ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടത് മുന്നണി യോഗം ഇന്ന് ചേരും. കേരള സംരക്ഷണ യാത്രയുടെ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.വരും ദിവസങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനുള്ള ധാരണയും യോഗത്തിലുണ്ടാകും. സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് സി.പി.ഐയുമായി സി.പി.എം നേരത്തെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരിന്നു.സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗത്തോടെ തീരുമാനമുണ്ടാകും.ഈ മാസം 14 ന് തിരുവനന്തപുരത്ത് നിന്ന് കോടിയേരിയും,16 ന് […]
India
ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍
ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരത്ത് ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍. ഒരു മാസം പിന്നിടുമ്പോഴും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. അധികൃതരുടെയും കരാറുകാരുടെയും അനാവസ്ഥയാണ് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരമേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കുമെന്നാണ് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഏറെ വൈകി പ്രവര്‍ത്തി ആരംഭിച്ചെങ്കിലും നിര്‍മാണം മന്ദഗതിയിലാണ്. ഇതോടൊപ്പം ട്യൂബില്‍ മണല്‍ നിറക്കുന്ന പ്രവര്‍ത്തി […]
ഗോഹത്യ: ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് കേസെടുത്തതില്‍ എതിര്‍പ്പുമായി രാഹുല്‍
മധ്യപ്രദേശിൽ ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് കേസെടുത്തതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പ്. ഇക്കാര്യം രാഹുല്‍ മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ചിദംബരം കേരളത്തിലെ പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ തനിക്ക് അവകാശമില്ലെന്നും കൂട്ടിച്ചേർത്തു. പുതിയ പുസ്തകമായ അൺഡോന്റഡ്- സേവിങ് ദ ഐഡിയ ഓഫ് ഇന്ത്യ യുടെ പ്രകാശന ചടങ്ങിൽ ആയിരുന്നു മുൻ ധനമന്ത്രി പി […]
‘ഇന്ത്യയില്‍ ജനാധിപത്യം പേരിന് മാത്രമുണ്ടാവും’ അംബേദ്കര്‍ 1953ലെ അഭിമുഖത്തില്‍ പറഞ്ഞത്..
1953ല്‍ അംബേദ്കറുമായി ബി.ബി.സി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍… ഇന്ത്യയില്‍ ജനാധിപത്യം കാര്യക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ഇല്ല. പേരിന് മാത്രമുണ്ടാവും. എന്താണുദ്ദേശിക്കുന്നത്? നിയമവ്യവസ്ഥയില്‍ ജനാധിപത്യം നിലനില്‍ക്കും. തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് നടക്കുക പ്രധാനമല്ലേ? ആണ്. പക്ഷേ തെരഞ്ഞെടുപ്പ് വഴി നല്ല ആളുകള്‍ അധികാരത്തിലെത്തിയാല്‍ മാത്രം. പക്ഷേ ഇതിലെല്ലാം മാറ്റം വരിക തെരഞ്ഞെടുപ്പ് വഴിയായിരിക്കില്ലേ? ശരിയാണ്. പക്ഷേ ഞങ്ങള്‍ക്ക് വോട്ട് വഴി സര്‍ക്കാരുകളെ മാറ്റാമെന്ന് പോലും അറിയാത്ത എത്രയോ ആളുകളുണ്ട്. ജനങ്ങളാണ് പരമാധികാരികള്‍ എന്നറിയാത്ത എത്രയോ ജനങ്ങളുണ്ട്. […]
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫുട്ബോള്‍ താരം ഐ.എം വിജയന്‍. മത്സരിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പല പാര്‍ട്ടികളും സീറ്റ് വാഗ്ദാനം ചെയ്തു. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ആഗ്രഹമെന്നും വിജയന്‍ തൃശൂരില്‍ പറഞ്ഞു.
