India National

പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവ്

പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് ജി.എസ്.ടി കൌണ്‍സില്‍. സാധാരണക്കാരന്‍റെ ചെലവ് കുറഞ്ഞ വീടുകള്‍ക്ക് ഒരു ശതമാനമാക്കിയും ചെലവ് കൂടിയവക്ക് അഞ്ച് ശതമാനമാക്കിയും ജി.എസ്.ടി നിരക്ക് കുറച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോട്ടറി നികുതി ഏകീകരണ തീരുമാനം മന്ത്രിതല ഉപസമിതി വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇടത്തരക്കാരെ കാര്യമായി സ്വാധീനിക്കുന്ന നികുതി ഇളവുകള്‍ക്കാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൌണ്‍സില്‍ തീരുമാനമെടുത്തിരിക്കുന്നത്. ചെലവ് കുറഞ്ഞ […]

India National

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ശെ മുഹമ്മദ് ഭീകരരെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ജെയ്ശെ മുഹമ്മദ് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ ഒരു ഡി.വൈ.എസ്.പി അടക്കം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. സായുധരായ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍‌ന്ന്‌ പൊലീസും സി.ആര്‍.പി.എഫും സൈന്യവും സംയുക്തമായി തിരച്ചില്‍‌ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ജെയ്ശെ […]

India Kerala

അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് കോഴിക്കോട് ജില്ലാ കലക്ടർ

അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് കോഴിക്കോട് ജില്ലാ കലക്ടർ. മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ വെച്ചാണ് ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവുവും അവയവദാനത്തിന് സമ്മതം നൽകിയത്. അവയവദാനം മഹത്തായ കാര്യമാണെന്നും ഇങ്ങനെയൊരു ചടങ്ങിൽ വെച്ച് തന്നെ താനും അങ്ങനെ ഒരു തീരുമാനമെടുക്കുകയാണെന്നും കലക്ടർ പറഞ്ഞു. ഐ.എം.എ കോഴിക്കോട്, ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പർശം പദ്ധതി എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലാ കലക്ടർക്ക് പുറമെ വിവിധ ആരോഗ്യ സംഘടനകൾ അവയവദാന സമ്മതപത്രം ഐ.എം.എക്ക് കൈമാറി.

India National

ചികിത്സാ ചെലവ് മൂലം ഓരോ വര്‍ഷവും അഞ്ചരക്കോടി പേര്‍ ദാരിദ്ര രേഖക്ക് താഴെ; അരുണ്‍ ഗാദ്രെ

ചികിത്സാ ചെലവ് മൂലം ഓരോ വര്‍ഷവും അഞ്ചരക്കോടി പേര്‍ ദാരിദ്ര രേഖക്ക് താഴെപോകുന്നതായി ആരോഗ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. അരുണ്‍ ഗാദ്രെ. ആരോഗ്യമേഖലയുടെ വാണിജ്യവത്കരണം തടയാന്‍ സര്‍ക്കാരുകള്‍ നയങ്ങളിലൂടെ ഇടപെടണമെന്നും ഗാദ്രെ ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിലെ അഴിമതിയെക്കുറിച്ച് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗാദ്രെ. അലയന്‍സ് ഓഫ് ഡോക്ടേഴ്സ് ഫോര്‍ എത്തിക്കല്‍ ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തിലാണ് ആരോഗ്യമേഖലയെ വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച നടന്നത്. ആരോഗ്യരംഗം പുരോഗമിക്കുമ്പോഴും ചികിത്സാഭാരം മൂലം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് പോകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നാ അരുണ്‍ […]

India Kerala

കൊച്ചിയിൽ നാലാം ദിവസവും പുക ശല്യത്തിന് മാറ്റമില്ല

കൊച്ചിയിൽ നാലാം ദിവസവും പുക ശല്യം മാറ്റമില്ലാതെ തുടരുന്നു. രാജഗിരി എൻജിനിയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ വിഷപ്പുകയെ തുടർന്ന് ചികിത്സ തേടി. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് ഇന്ന് സി.പി.എം മാർച്ച്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു. പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികൾക്കും രാജഗിരി എൻജിനീയറിംഗ് […]

