കൊല്ലം ചവറയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീത് അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതി വിനീതിനെ ചവറ തെക്കുംഭാഗം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്ന രഞ്ജിത്തിനെ ഈ മാസം 14നാണ് വിനീത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചത് . ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആളുമാറിയാണ് മര്‍ദിച്ചതെന്ന് പിന്നീട് പെണ്‍കുട്ടി തന്നെ സ്ഥിരീകരിച്ചെന്ന് അയല്‍വാസി പറഞ്ഞു. അഞ്ച് പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയരുന്നു. ഗുരുതരമായി പരിക്കേറ്റ […]
India
ബ്രഹ്മപുരത്ത് മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങൾ നാട്ടുകാര്‍ തടഞ്ഞു
കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങൾ നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടഞ്ഞു. കൊച്ചിൻ കോർപ്പറേഷന്റെയും വിവിധ നഗരസഭകളുടെയും മാലിന്യങ്ങളുമായെത്തിയ 15 ഓളം വാഹനങ്ങളാണ് തടഞ്ഞത്. വാഹനങ്ങളുടെ താക്കോലുകൾ സമരക്കാർ കൈവശപ്പെടുത്തിയത് പ്രദേശത്ത് നേരിയ സംഘര്‍ഷമുണ്ടാക്കിയെങ്കിലും പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത ശേഷം ലോറികൾ കടത്തിവിട്ടു. രാത്രി വൈകിയാണ് കൊച്ചി കോർപ്പറേഷനിലെയും വിവിധ നഗരസഭകളിലെയും മാലിന്യങ്ങളുമായി പതിനഞ്ചോളം ലോറികൾ ബ്രഹ്മപുരത്തേക്ക് എത്തിയത്. ഇതറിഞ്ഞ നാട്ടുകാർ വടവുകോട് പുത്തൻകുരിശ് പഞ്ചാത്തംഗങ്ങളായ ബീന കുര്യാക്കോസിന്റെയും […]
ചര്‍ച്ച് ആക്ട് കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ക്രൈസ്തവ സഭ
ചര്‍ച്ച് പ്രോപര്‍ട്ടീസ് ബില്‍ നിയമമാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ക്രൈസ്തവ സഭകള്‍. കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ മതനിരപേക്ഷതക്ക് എതിരാണെന്ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ യോഗം വിലയിരുത്തി. ബില്ലില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സഭ തീരുമാനിച്ചു. ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് ക്രൈസ്തവ സഭകള്‍ ഇതിനെതിരെ രംഗത്ത് വന്നത്. ചങ്ങനാശേരി അതിരൂപത […]
പാക് കസ്റ്റഡിയിലുള്ള പൈലറ്റിനെ വിട്ടുകിട്ടണമെന്ന ആവശ്യം ശക്തമാക്കി ഇന്ത്യ
പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. കസ്റ്റഡിയിലുള്ള വൈമാനികനെ വെച്ച് കാണ്ഡഹാറിന് സമാനമായ രീതിയില്‍ പാകിസ്താന്‍ വിലപേശുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും രാജ്യം വഴങ്ങില്ല. ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈനിക കേന്ദ്രങ്ങളേയോ സാധാരണക്കാരേയോ ലക്ഷ്യം വെച്ചില്ല. എന്നാല്‍ പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളായിരുന്നുവെന്നും യുദ്ധഭീതി ഉണ്ടാക്കാനുള്ള പാകിസ്താന്റെ ശ്രമം പരാജയപ്പെടുത്തുകയാണ് ചെയ്തതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന്‍ സുരക്ഷിതനാണെന്നും പൈലറ്റിനെ യുദ്ധത്തടവുകാരനാക്കുന്നത് പരിഗണിക്കാമെന്നും […]
ഇന്ത്യ – പാക് പ്രശ്ന പരിഹാരത്തിന് സൗദി ഇടപെടുന്നു
ഇന്ത്യ – പാക് പ്രശ്ന പരിഹാരത്തിന് സൗദി അറേബ്യ ഇടപെടുന്നു. ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിര്‍ദേശപ്രകാരമാണ് ഇടപെടല്‍. നാളെ അബുദബിയിലെത്തുന്ന സുഷമ സ്വരാജുമായും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ചര്‍ച്ച നടത്തും.
