കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എംപാനല്‍ ജീവനക്കാര്‍ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തും. 3000ത്തിലേറെ പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേർ ജോലിയിൽ പ്രവേശിച്ചുവെന്നും 71 പേർ സമയം ചോദിച്ചുവെന്നും […]
India
ഭരണഘടന തിരുത്തണമെന്ന് മുന്‍ ടി.പി സെന്‍കുമാര്‍; ആചാരം നിലനിര്‍ത്താന്‍ അമൃതാനന്ദമയി
ഇന്ത്യയുടെ ഭരണഘടന തിരുത്തണമെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ന്യൂനപക്ഷത്തിനുള്ള അവകാശങ്ങള്‍ ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം. ഇതോടെ ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ന്യൂനപക്ഷ ജനസംഖ്യ ഒമ്പത് ശതമാനത്തില്‍ നിന്നും 21 ശതമാനമായി കുറഞ്ഞെന്നും സെന്‍കുമാര്‍ പരിഹസിച്ചു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഈശ്വരന്റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല എന്നാല്‍ ക്ഷേത്രത്തില്‍ ആ വ്യത്യാസമുണ്ടെന്നും അമൃതാനന്ദമയി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത […]
ചിന്നക്കനാൽ ഇരട്ടക്കൊലപാതകം; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
ഇടുക്കി ശാന്തമ്പാറ ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് പ്രതി ബോബിന്റെ ചിത്രങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതും മൊഴി ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനുമാണ് നടപടി. രാജാക്കാട് എസ്.ഐക്കെതിരെ വകുപ്പ് തല നടപടിക്കും ശിപാര്‍ശ ചെയ്തു. ഇടുക്കി ജില്ല പൊലീസ് മേധാവി കെ ബി വേണുഗോപാലിന്റേതാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ഉലഹന്നാൻ, സജി എം.പോൾ , സിവിൽ പൊലീസ് ഓഫീസർ ഓമനക്കുട്ടൻ, ഡ്രൈവർമാരായ […]
കളളക്കടത്ത് സ്വര്‍ണ്ണം വ്യാപകമാകുന്നതിനെതിരെ പരാതിയുമായി വ്യാപാരികള്‍
കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണം എത്തുന്നുവെന്ന ആരോപണവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന. നികുതികളടക്കാതെ എത്തുന്ന ഇത്തരം സ്വര്‍ണ്ണങ്ങള്‍ വില കുറച്ച് വില്‍ക്കുന്നതിനാല്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന കടകളുടെ നിലനില്‍പ്പ് ഭീഷണിയിലാണന്നും സംഘടന പറയുന്നു. നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് കേരള ജ്വല്ലറി അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.പി അഹമ്മദ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് ബോംബെ വഴിയും അല്ലാതെയും എത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണങ്ങള്‍ കേരളത്തിലേക്ക് വ്യപകമായി ഒഴുകുന്നുവെന്നാണ് വ്യാപാരികളുടെ സംഘടന പറയുന്നത്. കൂടുതല്‍ സ്വര്‍ണ്ണങ്ങളും എത്തുന്നത് […]
ശബരിമല യുവതി പ്രവേശനം; ബി.ജെ.പി സമരങ്ങള്‍ പരാജയപ്പെട്ടെന്ന് മുരളീധരപക്ഷം
ശബരിമല യുവതി പ്രവേശന പ്രശ്നമുയർത്തി ബി.ജെ.പി നടത്തിയ സമരങ്ങൾ പരാജയപ്പെട്ടെന്ന് മുരളീധരപക്ഷം. സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം എങ്ങുമെത്തിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നത് സംസ്ഥാന സമിതിയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് ഈ വിഭാഗം. സമരത്തിന്റെ സമാപനത്തിൽ നിന്ന് വിട്ടു നിന്ന് എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സുപ്രിം കോടതിയുടെ ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ബി.ജെ.പി നടത്തിയ സമരങ്ങൾക്ക് വീര്യം പോരാ എന്ന് തുടക്കത്തിലെ പാർട്ടിയിൽ വിമർശനമുയർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സന്നിധാനത്ത് അറസ്റ്റിലായതോടെ സമരത്തിലും ഗ്രൂപ്പ് പ്രവർത്തനം […]
കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ്
കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ് ലഭിച്ചത് ഉഡാന്‍ പദ്ധതി നടപ്പിലാക്കുന്നതുകൊണ്ടെന്ന് കിയാല്‍ എം.ഡി വി.തുളസീദാസ്. ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം സ്ഥിരം വിമാന സര്‍വീസിനായുളള നീക്കം വേഗത്തിലാക്കുമെന്നും കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എം.ഡി പറഞ്ഞു. ഇതിനിടെ കിയാലിന്റെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് കിയാല്‍ എം.ഡി വിശദീകരണം നല്‍കിയത്. കണ്ണൂരില്‍ […]
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ മഹാറാലി
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ പ്രതിപക്ഷ മഹാറാലി. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിയില്‍ ഇരുപതിലേറെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും ബി.ജെ.പി വിമതരും പങ്കെടുത്തു. മോദി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ പൂര്‍വ സ്ഥിതിയിലാക്കുന്നതായിരിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്‍ടറേറ്റുമാണ് മോദിയുടെ സഖ്യകക്ഷികളെന്നായിരുന്നു റാലിയില്‍ പങ്കെടുത്ത് സംസാരിച്ച അഖിലേഷ് യാദവിന്റെ പരിഹാസം. മോദിയും അമിത്ഷായും രാജ്യത്ത് വര്‍ഗീയ […]
മാന്ദാമംഗലം പള്ളിത്തര്‍ക്കം: യാക്കോബായ വിഭാഗം പള്ളിയുടെ ഭരണചുമതലയില്‍ നിന്ന് ഒഴിയും
തൃശൂര്‍ മാന്ദാമംഗലം പള്ളിതര്‍ക്കത്തിന് താത്ക്കാലിക പരിഹാരം. ജില്ലാ ഭരണകൂടത്തിന്റെ ഉപാധികള്‍ അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗം. പള്ളിയുടെ ഭരണ ചുമതലയില്‍ നിന്ന് ഒഴിയുമെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി. യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം നടന്ന തൃശൂര്‍ മാന്ദാമംഗലം പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ ജില്ല ഭരണകൂടം ഇന്നലെത്തന്നെ മുതിര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് ഇന്നലെ ജില്ല ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പള്ളി താല്‍ക്കാലികമായി പൂട്ടുകയും ചെയ്തിട്ടുണ്ട്. ജില്ല കലക്ടര്‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയിലായിരുന്നു […]
മുനമ്പം മനുഷ്യക്കടത്ത്; ഒരാള്‍ അറസ്റ്റില്‍
മുനമ്പം അനധികൃത കുടിയേറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് തിരികെയെത്തിയ ഡല്‍ഹി സ്വദേശി പ്രഭുവാണ് പൊലീസ് പിടിയിലായത്. ഇയാളെ കേരളത്തിലെത്തിച്ച ആന്വേഷണ സംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹി പൊലീസ് പ്രഭുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ ഇയാളെ ചോദ്യം ചെയ്ത അന്വേഷണ സംഘം രാവിലെ 10 മണിയോടെ കേരളത്തിലെത്തിച്ചു. കൊടുങ്ങല്ലൂരില്‍ കണ്ടെടുത്ത ബാഗില്‍ നിന്ന് ലഭിച്ച രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം പ്രഭുവിലേക്ക് നീണ്ടത്. മുനമ്പത്ത് നിന്ന് ന്യൂസിലന്‍ഡ് ലക്ഷ്യമാക്കിയാണ് […]
ആലപ്പാട് ഖനനം നിര്‍ത്തുന്നത് വ്യവസായ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്ന് കോടിയേരി
ആലപ്പാട് ഖനനം നിര്‍ത്തുന്നത് വ്യവസായ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്നും വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിന് കൂട്ടു നില്‍ക്കാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഖനനം നടത്തുമ്പോള്‍ ഐ.ആര്‍.ഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ചര്‍ച്ച പരാജയപ്പെടുത്തിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.











