കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൊച്ചി സിറ്റി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൊച്ചി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്കായിരുന്നു നേരത്തെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിന്റെ അന്വേഷണ ചുമതല. വിദേശത്ത് അറസ്റ്റിലായെന്ന് സൂചനയുള്ള മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. വിദേശത്ത് അറസ്റ്റിലായെന്ന് സൂചനയുള്ള […]
India
നിങ്ങളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി
കോടതികളില്‍ രാഷ്ട്രീയം പറയേണ്ടന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി. ടി.പി ചന്ദ്രശേഖന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ ചികത്സക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന് പരോളിന് പകരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്നും കോടതി ചോദിച്ചു. തനിക്ക് നടക്കാൻ കഴിയുന്നില്ലെന്നും ഗുരുതരമായ രോഗബാധയുണ്ടെന്നും ജയിലിൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നുമായിരുന്നു കുഞ്ഞനന്തൻ കോടതിയെ അറിയിച്ചത്.
സ്ഥാനാര്‍ത്ഥിയാക്കാന്‍ മോഹന്‍ലാലിനെ സമീപിച്ചിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള
തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ മോഹന്‍ലാലിനെ സമീപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കേരളത്തിലെ മത-സാമുദായിക സംഘടനകള്‍ക്ക് ബി.ജെ.പിയോടുള്ള എതിര്‍പ്പ് മാറിയിട്ടുണ്ടെന്നും പിള്ള കോഴിക്കോട് പറഞ്ഞു
ഗിയര്‍ ലിവറിന് പകരം മുള വടി; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
സ്‌കൂള്‍ ബസിലെ ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി ഉപയോഗിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. 22കാരനായ രാജ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാജ് കുമാര്‍ ഓടിച്ച സ്‌കൂള്‍ ബസ് ഒരു കാറില്‍ ഇടിച്ചതോടെയാണ് മുള വടി ഡ്രൈവിങ് പുറത്തായത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന കാര്‍ ഉടമയാണ് ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി കണ്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം കാര്‍ ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ […]
ഡല്‍ഹിയില്‍ ആലിപ്പഴ വര്‍ഷം
ഡല്‍ഹിയില്‍ അതിശക്തമായ ആലിപ്പഴ വര്‍ഷം. ഇന്നലെ വൈകീട്ട് അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് മഴക്ക് പിറകെ ആലിപ്പഴം പൊഴിഞ്ഞത്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങളും വഴിതിരിച്ച് വിട്ടു. ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ അതിശൈത്യം നീങ്ങി തുടങ്ങുന്ന നേരത്താണ് അപ്രതീക്ഷിത ആലിപ്പഴ വര്‍ഷം. വൈകീട്ട് അഞ്ചിനും രാത്രി 8.30 ഇടയിലെ തലസ്ഥാന നഗരകാഴ്ചകളാണിത്. മിക്കപ്പോഴും മഞ്ഞില്‍ മൂടുന്ന ഷിംലയും മണാലിയും അടക്കമുള്ള വിനോദ കേന്ദ്രങ്ങളിലെ നിരത്തുകള്‍ക്ക് സമാനം. ആലിപ്പഴ പെയ്ത്തില്‍ പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ഹരിയാന […]
റഫാലില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്
ഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്. ഇതുസംബന്ധിച്ച പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ‘ദി ഹിന്ദു’ ദിനപത്രമാണ് പുറത്ത് വിട്ടത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റഫാല്‍ ഇടപാടിനെ വലിയ രാഷ്ട്രീയ ആയുധമാക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.
ശബരിമല വീണ്ടും ആശങ്കയുടെ നാളുകളിലേക്ക്
യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹരജികളില്‍ സുപ്രിം കോടതി വിധി പറയാൻ നീട്ടിയതോടെ ശബരിമല വീണ്ടും ആശങ്കയുടെ നാളുകളിലേക്കാണ് നീങ്ങുന്നത്.കുംഭമാസ പൂജകൾക്കായി ഈ മാസം 12ന് നട തുറക്കാനിരിക്കെ വലിയ പൊലീസ് കാവലിൽ തന്നെയാകും ശബരിമല. നിരോധനാജ്ഞയ്ക്കും സാധ്യതയുണ്ട്. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ തുടങ്ങിയ പൊലീസ് കാവലും, നിരോധനാജ്ഞയും കുംഭമാസ പൂജാനാളുകളിലും ഉണ്ടാകാനാണ് സാധ്യത. കുംഭമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ദർശന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തവണ ദർശനം നടത്താൻ സാധിക്കാതെ മടങ്ങിയ രേഷ്മയും ഷാനിലയും കോടതിയെ […]
രണ്ട് വൃക്കകളും തകരാറിലായ ഫൈസല്‍ സന്മനസുള്ളവരുടെ കരുണ തേടുന്നു
രണ്ട് വൃക്കകളും തകരാറിലായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി പുന്നോര്‍ത്ത് ഫൈസല്‍ വൃക്ക മാറ്റിവെക്കാനും, ജീവിക്കാനും വേണ്ടി പെടാപ്പാട് പെടുകയാണ്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 50 ലക്ഷത്തോളം രൂപ ചിലവാകും. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള ഫൈസലിന് സ്വന്തമായി സ്ഥലമോ കയറികിടക്കാന്‍ വീടോ ഇല്ല. മരുന്നിന്റെ ബലത്തിലാണ് ഫൈസല്‍ ഇങ്ങനെ എഴുന്നേറ്റ് നില്‍ക്കുന്നത്. കാലിന് നീര് വന്നപ്പോള്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ രണ്ട് വൃക്കകളും തകര്‍ന്നതാണ് അസുഖത്തിന് കാരണമെന്ന് മനസ്സിലായി. പിന്നീട് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താതെ വ്യക്കയുടെ […]
മറ്റൊരു മന്ത്രിയുടെ അഴിമതി രേഖകള്‍ കൂടി പുറത്തുവിടുമെന്ന് പി.കെ ഫിറോസ്
മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ മറ്റൊരു മന്ത്രി നടത്തിയ അഴിമതിയുടെ രേഖകള്‍ കൂടി ഈമാസം 11 ന് പുറത്തുവിടുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഷാര്‍ജയില്‍ കെ.എം.സി.സി നല്‍കിയ സ്വീകരണത്തിനിടെയാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍. വ്യാജരേഖ ചമച്ചു എന്നാരോപിച്ച് തനിക്കെതിരെ കേസെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഇത് തടയാന്‍ കൂടിയാണെന്ന് ഫിറോസ് പറഞ്ഞു. താന്‍ വ്യാജരേഖയുണ്ടാക്കി എന്ന് പറയുന്ന ജെയിംസ് മാത്യു എം.എല്‍.എ പരോക്ഷമായി അനധികൃത നിയമനം നടന്നു എന്നും തദ്ദേശമന്ത്രിക്ക് പരാതി […]
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്തത് അന്വേഷിക്കാന്‍ ഹൈക്കോടതി
സീറ്റൊഴിവുണ്ടങ്കിലും സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്തത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം. റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. ബസില്‍ സീറ്റുണ്ടെങ്കിലും പലപ്പോഴും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാറില്ല. ഇത് ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധന നടത്തിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിക്കാന്‍ സ്വകാര്യ ബസ് ഓപറേറ്റഴ്‌സിന് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് […]