ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പി ശിവസേന തര്‍ക്കം മുറുകുന്നു. തങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വല്യേട്ടനെന്ന് ശിവസേന അവകാശപ്പെട്ടു. അതേസമയം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ബി.ജെ.പിയും രംഗത്തെത്തി. മറാത്ത രാഷ്ട്രീയത്തിലെ വല്യേട്ടന്‍ തങ്ങളാണ്. അത് ഇനിയും അങ്ങനെയായിരിക്കുമെന്നും ശിവസേന വ്യക്തമാക്കി. ബി.ജെ.പിയും ശിവസേനയും ലോക്സഭ തെരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകളില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോടാണ് ശിവസേനയുടെ പ്രതികരണം. അതേസമയം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ തങ്ങളാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ […]
India
മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 14-ആം ലോക്സഭയില്‍ അംഗമായിരുന്നു. എന്‍.ഡി.എ സർക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാപകാംഗമാണ്.
ലാപ്പാ തൊഴിലാളികളുടെ സ്ഥിരം നിയമനം; ലിസ്റ്റ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം
കെ.എം.എം.എല്ലില്‍ സ്ഥിരം നിയമനത്തിനായുള്ള ലാപ്പാ തൊഴിലാളികളുടെ ലിസ്റ്റ് അട്ടിമറിക്കുന്നതായി പരാതി. ജോലിക്ക് അര്‍ഹരായ 925 പേരുടെ ലിസ്റ്റ് നിലനില്‍ക്കെ ആറായിരത്തോളം ആളുകള്‍ ഉള്‍പ്പെട്ട ലിസ്റ്റാണ് കമ്പനി പുറത്തിറക്കിയത്. രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് നിയമനം നടത്താനുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കും കമ്പനിയുടെ പരിസരത്ത് മലിനീകരണം സഹിച്ച് കഴിയുന്നവര്‍ക്ക് മുന്‍ഗണനയെന്ന നിലക്കാണ് ആറായിരത്തോളം തൊഴിലാളികളില്‍ നിന്നുമായി ലാപ്പാ ലിസ്റ്റ് തയ്യാറാക്കിയത്. 925 പേര്‍ ഇത്തരത്തില്‍ വര്‍ക്കര്‍മാരായി കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. സെക്കന്‍ഡ് ഗ്രേഡ് പ്ലാന്റ് വര്‍ക്കറെന്ന പോസ്റ്റില്‍ ഒഴിവ് […]
ആര്‍.ടി.ഐ രേഖക്ക് അമിത ഫീസ്; വിവരാവകാശ കമ്മീഷന്‍റെ ഇടപെടല്‍
ആര്‍.ടി.ഐ രേഖക്ക് മറുപടി ലഭിക്കാന്‍ അമിത ഫീസ് ഈടാക്കിയ സംഭവത്തില്‍ വിവരാവകാശ കമ്മീഷന്‍റെ ഇടപെടല്‍. ഫീസ് അപേക്ഷകന് തിരിച്ചു നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പാലക്കാട് സ്വദേശി എ.കാജ ഹുസൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം പാലക്കാട് ജില്ലയില്‍ നടന്ന വിവാഹങ്ങളുടെ വിശദാംശങ്ങളാണ് കാജ ഹുസൈന്‍ ചോദിച്ചത്. എ4 ഷീറ്റിന് രണ്ട് രൂപ മാത്രമെ വാങ്ങാവൂ എന്നിരിക്കെ പല രജിസ്ട്രേഷന്‍ ഓഫീസുകളും അമിത തുക ഈടാക്കി. രേഖകള്‍ തിരയുന്നതിന് 800 രൂപയും […]
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കൊച്ചിയില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുലിന്റെ വരവോടെ വേഗത്തിലാകുമെന്നാണ് കെ.പി.സി.സി വിലയിരുത്തല്‍. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച എം.ഐ.ഷാനവാസ് എം.പിയുടെ വീട് സന്ദര്‍ശിയ്ക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് മറന്‍ഡ്രൈവിലെ കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കുടക്കും. മറൈൻ ഡ്രൈവിലെ സമ്മേളനത്തിന് ശേഷം ഗസ്റ്റ് ഹൗസിൽ യു.ഡി.എഫ് നേതാക്കളെ ഒന്നിച്ച് കാണുന്ന […]
മഞ്ചേശ്വരത്ത് വർഗീയ കലാപ ശ്രമം; മുഖ്യമന്ത്രിയുടെ പരാമർശം ചർച്ചയാകുന്നു
കാസർകോട് മഞ്ചേശ്വരത്ത് വർഗീയ കലാപം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം സജീവ ചർച്ചയാകുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സംഘ്പരിവാർ കലാപ ശ്രമമെന്ന് സി.പി.എം ആരോപിച്ചു .സി.പി.എം ഇടപെടലാണ് ജില്ലയെ കലാപഭൂമിയാക്കുന്നതെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സംഘ്പരിവാർ പ്രദേശത്ത് വർഗീയ ലഹള സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.പി സതീഷ് ചന്ദ്രന്‍ പറഞ്ഞു
