India Kerala

മുനമ്പം സംഭവം: അന്വേഷണ ഉദ്യോഗസ്ഥർ ഡൽഹിയിലേക്ക്

മുനമ്പം ഹാര്‍ബറില്‍ നിന്ന് അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ബാഗുകളിൽ നിന്ന് കണ്ടെടുത്ത രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ഡൽഹിക്ക് തിരിക്കും. ഇന്ത്യയിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന ശ്രീലങ്കൻ തമിഴ് വംശജരാകാം അനധികൃത കുടിയേറ്റം നടത്തിയതെന്നാണ് സൂചന. ദീപക് എന്ന ഡല്‍ഹി സ്വദേശി തമിഴ്നാട്ടില്‍ ചികിത്സ തേടിയതിന്റെ രേഖകളും മറ്റ് മൂന്ന് പേരുടെ ബോഡിങ് പാസുകളുമാണ് അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളായി പൊലീസിന് ലഭിച്ചിരിക്കുന്നത്. ദീപകിന്റെ ഫോണ്‍ നമ്പര്‍ ലഭ്യമായെങ്കിലും അത് […]

India Kerala

ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് കോടിയേരി

കേന്ദ്രത്തില്‍ ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി സുപ്രീംകോടതി റദ്ദ് ചെയ്താലും സ്ത്രീ പ്രവേശനം സംബന്ധിച്ച പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.‌ മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നിര്‍മിച്ചു നല്‍കിയ അഞ്ച് വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വരുന്ന തെരഞ്ഞെടുപ്പില്‍‌ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫും എല്‍.ഡി.എഫും […]

India Kerala

ശബരിമല സ്ത്രീ പ്രവേശനം: ഹരജികള്‍ ഈ മാസം 22ന് പരിഗണിക്കില്ല

ശബരിമല പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി ഈ മാസം 22ന് പരിഗണിക്കില്ല. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയതാണ് കാരണം. കേസ് മാറ്റിയതിൽ ആശങ്ക ഇല്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് 22ന് പരിഗണിക്കുമ്പോള്‍ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന അപേക്ഷ അഭിഭാഷകനായ മാത്യു നെടുമ്പാറ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍‌ പെടുത്തുകയായിരുന്നു. അപ്പോഴാണ് ഈ കേസ് 22ന് പരിഗണിക്കും എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ […]

India Kerala

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: പദ്ധതി പ്രദേശത്തെ എം.എല്‍.എമാര്‍ക്ക് വേദിയിലിടമില്ല, ബി.ജെ.പി ജനപ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന

നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് നാടിന് തുറന്നുനൽകും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. അതേസമയം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എം.എല്‍.എമാരെ ഒഴിവാക്കി. ഇരവിപുരം എം.എല്‍.എ എം.നൌഷാദിനെയാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്. ചവറ എം.എല്‍.എ വിജയന്‍ പിള്ളയെയും ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടാമതിറക്കിയ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. കൊല്ലം മേയറുടെ പേരും ലിസ്റ്റില്‍ ഇല്ല. അതേസമയം സ്ഥലം എം.എല്‍.എ അല്ലാത്ത ഒ.രാജഗോപാലിന് ക്ഷണമുണ്ട്. ബി.ജെ.പി എം.പിമാരായ വി മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ […]

India Kerala

കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചെന്ന് പരാതി

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുള്ള ഭര്‍തൃവീട്ടിലെത്തിയതായിരുന്നു കനകദുര്‍ഗ. ഭര്‍തൃമാതാവ് കനകദുര്‍ഗയെ പട്ടിക ഉപയോഗിച്ച് തലക്കടിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അതേസമയം ഭര്‍തൃമാതാവും ആശുപത്രിയിലെത്തി. അവര്‍ പറയുന്നത് കനകദുര്‍ഗ തന്നെ പിടിച്ചുതള്ളിയെന്നാണ്. പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു.

