മധ്യപ്രദേശിൽ ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് കേസെടുത്തതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പ്. ഇക്കാര്യം രാഹുല്‍ മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ചിദംബരം കേരളത്തിലെ പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ തനിക്ക് അവകാശമില്ലെന്നും കൂട്ടിച്ചേർത്തു. പുതിയ പുസ്തകമായ അൺഡോന്റഡ്- സേവിങ് ദ ഐഡിയ ഓഫ് ഇന്ത്യ യുടെ പ്രകാശന ചടങ്ങിൽ ആയിരുന്നു മുൻ ധനമന്ത്രി പി […]
India
‘ഇന്ത്യയില്‍ ജനാധിപത്യം പേരിന് മാത്രമുണ്ടാവും’ അംബേദ്കര്‍ 1953ലെ അഭിമുഖത്തില്‍ പറഞ്ഞത്..
1953ല്‍ അംബേദ്കറുമായി ബി.ബി.സി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍… ഇന്ത്യയില്‍ ജനാധിപത്യം കാര്യക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ഇല്ല. പേരിന് മാത്രമുണ്ടാവും. എന്താണുദ്ദേശിക്കുന്നത്? നിയമവ്യവസ്ഥയില്‍ ജനാധിപത്യം നിലനില്‍ക്കും. തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് നടക്കുക പ്രധാനമല്ലേ? ആണ്. പക്ഷേ തെരഞ്ഞെടുപ്പ് വഴി നല്ല ആളുകള്‍ അധികാരത്തിലെത്തിയാല്‍ മാത്രം. പക്ഷേ ഇതിലെല്ലാം മാറ്റം വരിക തെരഞ്ഞെടുപ്പ് വഴിയായിരിക്കില്ലേ? ശരിയാണ്. പക്ഷേ ഞങ്ങള്‍ക്ക് വോട്ട് വഴി സര്‍ക്കാരുകളെ മാറ്റാമെന്ന് പോലും അറിയാത്ത എത്രയോ ആളുകളുണ്ട്. ജനങ്ങളാണ് പരമാധികാരികള്‍ എന്നറിയാത്ത എത്രയോ ജനങ്ങളുണ്ട്. […]
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫുട്ബോള്‍ താരം ഐ.എം വിജയന്‍. മത്സരിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പല പാര്‍ട്ടികളും സീറ്റ് വാഗ്ദാനം ചെയ്തു. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ആഗ്രഹമെന്നും വിജയന്‍ തൃശൂരില്‍ പറഞ്ഞു.
ശബരിമലയില്‍ വീണ്ടും നിയന്ത്രണം
കുംഭമാസ പൂജകള്‍ക്കായി നട തുറക്കുമ്പോഴും ശബരിമലയില്‍ നിയന്ത്രണം. നട തുറക്കുന്ന 12ആം തിയ്യതി രാവിലെ 10 മണി മുതല്‍ മാത്രമേ തീര്‍ഥാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകൂ. മണ്ഡല കാലത്തുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വിജയമുറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ സി.പി.ഐ
മത്സരിക്കുന്ന നാല് സീറ്റുകളിലും വിജയമുറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സി.പി.ഐ. പേയ്മെന്റ് സീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തവണ ജനകീയ മുഖത്തെ കണ്ടെത്താനുള്ള ശ്രമവും നേതൃതലത്തില്‍ നടക്കുന്നുണ്ട്.ചില മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും സി.പി.ഐ ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം,മാവേലിക്കര,തൃശൂര്‍,വയനാട് എന്നീ സീറ്റുകളിലാണ് സി.പി.ഐ കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണയും ഇതില്‍ മാറ്റം വരാനുള്ള സാധ്യത വിരളമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പ്രത്യേക ശ്രദ്ധ പാര്‍ട്ടി നേതൃത്വം വച്ച് പുലര്‍ത്തുന്നുണ്ട്. പേയ്മെന്റ് സീറ്റ് […]
ലോക്സഭ തെരഞ്ഞെടുപ്പ്; പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു. എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണനാണ് മേൽനോട്ട ചുമതല. അതിർത്തി സംസ്ഥാനങ്ങളുമായി ആശയവിനിമയത്തിന് അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു. പൊലീസ് ആസ്ഥാനത്തിന് പുറമെ എല്ലാ ജില്ലകളിലും ഇലക്ഷൻ സെൽ ആരംഭിക്കും. അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ഈ മാസം 23 ന് ഊട്ടിയിൽ ചേരും. സൈബർ സുരക്ഷക്കാണ് ഈ വർഷം പൊലീസ് കൂടുതൽ ഉന്നൽ നൽകുക. കോഴിക്കോടും തൃശൂരും കൊച്ചിയിലും പുതിയ സൈബർ പൊലീസ് […]