‘കണ്ടാല്‍ ഭയക്കുമെന്ന് പറഞ്ഞു; പക്ഷേ, ഏറ്റവും മനോഹരിയാണ് അവള്‍’
മനസിന്റെ സൌന്ദര്യത്തിലാണ് കാര്യമെന്ന് പറയാറുണ്ടെങ്കിലും വിവാഹക്കമ്പോളത്തില്‍ എത്തുമ്പോള്‍ പലരുടെയും മട്ടും ഭാവവും മാറും. കാലങ്ങളായി പറഞ്ഞുവെച്ച സൌന്ദര്യബോധങ്ങള്‍ക്കാവും അവിടെ മുന്‍തൂക്കം. പോരാത്തതിന് സൌന്ദര്യത്തിനൊപ്പം സ്വര്‍ണവും പണവും കൂടി കണക്കു പറഞ്ഞ് വാങ്ങും. പക്ഷേ ചിലരെങ്കിനും ഇതിനെല്ലാം അപവാദമായി കടന്നുവരും. അത്തരമൊരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ പറയുകയാണ് ആസിഡ് അറ്റാക്ക് സര്‍വൈവറായ ലളിതയും അവരുടെ ഭര്‍ത്താവും. ഹ്യൂമൻസ് ഓഫോ ബോംബെ എന്ന ഫേസ്ബുക്ക് പേജിലെ ലളിതയുടെ ഭര്‍ത്താവിന്റെ ഈ കുറിപ്പില്‍ അത്രമേല്‍ പ്രണയം നിറഞ്ഞുനില്‍ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: […]
എംപാനൽ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടതില്‍ പ്രതിഷേധം: പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ട നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. യഥാർത്ഥ വിവരങ്ങൾ കോടതിയെ അറിയിക്കാതെ സർക്കാർ കള്ളക്കളി കളിച്ചുവെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയത്തില്‍ ആരോപിച്ചു. ഇല്ലാത്ത ഒഴിവുകൾ ഉണ്ടെന്ന് കാണിച്ച് പി.എസ്.സിയെ തെറ്റിദ്ധരിപ്പിച്ചത് യു.ഡി.എഫ് സർക്കാർ ആണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ മറുപടി പറഞ്ഞു. നിലവിലുള്ള തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി മനുഷ്യത്യരഹിതമായ സമീപനം സ്വീകരിച്ചാണ് എംപാനൽ ജീവനക്കാരെ കെ.എസ്.ആർ.ടി.സി പിരിച്ച് വിട്ടതെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആരോപിച്ചു. താത്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന് […]
സാമ്പത്തിക സംവരണത്തിനെതിരെ ഹരജി;പിന്നില്‍ ബി.ജെ.പിയെന്ന് ജസ്റ്റിസ് വി ഈശ്വരയ്യ
സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സംഘടനയ്ക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ആന്ധ്ര മുന്‍ ചീഫ് ജസ്റ്റിസ് വി. ഈശ്വരയ്യ. സംവരണം അട്ടിമറിക്കലാണ് സംഘടനയുടെ ലക്ഷ്യം. മുന്നാക്കകാരിലെ പിന്നാക്കകാരന് സംവരണം ഏര്‍പ്പെടുത്തിയത് ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടിയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഈശ്വരയ്യ മീഡിയ വണിനോട് പറഞ്ഞു. സുപ്രീം കോടതിയില്‍ സാമ്പത്തിക സംവരണത്തിനെതിരെ ഹരജി നല്‍കിയിട്ടുള്ള ജസ്റ്റിസ് ഫോര്‍ ഈക്വാലിറ്റിയെന്ന സംഘടനയുടെ ഉദ്ദേശ ശുദ്ധി ശരിയല്ലെന്നാണ് റിട്ട. ജസ്റ്റിസ് വി. ഈശ്വരയ്യയുടെ […]
രാജ്യത്തിനും യു.പിക്കും പ്രിയങ്കയെ ആവശ്യമുണ്ട്’ പ്രശംസയുമായി ബി.ജെ.പി എം.പി
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് ബി.ജെ.പി എം.പി. രാജ്യത്തിനും ഉത്തർപ്രദേശിനും വളരെ ആവശ്യമുള്ള വ്യക്തിയെന്നാണ് ബി.ജെ.പി എം.പി അശ്വിനി കുമാര്‍ ചോപ്ര പ്രിയങ്ക ഗാന്ധിയെ വിശേഷിപ്പിക്കുന്നത്. കര്‍ണാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ അശ്വിനി കുമാര്‍ ചോപ്ര, പഞ്ചാബ് കേസരി എന്ന പത്രത്തിലെഴുതിയ എഡിറ്റോറിയലിലാണ് പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘പ്രിയങ്കയുടെ സൌരഭ്യം’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗ്യം നിര്‍ണയിക്കുന്നതില്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വലിയ സ്വാധീനം ചെലുത്തുമെന്നാണ് എഡിറ്റോറിയല്‍ പറയുന്നത്. […]