ഹരിയാനയിൽ നാലുനില കെട്ടിടം തകർന്നു വീണ് ഇരുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഹരിയാന ഗുരുഗ്രാമിലെ ഉല്ലാവാസിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായി ഗാസിയാബാദ്, ദ്വാരക എന്നിവിടങ്ങളിൽ നിന്നായി ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകളും(എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്) ബി.എസ്.എഫ് സംഘവും എത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
India
കെ.ടി ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയെന്ന് പി.കെ ഫിറോസ്
സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ മന്ത്രി കെ.ടി ജലീൽ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി യൂത്ത് ‘ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരന്റെ മകൻ ഡി.എസ് നീലകണ്ഠനെ ഇൻഫർമേഷൻ കേരള ഡെപ്യൂട്ടി ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. ഈ നിയമനം കാട്ടി കെ.ടി ജലീൽ കോടിയേരിയെ ബ്ലാക്ക്മെയ്ൽ ചെയ്തുവെന്നാണ് ഫിറോസിന്റെ ആരോപണം. ബന്ധു നിയമന വിവാദത്തിൽ ജലീലിനെ സി.പി.എം സംരക്ഷിയ്ക്കാനുള്ള കാരണം കോടിയേരി നടത്തിയ അനധികൃത നിയമനമാണ്, […]
കോതമംഗലം പള്ളി തര്‍ക്കം; യാക്കോബായ സഭക്ക് തിരിച്ചടി
കോതമംഗലം ചെറിയ പള്ളി തര്‍ക്കത്തില്‍ യാക്കോബായ സഭക്ക് തിരിച്ചടി. പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം ഹരജി നല്‍കിയത്.
ഉമ്മൻചാണ്ടിയെ എവിടെ നിര്‍ത്തിയാലും വിജയിക്കുമെന്ന് മുല്ലപ്പള്ളി
ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഹൈക്കമാൻഡ്. അതാത് കമ്മിറ്റികളുടെ നിർദ്ദേശം കോൺഗ്രസ് പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് വ്യക്തമാക്കി. സ്ഥാനാർഥി നിർണയ പ്രക്രിയ പുരോഗമിക്കുകയാണെന്നും മുകുള്‍ വാസ്നിക് തിരുവനന്തപുരത്ത് പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എവിടെ നിര്‍ത്തിയാലും വിജയിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘ബാലറ്റ് പേപ്പറിലേക്ക് മാറില്ല’ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം നിരാകരിച്ച് ഇലക്ഷന്‍ കമ്മിഷന്‍. ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. ഇ.വി.എമ്മുകളില്‍ തിരിമറി സാധ്യമാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രഖ്യാപനം. രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്. ഇ.വി.എമ്മുകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താന്‍ വി.വി.പാറ്റ് എന്ന സംവിധാനവും ഇപ്പോഴുണ്ട്. അനേകം പേരുടെ കായികാധ്വാനവും പണവും വേണ്ടി വരുന്ന ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് ഇനിയൊരു […]
പ്രവാസികളെയും ആധാർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാന്‍ നീക്കം
പ്രവാസികളെയും ആധാർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം നിയമഭേഗദതിക്കൊരുങ്ങുന്നു. പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസി കൂട്ടായ്മകളുടെയും മറ്റും ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ്കേന്ദ്രത്തിന്റെ നീക്കം. പുതിയ എമിഗ്രേഷൻ ബില്ലിൻമേൽ ചർച്ച നടത്താനും സർക്കാർ സന്നദ്ധത അറിയിച്ചു. വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാർക്ക് നിലവിൽ ആധാർ ആനുകൂല്യം ലഭിക്കാൻ അർഹതയില്ല. ആധാർ ആക്ട് പ്രകാരം പ്രവാസികൾക്ക്ആധാർകാർഡിന് അർഹതയും ഇല്ല. ഇന്ത്യയിലെ പല ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കിയിരിക്കെ പ്രവാസി സമൂഹം വലിയ പ്രയാസം നേരിടുന്നുണ്ട്. നിയമത്തിൽ […]
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്; എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമനം
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാതലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലും തെരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കവെ യുവ ഊര്‍ജ്ജവും പരിചയസമ്പത്തും സമന്വയിപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവും ഇതിന്റെ ഭാഗമാണ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഗുലാം നബി ആസാദിനെ ഹരിയാനയിലേക്ക് മാറ്റിയാണ് പ്രിയങ്കയുടെയും ജ്യോതിരാദിത്യ […]
നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലെ അപ്പീല്‍ ഹരജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ സ്വയം വാദിക്കും .നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. <
കുഞ്ഞനന്തന് നിരന്തരം പരോള്‍ ; കെ.കെ രമ ഹൈക്കോടതിയില്‍
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈകോടതി ഉത്തരവില്ലാതെ കുഞ്ഞനന്തന് ഇനി പരോള്‍ അനുവദിക്കരുതെന്ന് ഉത്തരവിടണമെന്നതടക്കം ആവശ്യപ്പെട്ടാണ് രമയുടെ ഹരജി. 2012 മെയ് നാലിന് ടി. പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് അത്യാവശ്യ പരോള്‍ എന്ന പേരില്‍ […]
സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്
കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്. ശബ്ദമഹാസമുദ്രം എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഏറെ ചലനമുണ്ടാക്കിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ’ എന്ന കവിതയുള്‍പ്പെടുന്നതാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകം. അധ്യാപികയായ ദീപ നിശാന്ത് തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായിരുന്നു. പിന്നീട് ആ കവിതയുടെ യഥാര്‍ത്ഥ രചീതാവിനെ തിരിച്ചറിഞ്ഞതോടെയാണ് മലയാളികള്‍ക്കിടയില്‍ എസ്. കലേഷ് എന്ന പേര് സുപരിചിതമാവുന്നത്. വിവാദ കവിത ഉള്‍പ്പെടുന്ന ശബ്ദമഹാ സമുദ്രം […]