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തി എംപാനൽ ജീവനക്കാർ
കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ച് വിടപ്പെട്ട എംപാനൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിലാപയാത്ര നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു അനൂകൂല നിലപാടും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് എംപാനലുകാര്‍ വിലാപയാത്ര നടത്തിയത്. എംപാനല്‍ കൂട്ടായ്മയുടെ സമരം 39 ദിവസം പിന്നിടുമ്പോഴും യാതൊരു അനുരഞ്ജന നീക്കവും സര്‍ക്കാരില്‍ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലായിരുന്നു വിലാപയാത്ര. ക്ലിഫ് ഹൌസിലേക്ക് നടന്ന വിലാപ യാത്രയില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന നൂറു കണക്കിന് […]
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തി എംപാനൽ ജീവനക്കാർ
കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ച് വിടപ്പെട്ട എംപാനൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിലാപയാത്ര നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു അനൂകൂല നിലപാടും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് എംപാനലുകാര്‍ വിലാപയാത്ര നടത്തിയത്. എംപാനല്‍ കൂട്ടായ്മയുടെ സമരം 39 ദിവസം പിന്നിടുമ്പോഴും യാതൊരു അനുരഞ്ജന നീക്കവും സര്‍ക്കാരില്‍ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലായിരുന്നു വിലാപയാത്ര. ക്ലിഫ് ഹൌസിലേക്ക് നടന്ന വിലാപ യാത്രയില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന നൂറു കണക്കിന് […]
ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മോദി
ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശത്രുവിന്റെ ശ്രമം വിലപ്പോകില്ല. രാജ്യത്തിന്റെ സൈന്യത്തില്‍ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. 15,000 കേന്ദ്രങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യവേയാണ് മോദി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
അതിര്‍ത്തിയില്‍ രണ്ടാം ദിവസവും പാക് പ്രകോപനം തുടരുന്നു
ജെയ്‌ഷെ താവളങ്ങളെ തകര്‍ത്ത ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം രണ്ടാം ദിവസവും പാകിസ്താന്‍ പ്രകോപനം തുടരുന്നു. അതിര്‍ത്തിയില്‍ പലയിടത്തും പാക്‌സേന വെടിവെയ്പ് നടത്തി. സുരക്ഷവിലയിരുത്താന്‍ പ്രതിരോധ മന്ത്രി മൂന്ന് സേനാ മേധാവിമാരുമായും യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് പ്രത്യേക മന്ത്രിസഭയോഗം ചേരും. അതിര്‍ത്തിയില്‍ മൂന്നിടങ്ങളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം. പൂഞ്ച്, ആര്‍.എസ് പുര, കൃഷ്ണഘട്ടി സെക്ടറുകളിലാണ് പാക് സേന വെടിവെയ്പ് നടത്തിയത്. പൂഞ്ചില്‍ ഒരു മണിക്കൂറോളം വെടിവെയ്പ് തുടര്‍ന്നെങ്കിലും ഇന്ത്യന്‍ ഭാഗത്ത് ആളപായമില്ല. സുരക്ഷാ […]
പെരിയ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു
പെരിയ ഇരട്ട കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് കൊലപാതകത്തിന് ഉപയോഗിച്ചതാണെന്നാണ് സൂചന. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഡി.സി.സി നടത്തിയ 48 മണിക്കൂർ നിരാഹാര സമരം അവസാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍ കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ഇന്നലെ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് ഇപ്പോൾ റിമാൻഡിലുള്ള പ്രതി ഗിജിന്‍ ഉപയോഗിച്ചതാണ്. ഈ വാഹനം പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന. സൂചന. ഈ വാഹനം ഫൊറന്‍സിക് സംഘം വിശദമായ […]










