലയങ്ങള്‍ പ്രവേശനം നിഷേധിക്കുന്നു. അദ്ധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും ഭാഗത്തു നിന്നുള്ള അധിക്ഷേപം മൂലം നിലവില്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്ന് ഒരു മാസത്തിലധികമായി കുട്ടി വിട്ടു നില്‍ക്കുകയാണ്. സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനായി പമ്പ വരെയെത്തി മടങ്ങിയ ബിന്ദു തങ്കം കല്യാണിക്കെതിരെ സംഘ്പരിവാര്‍ പ്രതിഷേധിച്ചിരുന്നു. അധ്യാപികയായ ഇവര്‍ അഗളിയില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി […]

India Kerala

പമ്പ ഹിൽ ടോപ്പില്‍ നിന്നുള്ള മകരജ്യോതി ദർശനം സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധ സംഘം

മകരജ്യോതി ദർശനത്തിനെത്തുന്ന തീർത്ഥാടകരെ പമ്പ ഹിൽ ടോപ്പിലേക്ക് പ്രവേശിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് സുരക്ഷാ പരിശോധന നടത്തിയ വിദഗ്ദ്ധ സംഘം വിലയിരുത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എന്നാൽ ഇവിടേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പ്രളയത്തിന് ശേഷം ഹിൽടോപ്പിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ചാക്കിൽ മണൽനിറച്ചാണ് ഇവിടങ്ങളിൽ താത്കാലിക തിട്ട കെട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതുവഴി തീർത്ഥാടകർ കൂട്ടത്തോടെ സഞ്ചരിക്കുന്നത് അപകടമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പ്രളയത്തിൽ […]

India Kerala

അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. എട്ടുകോടി എണ്‍പതു ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ടി.ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടായിരുന്നു എൻഫോഴ്സ്മെൻറ് അന്വേഷണം. ടി. ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തി. 2004 മുതലുളള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണവിധേയമാക്കിയിട്ടുണ്ട്. 13 ഇടങ്ങളിലെ സ്വത്തുക്കളും നാലു വാഹനങ്ങളുമാണ് എൻഫോഴ്സ്മെന്റ് […]

India Kerala

എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവം; ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരന്‍

തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു.എന്‍.ജി.ഒ യൂണിയന്‍ നേതാവായ സുരേഷ് ഉള്‍പ്പടെയുള്ള 7 പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.പ്രതികളില്‍ ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരനാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

India Kerala

നെടുമങ്ങാട് ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ റെയ്ഡ്; മാരകായുധങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. കത്തിയും ദണ്ഡുകളും അടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷന് നേരെയുള്ള ബോംബേറ് ഉള്‍പ്പെടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കെതിരായ നടപടി ഭാഗമായാണ് റെയ്ഡ്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് നെടുമങ്ങാടുള്ള ആര്‍.എസ്.എസിന്റെ ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്. സംഘ ശക്തി എന്ന് പേരുള്ള കെട്ടിടം തുറന്ന് പൊലീസ് സംഘം പരിശോധന നടത്തി. ദണ്ഡുകള്‍, കത്തി, കൊടുവാള് എന്നി കെട്ടിടത്തിനകത്ത് നിന്നും പുറത്തു നിന്നുമായി പൊലീസ് കണ്ടെത്തി. […]