ശബരിമല യുവതി പ്രവേശന പ്രശ്നമുയർത്തി ബി.ജെ.പി നടത്തിയ സമരങ്ങൾ പരാജയപ്പെട്ടെന്ന് മുരളീധരപക്ഷം. സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം എങ്ങുമെത്തിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നത് സംസ്ഥാന സമിതിയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് ഈ വിഭാഗം. സമരത്തിന്റെ സമാപനത്തിൽ നിന്ന് വിട്ടു നിന്ന് എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സുപ്രിം കോടതിയുടെ ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ബി.ജെ.പി നടത്തിയ സമരങ്ങൾക്ക് വീര്യം പോരാ എന്ന് തുടക്കത്തിലെ പാർട്ടിയിൽ വിമർശനമുയർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സന്നിധാനത്ത് അറസ്റ്റിലായതോടെ സമരത്തിലും ഗ്രൂപ്പ് പ്രവർത്തനം […]
India
കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ്
കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ് ലഭിച്ചത് ഉഡാന്‍ പദ്ധതി നടപ്പിലാക്കുന്നതുകൊണ്ടെന്ന് കിയാല്‍ എം.ഡി വി.തുളസീദാസ്. ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം സ്ഥിരം വിമാന സര്‍വീസിനായുളള നീക്കം വേഗത്തിലാക്കുമെന്നും കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എം.ഡി പറഞ്ഞു. ഇതിനിടെ കിയാലിന്റെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് കിയാല്‍ എം.ഡി വിശദീകരണം നല്‍കിയത്. കണ്ണൂരില്‍ […]
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ മഹാറാലി
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ പ്രതിപക്ഷ മഹാറാലി. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിയില്‍ ഇരുപതിലേറെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും ബി.ജെ.പി വിമതരും പങ്കെടുത്തു. മോദി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ പൂര്‍വ സ്ഥിതിയിലാക്കുന്നതായിരിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്‍ടറേറ്റുമാണ് മോദിയുടെ സഖ്യകക്ഷികളെന്നായിരുന്നു റാലിയില്‍ പങ്കെടുത്ത് സംസാരിച്ച അഖിലേഷ് യാദവിന്റെ പരിഹാസം. മോദിയും അമിത്ഷായും രാജ്യത്ത് വര്‍ഗീയ […]
മാന്ദാമംഗലം പള്ളിത്തര്‍ക്കം: യാക്കോബായ വിഭാഗം പള്ളിയുടെ ഭരണചുമതലയില്‍ നിന്ന് ഒഴിയും
തൃശൂര്‍ മാന്ദാമംഗലം പള്ളിതര്‍ക്കത്തിന് താത്ക്കാലിക പരിഹാരം. ജില്ലാ ഭരണകൂടത്തിന്റെ ഉപാധികള്‍ അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗം. പള്ളിയുടെ ഭരണ ചുമതലയില്‍ നിന്ന് ഒഴിയുമെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി. യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം നടന്ന തൃശൂര്‍ മാന്ദാമംഗലം പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ ജില്ല ഭരണകൂടം ഇന്നലെത്തന്നെ മുതിര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് ഇന്നലെ ജില്ല ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പള്ളി താല്‍ക്കാലികമായി പൂട്ടുകയും ചെയ്തിട്ടുണ്ട്. ജില്ല കലക്ടര്‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയിലായിരുന്നു […]
മുനമ്പം മനുഷ്യക്കടത്ത്; ഒരാള്‍ അറസ്റ്റില്‍
മുനമ്പം അനധികൃത കുടിയേറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് തിരികെയെത്തിയ ഡല്‍ഹി സ്വദേശി പ്രഭുവാണ് പൊലീസ് പിടിയിലായത്. ഇയാളെ കേരളത്തിലെത്തിച്ച ആന്വേഷണ സംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹി പൊലീസ് പ്രഭുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ ഇയാളെ ചോദ്യം ചെയ്ത അന്വേഷണ സംഘം രാവിലെ 10 മണിയോടെ കേരളത്തിലെത്തിച്ചു. കൊടുങ്ങല്ലൂരില്‍ കണ്ടെടുത്ത ബാഗില്‍ നിന്ന് ലഭിച്ച രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം പ്രഭുവിലേക്ക് നീണ്ടത്. മുനമ്പത്ത് നിന്ന് ന്യൂസിലന്‍ഡ് ലക്ഷ്യമാക്കിയാണ് […]