ശബരിമലയില്‍ വീണ്ടും നിയന്ത്രണം
കുംഭമാസ പൂജകള്‍ക്കായി നട തുറക്കുമ്പോഴും ശബരിമലയില്‍ നിയന്ത്രണം. നട തുറക്കുന്ന 12ആം തിയ്യതി രാവിലെ 10 മണി മുതല്‍ മാത്രമേ തീര്‍ഥാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകൂ. മണ്ഡല കാലത്തുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വിജയമുറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ സി.പി.ഐ
മത്സരിക്കുന്ന നാല് സീറ്റുകളിലും വിജയമുറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സി.പി.ഐ. പേയ്മെന്റ് സീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തവണ ജനകീയ മുഖത്തെ കണ്ടെത്താനുള്ള ശ്രമവും നേതൃതലത്തില്‍ നടക്കുന്നുണ്ട്.ചില മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും സി.പി.ഐ ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം,മാവേലിക്കര,തൃശൂര്‍,വയനാട് എന്നീ സീറ്റുകളിലാണ് സി.പി.ഐ കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണയും ഇതില്‍ മാറ്റം വരാനുള്ള സാധ്യത വിരളമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പ്രത്യേക ശ്രദ്ധ പാര്‍ട്ടി നേതൃത്വം വച്ച് പുലര്‍ത്തുന്നുണ്ട്. പേയ്മെന്റ് സീറ്റ് […]
ലോക്സഭ തെരഞ്ഞെടുപ്പ്; പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു. എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണനാണ് മേൽനോട്ട ചുമതല. അതിർത്തി സംസ്ഥാനങ്ങളുമായി ആശയവിനിമയത്തിന് അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു. പൊലീസ് ആസ്ഥാനത്തിന് പുറമെ എല്ലാ ജില്ലകളിലും ഇലക്ഷൻ സെൽ ആരംഭിക്കും. അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ഈ മാസം 23 ന് ഊട്ടിയിൽ ചേരും. സൈബർ സുരക്ഷക്കാണ് ഈ വർഷം പൊലീസ് കൂടുതൽ ഉന്നൽ നൽകുക. കോഴിക്കോടും തൃശൂരും കൊച്ചിയിലും പുതിയ സൈബർ പൊലീസ് […]
സംസ്ഥാനത്തേക്ക് മയക്കുമരുന്ന് ഒഴുകുന്നു; പാലക്കാട് നിന്നു മാത്രം 90 കിലോ കഞ്ചാവ് പിടികൂടി
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നു. പാലക്കാട് ജില്ലയില്‍ നിന്നു മാത്രം കഴിഞ്ഞ 39 ദിവസത്തിനിടെ 90 കിലോ കഞ്ചാവ് എക്സൈസ് വകുപ്പ് പിടികൂടി. മയക്കു ഗുളികകളും സ്പിരിറ്റ് കടത്തും വ്യാപകമാണ്. കേരളത്തിലേക്ക് കഞ്ചാവും, വിവിധ മയക്കു മരുന്നുകളും വന്‍ തോതിലാണ് ഒഴുകുന്നത്. കേരള അതിര്‍ത്തി കടന്ന് പാലക്കാട് ജില്ലയിലെത്തിച്ച 90 കിലോ കഞ്ചാവ്, 1202 മയക്കു ഗുളികകള്‍, 42 കിലോ ഹാഷിഷ്, മുക്കാല്‍ കിലോ കറുപ്പ് എന്നിവയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍മാര്‍ മാത്രം […]
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍; പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന കോടതി ഉത്തരവിനോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വിമുഖത തുടരുന്നു. സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 52 അംഗീകൃത പാര്‍ട്ടികള്‍ക്ക് കേന്ദ്ര വനിതാ-ശുശുക്ഷേമ മന്ത്രാലയം നോട്ടീസയിച്ചിരുന്നു. എന്നാല്‍ സി.പിഎം മാത്രമാണ് പരാതി പരിഹാര സമിതി രൂപീകരിച്ചതായി മന്ത്രാലയത്തെ അറിയിച്ചത്. 1997ല്‍ ജസ്റ്റിസ് ജെ.എസ് വര്‍മ്മയുടെ അദ്ധ്യക്ഷതയിലുള്ള സുപ്രീകോടതി ബഞ്ചാണ് തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ […]