India National

കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയനാടകം: മൂന്ന് എം.എല്‍.എമാരെ ബി.ജെ.പി ഒളിവില്‍ താമസിപ്പിച്ചതായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി. കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ ബി.ജെ.പി തട്ടിയെടുക്കുന്നു എന്നാരോപിച്ച് മന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്ത് വന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ അടിയന്തിര യോഗം ചേര്‍ന്നു. കോൺഗ്രസ് – ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം എന്നാണ് പ്രധാന ആരോപണം. മൂന്നു കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി മുംബൈയിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ഡി.കെ. ശിവകുമാര്‍ തന്നെയാണ് രംഗത്ത് വന്നത്. പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാർക്കിഹോളി, […]

India National

വര്‍ഗീയ ലഹളയ്ക്ക് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കാരെ, ജനം ചുട്ടുകൊല്ലണമെന്ന് യു.പി മന്ത്രി

മതത്തിന്റെ പേരില്‍ സാധാരണക്കാരെ തമ്മില്‍ തെറ്റിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ ജനങ്ങള്‍ ചുട്ടുകൊല്ലണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) പ്രസിഡന്റും യു.പി മന്ത്രിയുമായ ഒ.പി രാജ്ബര്‍ ആണ് ഹിന്ദു മുസ്‍ലിം കലാപങ്ങള്‍ക്കെതിരെയും അതിനാഹ്വാനം ചെയ്യുന്ന നേതൃത്വത്തിനെതിരെ ഒന്നിച്ച് അണിനിരക്കാന്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചിരിക്കുന്നത്. ഇന്നലെ അലിഗഢില്‍ ഒരു പൊതുചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയില്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയാണെങ്കിലും ബി.ജെ.പി, സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ് രാജ്ബര്‍. ‘’രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടിയല്ല […]

India Kerala

ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍

ആലപ്പാട്ടെ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം ഹുസൈനാണ് ഹരജി നൽകിയിരിക്കുന്നത്. 89.5 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്‍റെ വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞതായി ഹരജിയിൽ പറയുന്നു. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും റിപ്പോർട്ടിലെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാറിനോട് കോടതി ഉത്തരവിടണമെന്നും ഹരജിയിൽ പറയുന്നു. […]

India National

മോദി ഇന്ന് കേരളത്തില്‍; കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിക്കും

നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് നാടിന് തുറന്നുനൽകും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ബൈപ്പാസിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കും നാല് പതിറ്റാണ്ടോളം തന്നെ പഴക്കമുണ്ട്. കൊല്ലം നഗരത്തിലെത്താതെ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് തിരക്കിൽപ്പെടാതെ യാത്ര ചെയ്യാൻ കഴിയുന്നതാണ് നിർദിഷ്ട ബൈപ്പാസ് പാത. 1972ൽ ടി.കെ ദിവാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ് ഈ ആശയം മുന്നോട്ട് വച്ചത്. പലപ്പോഴായി നിർമ്മാണം പൂർത്തിയാക്കി. മേവറം മുതൽ അയത്തിൽ വരെയുള്ള പാത 1993ലും അയത്തിൽ – കല്ലുംതാഴം […]

India Kerala

അനധികൃത പാമ്പ് പ്രദര്‍ശനം നടത്തിയവര്‍ക്കെതിരെ വനം വകുപ്പിന്റെ നടപടി

മലപ്പുറത്ത് അനധികൃത പാമ്പു പ്രദർശനം നടത്തിയവര്‍ക്കെതിരെ ഫോറസ്റ്റ് നടപടി. പാമ്പുകളെയും പ്രചാരക വസ്തുക്കളേയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പാമ്പുകളുമായെത്തിയയാള്‍ രക്ഷപ്പെട്ടു. കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പട്ടിക്കാട് നിന്നാണ് പാമ്പുകളെ പിടിച്ചെടുത്തത്. ഉഗ്രവിഷമുള്ള 28 പാമ്പുകളും മുപ്പതോളം മുട്ടകളുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പട്ടിക്കാട് ജാമിഅ നൂരിയ കോളേജിന്റെ സമ്മേളന നഗരിയിലായിരുന്നു പ്രദർശനം. മലപ്പുറം ഹംസ എന്നയാളാണ് പാമ്പു പ്രദർശനം നടത്തിയിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ പിടി കൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. 13 മൂർഖൻ, […]