കൊല്ലത്തെ രഞ്ജിത്തിന്റെ മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. തലച്ചോറില്‍ രക്തസ്രാവമുണ്ടായി. ദേഹത്ത് 13 ചതവുകളുണ്ടെന്നും രഞ്ജിത്തിന്റെ ജനനേന്ദ്രിയം ചവിട്ടിച്ചതച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന രഞ്ജിത്തിനെ ഫെബ്രുവരി 14ന് രാത്രിയാണ് ഒരു സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തെന്ന് പറഞ്ഞാണ് ജയിൽ വാർഡനായ വിനീത് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് രഞ്ജിത്തിനെ മർദ്ദിച്ചതെന്നും സംഘത്തില്‍ […]
India
ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയെ വെറുക്കുന്നുവെന്ന് പ്രധാനമന്ത്രി
മോദി വിരോധം വച്ചുപുലര്‍ത്തുന്ന ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയെ തന്നെ വെറുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം മുഴുവന്‍ രാജ്യത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുമ്പോള്‍, ചിലര്‍ക്ക് ഇന്ത്യന്‍ സൈന്യത്തെ സംശയമാണ്. ഇന്ത്യന്‍ സൈന്യത്തെ പിന്തുണയ്ക്കുകയാണോ അതോ സംശയിക്കുകയാണോ എന്ന് ഇവര്‍ വ്യക്തമാക്കണമെന്നും മോദി കന്യാകുമാരിയില്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ദോഷകരമായതും, പാക്കിസ്താനെ സഹായിക്കുന്നതുമായ പ്രസ്താവനകള്‍വരെ രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്തുനിന്നുമുണ്ട്. ഈ വാക്കുകളാണ് പാക്കിസ്താന്‍ പാര്‍ലമെന്റില്‍ പരാമര്‍ശിക്കപ്പെട്ടത്. രാജ്യം മുഴുവന്‍ സൈനിക നടപടികളെ പിന്തുണയ്ക്കുമ്പോള്‍, രാഷ്ട്രീയ ലാഭം മാത്രം മുന്നില്‍ക്കണ്ടാണ് പാര്‍ട്ടികള്‍ പ്രവര്‍ത്തിയ്ക്കുന്നത്. മോദി വരും […]
അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്നും അയവില്ല
പാകിസ്താനില്‍ നിന്നുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പൂഞ്ച് സെക്ടറിലുണ്ടായ പാക്പ്രകോപനത്തിലാണ് സംഭവം. അതേ സമയം കുപ് വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാസേന ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്നും അയവുണ്ടായില്ല. പൂഞ്ചില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു കുടംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് […]
ലോക്സഭ തെരഞ്ഞെടുപ്പിലെ നിലപാട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സി.കെ ജാനു
നിലവിൽ ഇടതു മുന്നണിയോടൊപ്പമാണെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിലെ നിലപാട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ ജാനു. എൻ.ഡി.എ വിട്ട പാര്‍ട്ടി ആദിവാസി ഭൂപ്രശ്നങ്ങളുയർത്തിയാവും തെരഞ്ഞെടുപ്പു കാലത്ത് പ്രചരണ രംഗത്തുണ്ടാവുക. ആദിവാസി ഗോത്രമഹാ സഭാധ്യക്ഷയായിരിക്കെ പൊതു സ്വീകാര്യത നേടിയിരുന്ന സി.കെ ജാനു ബി.ജെ.പിയുമായി അടുക്കുകയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ എൻ.ഡി.എ വിട്ട് ഇടതു മുന്നണിയുമായി അടുത്ത ശേഷം നടക്കുന്ന ലോക്സഭ തെരെഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കാൻ കൂടിയാലോചന വേണമെന്നാണ് ജാനു പറയുന്നത്. […]
ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്
എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്. ബി.ഡി. ജെ.എസിലെ ഒരു വിഭാഗം ഇന്ന് തിരുവനന്തപുരത്ത് കൺവെൻഷൻ ചേരും. സംസ്ഥാനതലത്തിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. എട്ട് ജില്ലകളിൽ നിന്നുള്ള നിലവിലെ ഭാരവാഹികൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് ഇവരുടെ അവകാശവാദം. കഴിഞ്ഞ കുറച്ച് നാളായി ബി.ഡി.ജെ.എസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് പിളർപ്പിലേക്ക് നയിച്ചത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് പ്രധാന തർക്കം നിലനിൽക്കുന്നത്.ബി.ഡി.ജെ.എസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി ഉൾപ്പെടെ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തിക്ക് കോഴിക്കോട് പൗരസ്വീകരണം
ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തിയായി തെരഞ്ഞെടുക്കപ്പെട്ട എ.പി. അബൂബക്കര്‍ മുസല്യാര്‍ക്ക് കോഴിക്കോട് പൗരാവലി സ്വീകരണം നല്‍കി. കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, കര്‍ണാടക മന്ത്രിമാരായ യു.ടി. ഖാദര്‍, റഹീം ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു കോഴിക്കോട് മുതലക്കുളത്ത് നടന്ന പൗരാവലിയുടെ സ്വീകരണം. കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷണന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാന്റ് മുഫ്ത്തിയെ കര്‍ണാടക മന്ത്രിമാരായ യു.ടി. ഖാദര്‍, […]
മത്സ്യതൊഴിലാളികള്‍ക്ക് ഫ്ളാറ്റ്; വള്ളക്കടവില്‍ സ്ഥലം ഏറ്റെടുത്തതിനെതിരെ പ്രതിഷേധം
മത്സ്യതൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി തിരുവനന്തപുരം വള്ളക്കടവില്‍ സ്ഥലം ഏറ്റെടുത്തതിനെതിരെ പ്രദേശവാസികള്‍. ബംഗ്ലാദേശ് ഓടക്കര നിവാസികള്‍ ഉള്‍പ്പെടെ പ്രദേശത്തെ ഭൂരഹിതര്‍ക്ക് വീട് നല്‍കാതെയാണ് പുറത്തുള്ളവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് പരാതി. പ്രദേശത്തെ ഏക കളിസ്ഥലം കൂടിയാണ് ഇവര്‍ക്ക് നഷ്ടപ്പെടുന്നത്. ഓടക്കര കോളനിയിലെ വികലാംഗ കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വീടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പ്രിയദര്‍ശിനി നഗറില്‍ ഉള്ളവര്‍ ഉള്‍പ്പെടെ എണ്ണൂറോളം അപേക്ഷകള്‍ ലൈഫ് പദ്ധതിക്കായുണ്ട്. ഇത് മറികടന്നാണ് മത്സ്യതൊഴിലാളികളുടെ ഫ്‌ളാറ്റ് നിര്‍മാണത്തിനായി ഈ ഭൂമി ഫീഷറീസ് വകുപ്പ് […]
പെരിയ ഇരട്ട കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
പെരിയ ഇരട്ട കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.അന്വേഷണം തുടങ്ങി നാലാം ദിവസമാണ് ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെ നിക്കിയത്.കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിനാണ് പകരം ചുമതല.അന്വേഷണ സംഘത്തെ മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
അഭിനന്ദന്‍ വര്‍ധമാനെ വാഗയിലെത്തിച്ചു
പാക് കസ്റ്റഡിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വാഗ ബോര്‍ഡറിലെത്തിച്ചു. റെഡ് ക്രോസിന്റെ പരിശോധനകള്‍ക്കൊടുവിലാകും വര്‍ധമാനെ ഇന്ത്യക്ക് കൈമാറുക. ലാഹോറില്‍ നിന്നും റോഡ് മാര്‍ഗമാണ് അഭിനന്ദനെ വാഗ അതിര്‍ത്തിയിലെത്തിച്ചത്. അമൃത്സറില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അഭിനന്ദനെ ഡല്‍ഹിയിലെത്തിക്കും. അഭിനന്ദനെ സ്വീകരിക്കാന്‍ വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അത്താരിയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജനത ഒരേ മനസോടെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് വന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ […]
നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് സഹായിച്ച കസ്റ്റംസ് ഉദ്യോസ്ഥനെ കസ്റ്റഡിയിലെടുത്തു. ദുബൈയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. മൂന്ന് കിലോ സ്വര്‍ണവും ഇവരുടെ കയ്യില്‍ നിന്ന് പിടികൂടി.