India Kerala

സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയില്‍

സിവില്‍ സപ്ലൈസിനു കീഴിലുള്ള സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‍ലെറ്റുകളിലെ ചെറുകിട വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത് കോടികള്‍. കഴിഞ്ഞ ആഗസ്ത് മുതലുള്ള പണമാണ് വിതരണക്കാര്‍ക്ക് സപ്ലൈകോ കുടിശ്ശികയാക്കിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സപ്ലൈകോ ഔട്ട്‍ലെറ്റുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം നിര്‍ത്തിവയ്ക്കാനാണ് വിതരണക്കാരുടെ തീരുമാനം. ഇത് സപ്ലൈകോയുടെ വിഷു വിപണിയേയും പ്രതികൂലമായി ബാധിക്കും. സപ്ലൈകോയുടെ സംസ്ഥാനത്തുടനീളമുള്ള ഔട്ട്ലെറ്റുകളിലേക്ക് പ്രധാനമായും ചെറുകിട വിതരണക്കാരാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.1300ലധികം ചെറുകിട വിതരണക്കാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള പണം വിതരണക്കാര്ക്ക് നല്‍കിയിട്ടില്ല. 200 കോടി രൂപയോളമാണ് ഇങ്ങനെ […]

India Kerala

പിണറായി വിജയന്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, പി. തിലോത്തമന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വെള്ളാപ്പള്ളിയുടെ വസതിയിലെത്തി.

India National

ആസിഡ് ആക്രമണത്തെ അതിജീവിച്ച ഹാജിദക്ക് ഇനി വേണ്ടത് ഒരു കുഞ്ഞുവീട്..

2014 മാർച്ചിൽ, ഹാജിദയും ഉമ്മ സെറീനയും സാധാരണ പോലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് അയൽക്കാരനായ സുഭാനിയുടെ ആസിഡ് ആക്രമണം നടന്നത്. ഒരു ബക്കറ്റ് നിറയെ ആസിഡുമായി വന്ന സുഭാനി അത് ഹാജിദയുടെ മേല്‍ ഒഴിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഹാജിദയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വിവാഹിതനും കുട്ടികളുമുള്ള സുഭാനി ഹാജിദയുടെ കുടുംബത്തെ സമീപിച്ചിരുന്നു. ഈ ആവശ്യം കുടുംബം നിരസിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ അഭ്യര്‍ത്ഥനയുമായി സുഭാനി ഹാജിദയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. ഒടുവില്‍ […]

India National

ബംഗളൂരുവില്‍ എയർ ഷോ നടക്കുന്ന ഗ്രൗണ്ടിന് സമീപം വൻ അഗ്നിബാധ

ബംഗളൂരു യെലഹങ്കയിൽ എയർ ഷോ നടക്കുന്ന ഇടത്തെ വാഹന പാർക്കിംഗിന് സമീപം വൻ അഗ്നിബാധ. പാർക്ക് ചെയ്ത ഒരു വാഹനത്തിൽ നിന്നാണ് തീ പടർന്നത്. എയർ ഷോ താത്കാലികമായി നിർത്തിവെച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. 300ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.

India Kerala

കോടിയേരി അതിരു കടക്കുന്നുവെന്ന് സുകുമാരന്‍ നായര്‍

സി.പി.എം എന്‍.എസ്.എസ് തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളം വിധിയെഴുന്നത് ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ലെന്നും കോടിയേരി വിമര്‍ശിച്ചു. എന്നാല്‍ കോടിയേരി അതിര് കടക്കുന്നതായും എന്‍.എസ്.എസില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ മറുപടി നല്‍കി. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനോടും സര്‍ക്കാരിനോടും ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടാണ് സി.പി.എം ആദ്യം സ്വീകരിച്ചത്. ഇത് നിഷേധിച്ച എന്‍.എസ്.എസ് സമീപനമാണ് […]