എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരായ സാമൂഹ്യമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ക്കെതിരെ ഓള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് പരാതി നല്‍കി. മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ഡല്‍ഹി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മിസ്ത മുഖര്‍ജി എന്നിവരാണ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മഹിള കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഇക്കാര്യം ഉന്നയിച്ച് പൊലീസില്‍ പരാതി നല്‍കും. പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കാനിരിക്കെയാണ് സാമൂഹ്യമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ ശക്തമായത്. അപകീര്‍ത്തിപ്പെടുത്തുന്നതും നിന്ദ്യവുമായ ട്വീറ്റുകള്‍, ചിത്രങ്ങള്‍ […]
India
വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ തീരുമാനം
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. അതേസമയം മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇനിയും നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കും. കഴിഞ്ഞ ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവിനാണ് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് അംഗീകാരം നല്‍കിയത്. അതേസമയം പതിനാല് ദിവസത്തിനകം ഇതിനെതിരെ ബ്രിട്ടണിലെ ഹൈക്കോടതിയെ സമീപിക്കാന്‍ വിജയ് മല്യക്ക് അവസരമുണ്ടാകും. അങ്ങനെയായാല്‍ […]
ജില്ലയെ ഉയരങ്ങളിലേക്ക് കെെ പിടിച്ചുയര്‍ത്തിയ സര്‍വകലാശാല
കാലിക്കറ്റ് സര്‍വകലാശാലക്ക് മലപ്പുറം ജില്ലയുടെ വികസനത്തില്‍ അതിനിര്‍ണായക പങ്കുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും പങ്കാളികളായ സപ്ത കക്ഷി സര്‍ക്കാരാണ് സര്‍വകലാശാല സ്ഥാപിച്ചത്. മലപ്പുറം ജില്ലയുടെ പിറവിക്ക് ഒരു വര്‍ഷം മുന്‍പാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് ശിലപാകിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ കഴിഞ്ഞതേയുള്ളൂ. സര്‍വകലാശാലക്ക് തറക്കല്ലിട്ടതിന് തൊട്ടടുത്ത വര്‍ഷമാണ് മലപ്പുറം ജില്ല പിറക്കുന്നത്. പേരില്‍ കാലിക്കറ്റ് എന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയ മലബാറിന്‍റെ വളര്‍ച്ചക്കും വികസനത്തിനും […]
കീഴാറ്റൂർ സമരത്തിൽ നിന്ന് പിൻമാറിയെന്നത് കുപ്രചരണമെന്ന് വയൽക്കിളികൾ
കീഴാറ്റൂർ സമരത്തിൽ നിന്ന് സമര സമിതി പിൻമാറിയെന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്ന് വയൽക്കിളികൾ. ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. എന്നാൽ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂമിയുടെ രേഖകളുടെ പകർപ്പുകളാണ് ഭൂഉടമകൾ കൈമാറിയതെന്ന് വയൽക്കിളികൾ പറഞ്ഞു. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഉൾപ്പടെയുള്ളവർ ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ല. കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയൽക്കിളികൾ പറഞ്ഞു.
ബി.ജെ.പി ഇതര പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കെ.വി തോമസ്
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി ഇതര പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കെ.വി തോമസ് എം.പി. താന്‍ വീണ്ടും മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ മാത്രമല്ല മറ്റ് നിരവധിപ്പേരുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
തട്ടകത്തില്‍ കാലിടറിയ കെ. കരുണാകരന്‍; 1996ല്‍ സംഭവിച്ചത്..
