India Kerala

പ്രളയത്തില്‍ 26700 കോടിയുടെ നഷ്ടം; പുനർനിർമാണത്തിന് 15,882 കോടി വേണം

ജാതി, മത വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ കേരളം മാതൃകയാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികൂല സമാപനം ഉണ്ടായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സഹായം ലഭിച്ചില്ല. മത്സ്യതൊഴിലാളികളുടെ ഇടപെടലിനെ കുറിച്ച് അഭിമാനമുണ്ടെന്നും പ്രളയ കാലത്തെ സഹായത്തിന് കേന്ദ്രത്തിന് നന്ദിയുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പ്രളയത്തില്‍ 26700 കോടിയുടെ നഷ്ടമുണ്ടായി. അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിന്15,882 കോടി വേണം. കേരളത്തെ പുനർനിർമാണത്തിനുള്ള വെല്ലുവിളിയായി ഇതിനെ കാണണം. കടമെടുപ്പ് പരിധി വർധിപ്പിക്കാൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും ഗവര്‍ണര്‍ പറഞ്ഞു. വീടുകളുടെ […]

India Kerala

എം.എ ഖാദര്‍ കമ്മീഷനെതിരെ പ്ലസ് ടു അധ്യാപക സംഘടനകള്‍

പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ നിയന്ത്രണം ഒറ്റകുടക്കീഴിലാക്കാനുള്ള പ്രൊഫ.എം.എ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ മികവിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് റിപ്പോര്‍ട്ടിന് പിന്നിലെന്നാണ് ആക്ഷേപം. ഹയര്‍ സെക്കന്‍ഡറി മേഖലയെ പ്രത്യേകമായി നിലനിര്‍ത്തണമെന്നാണ് പ്രതിപക്ഷ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ നിലപാട്. ഇതടക്കം കമ്മീഷന് മുന്നില്‍ അധ്യാപക സംഘനകള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് ഇവരുടെ പ്രധാന […]

India Kerala

കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകും

കോട്ടയം ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകുമെന്ന് സൂചന. സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാകും ഇനിയുണ്ടാകുക. ജോസ് കെ.മാണിക്ക് രാജ്യസഭ സീറ്റ് നല്കിയതിനാല്‍ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മത്സരംഗത്തേക്ക് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. യു.ഡി.എഫിലേക്ക് മടങ്ങിയപ്പോഴത്തെ ധാരണയാണ് ലോക്സഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കാമെന്നത്. ജോസ് കെ.മാണിക്ക് രാജ്യസഭ സീറ്റ് നല്കിയ സാഹചര്യത്തില്‍ ലോക്സഭ സീറ്റ് ജോസഫ് വിഭാഗത്തിന് നല്കുമെന്ന സൂചനയും […]

India Kerala

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍: ചികിത്സ നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കോടതി

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി വിമർശം. അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും ചികിത്സ നൽകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണെന്ന് കെ.കെ.രമയുടെ ഹരജിയിലാണ് കോടതി വിമർശനം. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തനു പിണറായി സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസം പരോൾ അനുവദിച്ചതിനെ ചോദ്യം ചെയ്താണ് കെ.കെ.രമ […]

India Kerala

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമഗ്ര മാറ്റത്തിന് ശിപാർശ

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമഗ്രമാറ്റം ശിപാർശ ചെയ്ത് വിദഗ്ദ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. നിലവിലെ മൂന്ന് ഡയറക്ടറേറ്റുകളെ ലയിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റാക്കാനാണ് പ്രധാന ശിപാർശ. എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ ഡോ.എം.എ ഖാദർ അധ്യക്ഷനായ സമിതിയാണ് ശിപാർശ സമർപ്പിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് എന്നിവയാണ് ലയിപ്പിക്കേണ്ടി വരിക. ലയനം നടത്തി ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജ്യുക്കേഷൻ എന്ന നാമമാണ് പുതിയ ഡയറക്ടറേറ്റിന് നിർദേശിച്ചിരിക്കുന്നത്. സ്കൂളുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി […]

India Kerala

ലോക്സഭ; ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്‍കിയാല്‍ മതിയെന്ന് ബി.ജെ.പി

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്‍കിയാല്‍ മതിയെന്ന് ബി.ജെ.പി കോര്‍കമ്മിറ്റിയോഗം. അധികം സീറ്റ് വേണമെന്ന ബി.ഡി.ജെ.എസ് ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും അത്യാവശ്യമെങ്കില്‍ മാത്രം തുടര്‍ചര്‍ച്ചയെന്നും കോര്‍കമ്മിറ്റിയോഗം തീരുമാനിച്ചു. അതിനിടെ ശബരിമല സമരത്തെ ചൊല്ലി കോര്‍കമ്മിറ്റിയോഗത്തില്‍ തര്‍ക്കമുണ്ടായി. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം അനാവശ്യമായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള വിരുദ്ധ വിഭാഗം യോഗത്തില്‍ ഉന്നയിച്ചു.

India National

ഹരിയാനയിൽ നാലുനില കെട്ടിടം തകർന്നു വീണു

ഹരിയാനയിൽ നാലുനില കെട്ടിടം തകർന്നു വീണ് ഇരുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഹരിയാന ഗുരുഗ്രാമിലെ ഉല്ലാവാസിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായി ഗാസിയാബാദ്, ദ്വാരക എന്നിവിടങ്ങളിൽ നിന്നായി ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകളും(എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്) ബി.എസ്.എഫ് സംഘവും എത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

India Kerala Uncategorized

കെ.ടി ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയെന്ന് പി.കെ ഫിറോസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ മന്ത്രി കെ.ടി ജലീൽ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി യൂത്ത് ‘ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരന്റെ മകൻ ഡി.എസ് നീലകണ്ഠനെ ഇൻഫർമേഷൻ കേരള ഡെപ്യൂട്ടി ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. ഈ നിയമനം കാട്ടി കെ.ടി ജലീൽ കോടിയേരിയെ ബ്ലാക്ക്മെയ്ൽ ചെയ്തുവെന്നാണ് ഫിറോസിന്റെ ആരോപണം. ബന്ധു നിയമന വിവാദത്തിൽ ജലീലിനെ സി.പി.എം സംരക്ഷിയ്ക്കാനുള്ള കാരണം കോടിയേരി നടത്തിയ അനധികൃത നിയമനമാണ്, […]

India Kerala

കോതമംഗലം പള്ളി തര്‍ക്കം; യാക്കോബായ സഭക്ക് തിരിച്ചടി

കോതമംഗലം ചെറിയ പള്ളി തര്‍ക്കത്തില്‍ യാക്കോബായ സഭക്ക് തിരിച്ചടി. പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം ഹരജി നല്‍കിയത്.

India Kerala

ഉമ്മൻചാണ്ടിയെ എവിടെ നിര്‍ത്തിയാലും വിജയിക്കുമെന്ന് മുല്ലപ്പള്ളി

ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഹൈക്കമാൻഡ്. അതാത് കമ്മിറ്റികളുടെ നിർദ്ദേശം കോൺഗ്രസ് പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് വ്യക്തമാക്കി. സ്ഥാനാർഥി നിർണയ പ്രക്രിയ പുരോഗമിക്കുകയാണെന്നും മുകുള്‍ വാസ്നിക് തിരുവനന്തപുരത്ത് പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു‍. എവിടെ നിര്‍ത്തിയാലും വിജയിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.