ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് സജീവമായി പേര് ചര്‍ച്ച ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന്‍റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ചാണ്ടി തൊടപുഴയിലെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിഷേധിക്കാതെയാണ് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ ജില്ലയില്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന് മുട്ടത്ത് നല്‍കിയ സ്വീകരണത്തിലാണ് ഉമ്മന്‍ചാണ്ടിയെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഇടുക്കിയിലേക്കുള്ള വരവെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ആവേശമുണ്ടാക്കി. കസ്തൂരി രംഗന്‍ […]
India
ഉമ്മന്‍ചാണ്ടി മത്സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം
ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിക്കുമോ എന്നതിനെ ചൊല്ലയിലുള്ള അഭ്യൂഹങ്ങള്‍ തുടരുന്നു. ഇന്നലെ മുകുള്‍ വാസ്നിക്കിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കോട്ടയത്ത് വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന് മുകുള്‍ വാസ്നിക്കും പറഞ്ഞിട്ടുണ്ട് ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകമാകും. ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന കാര്യം കെ.പി.സി.സിയില്‍ പോലും ചര്‍ച്ചയായിട്ടില്ല. എന്നാല്‍ നേതാക്കളടക്കം ഉമ്മന്‍ചാണ്ടിയുടെ പേര് ഉയര്‍ത്തി കാട്ടുന്നുമുണ്ട്. ഇടുക്കിയില്‍ മത്സരിക്കുമെന്ന സൂചനകള്‍ക്കൊപ്പം തന്നെ കേരള കോണ്‍ഗ്രസിന്റെ […]
“എന്റെ നിരപരാധിത്വം ഒടുവില്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞു”: നമ്പി നാരായണന്‍
തന്റെ നിരപരാധിത്വം ഒടുവില്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞു. ഇതിനോടകം വിവിധ മേഖലകളില്‍ തനിക്ക് സ്വീകാര്യത ലഭിച്ചതായും നമ്പി നാരായണന്‍ പറഞ്ഞു. സാമൂഹ്യ വ്യവസ്ഥയില്‍ പ്രശ്നങ്ങളുണ്ടാവും. എന്നാലും സത്യം നമ്മുടെ കൂടെയാണെങ്കില്‍ വിജയിക്കാന്‍ കഴിയും എന്നാണ് തന്‍റെ വിശ്വാസം. സന്തോഷവാനാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.
പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരികയും ജനസംഘം നേതാവ് നാനാജി ദേശ്മുഖുമാണ് ഭാരതരത്നക്ക് അര്‍ഹരായ മറ്റ് രണ്ട് പേര്‍. ഭൂപന്‍ ഹസാരികക്കും നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയും പശ്ചിമ ഗംഗാള്‍ സ്വദേശിയുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അന്തരിച്ച ദലിത് നേതാവ് കാന്‍ഷി റാം എന്നിവരും […]
മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍
നടന്‍ മോഹന്‍ലാലിനും ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും ഈ വര്‍ഷത്തെ പത്മഭൂഷണ്‍. മോഹൻലാലിനും നമ്പി നാരായണനും പുറമേ മുൻ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ കരിയ മുണ്ട, ഇന്ത്യൻ പർവതാരോഹക ബചേന്ദ്രി പാൽ, ലോക്സഭ എം.പി ഹുകുംദേവ് നാരായൺ യാദവ് എന്നീ 14 പേരാണ് പത്മഭൂഷൺ സ്വന്തമാക്കിയത്. മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാറിന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു. ഗായകന്‍ കെ.ജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ. കെ മുഹമ്മദ് എന്നീ മലയാളികള്‍ക്ക് പത്മശ്രീ ലഭിച്ചു. നടനും നര്‍ത്തകനുമായ […]
ഇന്ന് എഴുപതാം റിപബ്ലിക് ദിനം; രാജ്യമെങ്ങും വര്‍ണാഭമായ പരിപാടികള്‍
ഇന്ന് രാജ്യത്തിന് എഴുപതാമത് റിപബ്ലിക് ദിനം. വര്‍ണാഭമായ ചടങ്ങുകളോടെ രാവിലെ എട്ട് മണിക്ക് റിപബ്ലിക് ദിനാഘോഷത്തിന് തലസ്ഥാന നഗരിയില്‍ തുടക്കമായി. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് സിറില്‍ റാമഫോസയാണ് റിപബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ പൌരന്മാരും തയ്യാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ബഹുസ്വരതയും സമത്വവുമാണ് രാജ്യത്തിന്‍റെ ഭരണഘടനയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. വളരെ ശക്തമായ സുരക്ഷ ക്രമീകരണകളാണ് റിപബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 25000 […]
പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പ്രിയനന്ദന് നേരെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിക്കുകയായിരുന്നു. സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ […]
പ്ലാച്ചിമട സമരം: ഫെബ്രുവരി 26ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്
പ്ലാച്ചിമട സമരം ശക്തമാക്കാന്‍ സമര സമിതിയുടെ തീരുമാനം. ഫെബ്രുവരി 26ന് സമര സമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ കൊക്കക്കോള വിരുദ്ധ സമര സമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആറ് മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സമരം തുടങ്ങാന്‍ തീരുമാനിച്ചത്. പ്ലാച്ചിമട സമരം ശക്തമാക്കാന്‍ സമര സമിതിയുടെ […]
ഗുജറാത്തിലെ ബി.ജെ.പി നേതാവിന്‍റെ കൊല; പ്രതി പാര്‍ട്ടി നേതാവ് തന്നെയെന്ന് പൊലീസ്
ഗുജറാത്തിലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിലാല്‍ ഭാനുശാലിയെ വെടിവെച്ച് കൊന്ന കേസില്‍ ബി.ജെ.പി നേതാവ് ഛബില്‍ പട്ടേലിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ വൈരം മൂലം വാടക കൊലയാളികളെ ഉപയോഗിച്ച് കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഛബില്‍ പട്ടേലിന്‍റെ സഹായികളായ നിതിന്‍ പട്ടേല്‍, രാഹുല്‍ പട്ടേല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലേക്കുള്ള സായാജി നഗരി എക്സ്പ്രസില്‍ ജനുവരി 8നാണ് ഭാനുശാലി വെടിയേറ്റ് മരിച്ചത്. മുന്‍ ബി.ജെ.പി എം.എല്‍.എ ഛബില്‍ പട്ടേലും ഭാനുശാലിക്കെതിരെ ബലാത്സംഗ […]
ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ഗവര്‍ണറുടെ നയപ്രഖ്യാപനം
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍. പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി തുടങ്ങുമെന്നും പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് വരെ നാല് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍വെ പാതയും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. 180 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് പോകാന്‍ കഴിയുന്ന മേല്‍പാലത്തിലൂടെയുള്ള രണ്ട് വരി റെയില്‍ പാതയാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. 780 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പുതിയ പവര്‍ സ്റ്റേഷന്‍ ഇടുക്കിയില്‍ തുടങ്ങുന്നതും […]












