ആലപ്പാട്ടെ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം ഹുസൈനാണ് ഹരജി നൽകിയിരിക്കുന്നത്. 89.5 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്‍റെ വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞതായി ഹരജിയിൽ പറയുന്നു. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും റിപ്പോർട്ടിലെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാറിനോട് കോടതി ഉത്തരവിടണമെന്നും ഹരജിയിൽ പറയുന്നു. […]
India
മോദി ഇന്ന് കേരളത്തില്‍; കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിക്കും
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് നാടിന് തുറന്നുനൽകും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ബൈപ്പാസിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കും നാല് പതിറ്റാണ്ടോളം തന്നെ പഴക്കമുണ്ട്. കൊല്ലം നഗരത്തിലെത്താതെ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് തിരക്കിൽപ്പെടാതെ യാത്ര ചെയ്യാൻ കഴിയുന്നതാണ് നിർദിഷ്ട ബൈപ്പാസ് പാത. 1972ൽ ടി.കെ ദിവാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ് ഈ ആശയം മുന്നോട്ട് വച്ചത്. പലപ്പോഴായി നിർമ്മാണം പൂർത്തിയാക്കി. മേവറം മുതൽ അയത്തിൽ വരെയുള്ള പാത 1993ലും അയത്തിൽ – കല്ലുംതാഴം […]
അനധികൃത പാമ്പ് പ്രദര്‍ശനം നടത്തിയവര്‍ക്കെതിരെ വനം വകുപ്പിന്റെ നടപടി
മലപ്പുറത്ത് അനധികൃത പാമ്പു പ്രദർശനം നടത്തിയവര്‍ക്കെതിരെ ഫോറസ്റ്റ് നടപടി. പാമ്പുകളെയും പ്രചാരക വസ്തുക്കളേയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പാമ്പുകളുമായെത്തിയയാള്‍ രക്ഷപ്പെട്ടു. കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പട്ടിക്കാട് നിന്നാണ് പാമ്പുകളെ പിടിച്ചെടുത്തത്. ഉഗ്രവിഷമുള്ള 28 പാമ്പുകളും മുപ്പതോളം മുട്ടകളുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പട്ടിക്കാട് ജാമിഅ നൂരിയ കോളേജിന്റെ സമ്മേളന നഗരിയിലായിരുന്നു പ്രദർശനം. മലപ്പുറം ഹംസ എന്നയാളാണ് പാമ്പു പ്രദർശനം നടത്തിയിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ പിടി കൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. 13 മൂർഖൻ, […]
പി.സി ജോര്‍ജിന്‍റെ യു.ഡി.എഫ് പ്രവേശന സാധ്യത മങ്ങുന്നു
പി.സി ജോര്‍ജിന്‍റെ യു.ഡി.എഫ് പ്രവേശന സാധ്യത മങ്ങുന്നു. ജോര്‍ജിനെ പാര്‍ട്ടിയുടെയോ മുന്നണിയുടേയോ ഭാഗമാക്കുന്നതിനോട് കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃത്വത്തില്‍ വലിയ വിഭാഗം എതിരാണ്. പി.സി ജോര്‍ജിന്റെ കത്ത് 17ലെ യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും. സീറ്റ് വിഭജന ചര്‍ച്ചകളും യു.ഡി.എഫ് 17ന് നടത്തും. തന്നെയും പാര്‍ട്ടിയെയും യു.ഡി.എഫിന്‍റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് കത്ത് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ഭാഗമാകുന്നതിനായി ചില നീക്കങ്ങളും പി.സി ജോര്‍ജ് നടത്തുന്നുണ്ട്. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് […]
‘ഭരണഘടനയുടെ ആമുഖം മനസ്സിലാക്കിയവരില്‍ വിഭാഗീയ ചിന്ത ഉണ്ടാകില്ല’
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം കൃത്യമായി മനസ്സിലാക്കിയാല്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം. വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ തലം മുതല്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാക്കണമെന്നും പി സദാശിവം പറഞ്ഞു. മഹത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് നടക്കുന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. ഇന്ത്യന്‍ ജനസമൂഹത്തിന്റെ ഇടയിലുള്ള എല്ലാ വിഭാഗീയ ചിന്തകളെയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് ഭരണഘടനയുടെ ആമുഖമെന്നും അത് ശരിയായി മനസ്സിലാക്കിയാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വിഭാഗീയ ചിന്തകളുണ്ടാവില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. മഹാത്മാഗാന്ധിയുടെ നൂറ്റി […]
മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു? നമോ ആപ്പ് വഴി സര്‍വേയ്ക്ക് തുടക്കം കുറിച്ച് മോദി
മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു? ജനങ്ങളോടുള്ള ഈ ചോദ്യം പ്രതിപക്ഷ പാര്‍ട്ടികളുടേതാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ചോദ്യവുമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് വന്നിരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ്, തന്റെ ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം അറിയുക ലക്ഷ്യംവെച്ച് പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങിയത്. ജനങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുന്ന ഈ സര്‍വേ നടത്തുന്നത് ‘നമോ ആപ്പ്’ വഴിയാണ്. നിങ്ങളുടെ അഭിപ്രായം എന്തായാലും രേഖപ്പെടുത്തുക. അത് പ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് സഹായകമാകും. നിങ്ങള്‍ ഈ സര്‍വേ ഫോം […]
ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെയ്ക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവ്
തിരുവനന്തപുരം ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവ്. ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 21, 22 തിയ്യതികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുഖേനയാണ് നിര്‍ദേശം നല്‍കിയത്. പട്ടിക വര്‍ഗ കമ്മീഷന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
മകരവിളക്ക്: ശബരിമലയില്‍ തിരക്ക് കുറവ്
മകരവിളക്ക് ദിവസമായ ഇന്ന് ശബരിമലയിൽ സാധാരണ ഭക്തജന തിരക്ക് ഇല്ല. കഴിഞ്ഞ തവണ നാല് ലക്ഷത്തോളം ഭക്തരാണ് എത്തിയതെങ്കിൽ ഇത്തവണ ഒന്നര ലക്ഷത്തോളം ഭക്തരാണ് ദർശനത്തിനായി എത്തിയിട്ടുള്ളത് . കർശന സുരക്ഷയാണ് പൊലീസ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചവരെ അൻപതിനായിരത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയിട്ടുള്ളത്. ഇന്നലെ സന്നിധാനത്ത് ഒരു ലക്ഷത്തോളം ഭക്തജനങ്ങളാണ് ദർശനം നടത്തിയത്. ഇവരിൽ ഭൂരിഭാഗം പേരും ഇന്ന് മകര ജ്യോതി ദർശനം നടത്തിയതിന് ശേഷമെ മലയിറങ്ങുകയുള്ളൂ. കഴിഞ്ഞ തവണത്തെ തിരക്ക് ഇല്ലെങ്കിലും […]
മുഖ്യമന്ത്രിയെ തെറി വിളിച്ച യുവതി അറസ്റ്റില്‍
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ്‌ചെയ്തു. അണങ്കൂര്‍ ജെ.പി നഗര്‍ കോളനിയിലെ രാജേശ്വരിയാണ് (19) അറസ്റ്റിലായത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, രണ്ട് ദിവസങ്ങളിലായി റോഡ് ഉപരോധം, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങിയ കുറ്റങ്ങളിലായി മൂന്ന് കേസിലാണ് അറസ്റ്റ്. അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു. ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് […]
മുസ്‍ലിം പിന്നാക്കാവസ്ഥയും സംവരണ പരിഗണകളും: സ്ഥിതി വിവരക്കണക്കുകള്‍ എന്ത് പറയുന്നു?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉയർന്ന ജാതിക്കാർക്ക് വേണ്ടി ജനറല്‍ വിഭാഗത്തിൽ 10 % സംവരണം നടപ്പിലാക്കാനുള്ള നിർദേശക തത്വങ്ങൾ പുറപ്പെടുവിക്കുമ്പോൾ തന്നെ, പ്രസ്തുത സംവരണം നിലവിലെ ക്വാട്ടകളിൽ ഉൾപ്പെടാത്ത മുസ്‍ലിംകളടക്കമുള്ള എല്ലാ മത ന്യൂനപക്ഷങ്ങൾക്കും ബാധകമാവുമെന്ന് സര്‍ക്കാര്‍ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപായി ഉന്നതജാതിക്കാരെ പ്രീണിപ്പിക്കാനുള്ള ഒരു ആയുധമായിട്ടാണ് പ്രസ്തുത ബില്ല് ഉപയോഗിക്കപ്പെടാൻ പോകുന്നതെങ്കിലും, അടിസ്ഥാന വിവരങ്ങളനുസരിച്ച് ഈ സംവരണത്തിനർഹരായ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ കണ്ടുപിടിക്കുകയാണെങ്കിൽ ഈ ക്വാട്ടയുടെ ഏറിയ പങ്കും മുസ്‍ലിംകൾക്ക് തന്നെയാവും ലഭിക്കുക എന്ന് […]