India Kerala

ബി.ജെ.പി ഇതര പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കെ.വി തോമസ്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി ഇതര പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കെ.വി തോമസ് എം.പി. താന്‍ വീണ്ടും മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ മാത്രമല്ല മറ്റ് നിരവധിപ്പേരുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.

India Kerala

തട്ടകത്തില്‍ കാലിടറിയ കെ. കരുണാകരന്‍; 1996ല്‍ സംഭവിച്ചത്..

1996ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് തൃശൂര്‍ മണ്ഡലത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരനാണ് അന്ന് സ്വന്തം രാഷ്ട്രീയ തട്ടകത്തില്‍ കാലിടറി വീണത്. 1480 വോട്ടുകള്‍ക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥി വി.വി രാഘവനോടായിരുന്നു കെ. കരുണാകരന്റെ തോല്‍വി. കെ കരുണാകരന്‍ മലയാളിക്ക് ആമുഖങ്ങളാവശ്യമില്ലാത്ത രാഷ്ട്രീയ നേതാവായിരുന്നു. ജനനം കണ്ണൂരില്‍. രാഷ്രീയ പ്രവര്‍ത്തനം തുടങ്ങിയത് തൃശൂരില്‍. തൃശൂരില്‍ നിന്നും തുടങ്ങിയ ആ രാഷ്ട്രീയ യാത്ര കേരളവും കടന്ന് ഡല്‍ഹിയില്‍ വരെ എത്തിയത് രാഷ്ട്രീയ […]

India Kerala

ശബരിമലയില്‍ പാര്‍ട്ടിയുടെ നിലപാടല്ല തന്റേതെന്ന് വി.ഡി സതീശന്‍

ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. ബി.ജെ.പി നടത്തുന്നതുപോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സ്ത്രീ സമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിനറെ അടിസ്ഥാന തത്ത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുള്ള സ്ത്രീവിരുദ്ധതയാണ് എന്നാണ് കരുതുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമല വിഷയം കോടതിയില്‍ വന്നപ്പോള്‍ നിലവിലെ ആചാരങ്ങള്‍ മാറ്റേണ്ട എന്നാണ് […]

India Kerala

ശബരിമലയിലെ യുവതി പ്രവേശനം: ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമെന്ന് കടകംപള്ളി

സുപ്രീംകോടതി വിധിയെ തുടർന്ന് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകൾ മാത്രമാണ് ശബരിമലയിൽ ദർശനം നടത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും സഭയെ മന്ത്രി രേഖാമൂലം അറിയിച്ചു. ശബരിമല ആചാര – വിശ്വാസ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയിൽ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കി. 51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നായിരുന്നു സർക്കാർ ആദ്യം സുപ്രീം കോടതിയെ അറിയിച്ചത്. ഈ ലിസ്റ്റിൽ പുരുഷന്മാരും ഉൾപ്പെട്ടെന്ന് തെളിഞ്ഞതോടെ പട്ടിക […]

India Kerala

രവി പൂജാരിയുടെ അറസ്റ്റ്: സ്ഥിരീകരണം ലഭിച്ചെന്ന് ഐ.ജി

അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാക്കറെ. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു. പൂജാരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇൻറർപോൾ സഹായം ആവശ്യമില്ലെന്ന് ഐ.ജി പറഞ്ഞു. വിദേശത്ത് അറസ്റ്റിലായ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നേരത്തെ ഇൻറർപോളിനെ സമീപിച്ചിരുന്നു. ഇയാള്‍ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചിരുന്നത്. എന്നാല്‍ പ്രതിയെ […]

India Kerala

ചരിത്ര പുസ്തകങ്ങള്‍ക്ക് വേണ്ടാത്ത മേല്‍മുറിയിലെ കൂട്ടക്കൊലയുടെ തിരുശേഷിപ്പുകള്‍

ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ രക്തരൂക്ഷിത പോരാട്ടം നടത്തിയ ചരിത്രമുള്ള മണ്ണാണ് മലപ്പുറം. അധിനിവേശത്തിനെതിരായ മലബാര്‍ സമരത്തിന്‍റെ ചരിത്രം ഇനിയും പൂര്‍ണമായി രേഖപ്പെടുത്തിയിട്ടില്ല. മലപ്പുറം മേല്‍മുറിയിലേയും അധികാരത്തൊടിയിലേയും ഖബറുകളില്‍ അടക്കപ്പെട്ടത് ഇനിയും രാജ്യം ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു കൂട്ടക്കൊലയുടെ ചരിത്രം കൂടിയാണ്. മലപ്പുറം മേല്‍മുറിയില്‍ ബ്രിട്ടീഷ് വിരുദ്ധരായ വലിയൊരു സംഘത്തെ കണ്ടു. അവിടെ ഡോര്‍സെറ്റ് റെജിമെന്‍റിലെ സായുധ സംഘം നടത്തിയ ഓപ്പറേഷനില്‍ 246 പേര്‍ കൊല്ലപ്പെട്ടു. മലബാറിലെ ബ്രിട്ടീഷ് ജനറല്‍ കമാന്‍റിങ് ഓഫീസര്‍ 1921 ഒക്ടോബര്‍ അഞ്ചിന് അയച്ച ഒരു […]

India Kerala

‘സി.പി.എമ്മിനോട് നിഴല്‍യുദ്ധം വേണ്ട’ എന്‍.എസ്.എസ്സിനെ വിമര്‍ശിച്ച് കോടിയേരി

എന്‍.എസ്.എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിനോട് നിഴല്‍യുദ്ധം വേണ്ട. രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിരട്ടലും ഭീഷണിയും വേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

India Kerala

ഗ്ലൈഫോസേറ്റ് കീടനാശിനി പൂര്‍ണ്ണമായും നിരോധിച്ചു

സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയും ഈ രാസവസ്തു അടങ്ങിയ മറ്റ് ഉല്‍പന്നങ്ങളും ഫെബ്രുവരി രണ്ട് മുതല്‍ നിരോധിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയെ അറിയിച്ചു. ഗ്ലൈഫോസൈറ്റിന്‍റെ ജൈവ സുരക്ഷയെ കുറിച്ച് കാർഷിക സർവകലാശാല രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകും. നിരോധിത കീടനാശിനികളും കളനാശിനികളും വിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കീടനാശിനി കമ്പനികളും ഏജന്‍റുകളും കർഷകരെ നേരിട്ട് സമീപിക്കാൻ പാടില്ല. ഈ മാസം 25ന് മുമ്പ് സുരക്ഷിത കീടനാശിനി ഉപയോഗ മാർഗങ്ങളെ കുറിച്ച് […]

India National

കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍ തീര്‍ത്ത് സിബിഐയും പൊലീസും നേര്‍ക്കുനേര്‍. കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള റെയ്ഡിനായാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ഓഫീസിലെത്തിയത്. ചിട്ടി തട്ടിപ്പ് കേസിൽ പ്രതിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു സിബിഐ സംഘം എത്തിയത്. സി.ബി.ഐ ഡെപ്യൂട്ടി ഡയറക്ടറേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളിലെ അന്വേഷണം […]

India Kerala

അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. 27 പ്രതികളുള്ളതിൽ ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 16 പ്രതികളുടെ വിചാരണയാണ് ഇന്നാരംഭിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകം നടന്ന് 7 മാസം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആകെ 27 പ്രതികളുള്ള കേസില്‍ 19 പേരെ ഇതിനോടകം […]