1996ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് തൃശൂര്‍ മണ്ഡലത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരനാണ് അന്ന് സ്വന്തം രാഷ്ട്രീയ തട്ടകത്തില്‍ കാലിടറി വീണത്. 1480 വോട്ടുകള്‍ക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥി വി.വി രാഘവനോടായിരുന്നു കെ. കരുണാകരന്റെ തോല്‍വി. കെ കരുണാകരന്‍ മലയാളിക്ക് ആമുഖങ്ങളാവശ്യമില്ലാത്ത രാഷ്ട്രീയ നേതാവായിരുന്നു. ജനനം കണ്ണൂരില്‍. രാഷ്രീയ പ്രവര്‍ത്തനം തുടങ്ങിയത് തൃശൂരില്‍. തൃശൂരില്‍ നിന്നും തുടങ്ങിയ ആ രാഷ്ട്രീയ യാത്ര കേരളവും കടന്ന് ഡല്‍ഹിയില്‍ വരെ എത്തിയത് രാഷ്ട്രീയ […]
ശബരിമലയില്‍ പാര്‍ട്ടിയുടെ നിലപാടല്ല തന്റേതെന്ന് വി.ഡി സതീശന്‍
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. ബി.ജെ.പി നടത്തുന്നതുപോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സ്ത്രീ സമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിനറെ അടിസ്ഥാന തത്ത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുള്ള സ്ത്രീവിരുദ്ധതയാണ് എന്നാണ് കരുതുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമല വിഷയം കോടതിയില്‍ വന്നപ്പോള്‍ നിലവിലെ ആചാരങ്ങള്‍ മാറ്റേണ്ട എന്നാണ് […]
ശബരിമലയിലെ യുവതി പ്രവേശനം: ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമെന്ന് കടകംപള്ളി
സുപ്രീംകോടതി വിധിയെ തുടർന്ന് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകൾ മാത്രമാണ് ശബരിമലയിൽ ദർശനം നടത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും സഭയെ മന്ത്രി രേഖാമൂലം അറിയിച്ചു. ശബരിമല ആചാര – വിശ്വാസ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയിൽ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കി. 51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നായിരുന്നു സർക്കാർ ആദ്യം സുപ്രീം കോടതിയെ അറിയിച്ചത്. ഈ ലിസ്റ്റിൽ പുരുഷന്മാരും ഉൾപ്പെട്ടെന്ന് തെളിഞ്ഞതോടെ പട്ടിക […]
രവി പൂജാരിയുടെ അറസ്റ്റ്: സ്ഥിരീകരണം ലഭിച്ചെന്ന് ഐ.ജി
അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാക്കറെ. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു. പൂജാരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇൻറർപോൾ സഹായം ആവശ്യമില്ലെന്ന് ഐ.ജി പറഞ്ഞു. വിദേശത്ത് അറസ്റ്റിലായ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നേരത്തെ ഇൻറർപോളിനെ സമീപിച്ചിരുന്നു. ഇയാള്‍ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചിരുന്നത്. എന്നാല്‍ പ്രതിയെ […]
ചരിത്ര പുസ്തകങ്ങള്‍ക്ക് വേണ്ടാത്ത മേല്‍മുറിയിലെ കൂട്ടക്കൊലയുടെ തിരുശേഷിപ്പുകള്‍
ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ രക്തരൂക്ഷിത പോരാട്ടം നടത്തിയ ചരിത്രമുള്ള മണ്ണാണ് മലപ്പുറം. അധിനിവേശത്തിനെതിരായ മലബാര്‍ സമരത്തിന്‍റെ ചരിത്രം ഇനിയും പൂര്‍ണമായി രേഖപ്പെടുത്തിയിട്ടില്ല. മലപ്പുറം മേല്‍മുറിയിലേയും അധികാരത്തൊടിയിലേയും ഖബറുകളില്‍ അടക്കപ്പെട്ടത് ഇനിയും രാജ്യം ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു കൂട്ടക്കൊലയുടെ ചരിത്രം കൂടിയാണ്. മലപ്പുറം മേല്‍മുറിയില്‍ ബ്രിട്ടീഷ് വിരുദ്ധരായ വലിയൊരു സംഘത്തെ കണ്ടു. അവിടെ ഡോര്‍സെറ്റ് റെജിമെന്‍റിലെ സായുധ സംഘം നടത്തിയ ഓപ്പറേഷനില്‍ 246 പേര്‍ കൊല്ലപ്പെട്ടു. മലബാറിലെ ബ്രിട്ടീഷ് ജനറല്‍ കമാന്‍റിങ് ഓഫീസര്‍ 1921 ഒക്ടോബര്‍ അഞ്ചിന് അയച്ച ഒരു […]