സംസ്ഥാനത്തേക്ക് മയക്കുമരുന്ന് ഒഴുകുന്നു; പാലക്കാട് നിന്നു മാത്രം 90 കിലോ കഞ്ചാവ് പിടികൂടി
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നു. പാലക്കാട് ജില്ലയില്‍ നിന്നു മാത്രം കഴിഞ്ഞ 39 ദിവസത്തിനിടെ 90 കിലോ കഞ്ചാവ് എക്സൈസ് വകുപ്പ് പിടികൂടി. മയക്കു ഗുളികകളും സ്പിരിറ്റ് കടത്തും വ്യാപകമാണ്. കേരളത്തിലേക്ക് കഞ്ചാവും, വിവിധ മയക്കു മരുന്നുകളും വന്‍ തോതിലാണ് ഒഴുകുന്നത്. കേരള അതിര്‍ത്തി കടന്ന് പാലക്കാട് ജില്ലയിലെത്തിച്ച 90 കിലോ കഞ്ചാവ്, 1202 മയക്കു ഗുളികകള്‍, 42 കിലോ ഹാഷിഷ്, മുക്കാല്‍ കിലോ കറുപ്പ് എന്നിവയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍മാര്‍ മാത്രം […]
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍; പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന കോടതി ഉത്തരവിനോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വിമുഖത തുടരുന്നു. സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 52 അംഗീകൃത പാര്‍ട്ടികള്‍ക്ക് കേന്ദ്ര വനിതാ-ശുശുക്ഷേമ മന്ത്രാലയം നോട്ടീസയിച്ചിരുന്നു. എന്നാല്‍ സി.പിഎം മാത്രമാണ് പരാതി പരിഹാര സമിതി രൂപീകരിച്ചതായി മന്ത്രാലയത്തെ അറിയിച്ചത്. 1997ല്‍ ജസ്റ്റിസ് ജെ.എസ് വര്‍മ്മയുടെ അദ്ധ്യക്ഷതയിലുള്ള സുപ്രീകോടതി ബഞ്ചാണ് തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ […]
മാറാട് കലാപം: സര്‍ക്കാര്‍ രേഖകള്‍ നല്‍കുന്നില്ലെന്ന് സി.ബി.ഐ
മാറാട് കലാപത്തില്‍ സര്‍ക്കാരിനെതിരെ സി.ബി.ഐ ഹൈക്കോടതിയിൽ. ഗൂഢാലോചന അന്വേഷിക്കാൻ ആവശ്യമായ രേഖകൾ സർക്കാർ കൈമാറുന്നില്ല. സർക്കാരിന് ആവർത്തിച്ച് കത്തയച്ചിട്ടും നടപടിയുണ്ടാകുന്നില്ല. അന്വേഷണം പൂർത്തിയാക്കാൻ രേഖകൾ അനിവാര്യമാണെന്നും രേഖകൾ വിട്ട് കിട്ടാൻ കോടതി ഇടപെടണമെന്നുമാണ് സി.ബി.ഐയുടെ ആവശ്യം. ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന് നല്‍കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് പ്രധാന ആവശ്യം. കമ്മീഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം മാറാട് കലാപത്തിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ട്. ഈ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്നാണ് സി.ബി.ഐയുടെ മുഖ്യപരാതി.
ഉത്തരേന്ത്യയില്‍ വിഷമദ്യ ദുരന്തം; 26 മരണം
ഉത്തരേന്ത്യയില്‍ വ്യാജമദ്യം കഴിച്ച് 26 പേര്‍ മരിച്ചു. ഉത്തരാഖണ്ഡ്-ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഹരിദ്വാര്‍, സഹാരണ്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് സംഭവം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി വിവിധ ഗ്രാമങ്ങളില്‍ നിന്നും എത്തിയവരാണ് ദുരന്തത്തിന് ഇരയായത്. സംഭവത്തിൽ മജിസ്ടേറിയൽ അന്വേഷണത്തിന് യു.പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഉത്തരവിട്ടു. ചടങ്ങിനെത്തി അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയവർക്ക് അസ്വസ്ഥത ഉണ്ടാവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണ കാരണത്തെ കുറിച്ച വ്യക്തമായ വിവരം ലഭിക്കൂ എന്ന് […]