ആലപ്പാട് ഖനനം നിര്‍ത്തുന്നത് വ്യവസായ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്ന് കോടിയേരി
ആലപ്പാട് ഖനനം നിര്‍ത്തുന്നത് വ്യവസായ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്നും വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിന് കൂട്ടു നില്‍ക്കാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഖനനം നടത്തുമ്പോള്‍ ഐ.ആര്‍.ഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ചര്‍ച്ച പരാജയപ്പെടുത്തിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
ബിഷപ്പിനെതിരായ പീഡനക്കേസില്‍ പരാതിക്കാരി അടക്കമുള്ള അഞ്ച് കന്യാസ്ത്രീമാര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഡി.ജി.പിക്കും വനിത കമ്മീഷനും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. സ്ഥലംമാറ്റ ഉത്തരവ് പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ പാലിച്ചിരുന്നില്ല. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കൊപ്പം കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാനായിരുന്നു ഇവരുടെ തീരുമാനം. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്ത്യശാസനവും നല്‍കിയത്. സ്ഥലംമാറ്റം അടക്കമുളള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മിഷണറീസ് […]
തിരുവല്ലയില്‍ നെല്ലിന് കീടനാശിനി തളിച്ച രണ്ട് പേര്‍ മരിച്ചു
തിരുവല്ല വേങ്ങല്‍ പാടശേഖരത്ത് നെല്ലിന് മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേര്‍ മരിച്ചു. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വ്യാഴാഴ്ചയാണ് ഇവര്‍ പാടശേഖരത്ത് മരുന്ന് തളിച്ചത്. വിളവെടുപ്പിന് പാകമായ നെല്ലിനാണ് മരുന്ന് തളിച്ചത്. ഇന്നലെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയില്‍ ആക്കുകയും ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. മരിച്ച രണ്ടു പേരും കര്‍ഷക തൊഴിലാളികള്‍ ആണ്. കൃഷി വകുപ്പ് അംഗീകരിച്ചു നല്‍കിയ […]
ശബരിമല സ്ത്രീ പ്രവേശം; സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന്‍ കൂടി
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന്‍ കൂടി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ദേവശിഖാമണിയാണ് യുവതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ദേവശിഖാമണി ശബരിമലയിലെത്തിയത് ഡിസംബര്‍ 17നാണെന്ന് സുഹൃത്ത് ബാലാജി മീഡിയവണിനോട് പറഞ്ഞു. അതേ സമയം ദര്‍ശനം നടത്തിയവരുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത് വലിയതോതിലുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലിയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശിച്ച യുവതികളുടേതെന്ന് കാണിച്ചാണ് 51 പേരുടെ പട്ടിക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. […]
ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമാകുമോ ? പ്രകാശ് രാജിന്റെ മറുപടി ഇങ്ങനെ…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെയാണ് നടന്‍ പ്രകാശ് രാജ് പ്രഖ്യാപിച്ചത്. ഇതോടെ താരം ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് പ്രകാശ് രാജ്. നിലവിലെ പാര്‍ട്ടികളൊന്നും സംശുദ്ധമല്ലെന്ന് ആരോപിച്ചാണ് ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതിനെ പ്രകാശ് രാജ് തള്ളിക്കളയുന്നത്. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയിലും തനിക്ക് നില്‍ക്കാനാകില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തനിക്ക് […]