ജമ്മു – കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ അഞ്ച് വർഷത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. മേഖലയിലെ മിലിറ്റന്റ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സംഘടനയെ നിരോധിച്ച തീരുമാനം പിൻവലിക്കണമെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദക്ഷിണ കശ്മീരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച മെഹ്ബൂബ മുഫ്തി, പൊലീസ് പിടിച്ച് കൊണ്ടുപോയ ജമാഅത്ത് പ്രവർത്തകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നിരോധനം നീക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജമാഅത്തിന്റെ […]
India
സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന്
ലോക്സഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും അതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. ചാലക്കുടി,കോട്ടയം,പൊന്നാനി, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത പട്ടിക ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ പരിഗണനയിലേക്ക് വരും. മണ്ഡലം കമ്മിറ്റികള്‍ അംഗീകരിച്ച പട്ടികയ്ക്ക് മേല്‍ മറ്റ് ചര്‍ച്ചകളുണ്ടാകാന്‍ സാധ്യതയില്ല. സിറ്റിംങ് എം.പിമാരില്‍ പി. […]
അന്തിമ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പിനുളള അന്തിമ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ നേതാക്കള്‍ അവസാന ഘട്ട പാനല്‍ തയാറാക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍, ബെന്നി ബെഹനാന്‍ എന്നിവരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന ശേഷം അന്തിമ പാനല്‍ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ നേതാക്കളിരുന്ന് അന്തിമ പാനല്‍ തയാറാക്കും. നിലിവിലെ ചര്‍ച്ചകള്‍ പ്രകാരം […]
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരങ്ങള്‍ ശക്തമാക്കുമെന്ന് ചെന്നിത്തല
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരങ്ങള്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 18ന് കുമളിയില്‍ നിന്ന് ഇടുക്കി കലക്ട്രേറ്റിലേക്ക് യു.ഡി.എഫ് ലോംഗ് മാര്‍ച്ച് നടത്തും. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കട്ടപ്പനയില്‍ നടത്തിയ ഏക ദിന ഉപവാസത്തിന് ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം കൈക്കൊണ്ട തീരുമാനങ്ങള്‍ തട്ടിപ്പാണ്. കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ സര്‍ക്കാര്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ […]
നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിക്ക് മുമ്പാകെ ഈ മാസം 21ന് വിചാരണ
നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ വനിതാ ജഡ്ജിക്ക് മുമ്പാകെ ഈ മാസം 21 ന് ആരംഭിക്കും. വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സി.ബി.ഐ കോടതിക്ക് കൈമാറിയത്. നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചരുന്നു. കേസിന്‍റെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കാനും നിർദേശം നല്‍കി. നിലവില്‍ കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസുകൾ സി.ബി.ഐ കോടതിക്ക് കൈമാറി. എന്നാൽ […]
ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് മോദി
ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ വിണ്ടല്ലൂരില്‍ ആദ്യ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കുകയായിരുന്നു മോദി. തമിഴ് വികാരം ഇളക്കിയായിരുന്നു മോദിയുടെ പ്രസംഗം. തമിഴ്നാട്ടില്‍ കേന്ദ്രം നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണി പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. ഒപ്പം തമിഴ്നാട്ടുകാരുടെ വികാരങ്ങളായ എം.ജിആറിനെയും ജയലളിതയെയും വാനോളം പുകഴ്ത്തി. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിയ്ക്കാനും മറന്നില്ല. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് എം.ജി.ആറിന്റെ പേരിടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് അംഗീകാരം, ശ്രീലങ്കൻ […]
വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരാൾ കൊല്ലപ്പെട്ടതായി സൂചന
വയനാട് ലക്കിടിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ദേശീയ പാതയോരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ആയുധ ധാരികളായ മൂന്നംഗ സംഘമാണെത്തിയത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടതായി സൂചന. അർദ്ധ രാത്രിയിലും വെടിയൊച്ച കേട്ടതായി നാട്ടുകാര്‍. സമീപകാലത്ത് തുടര്‍ച്ചയായി ഇവിടെ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായിരുന്നു. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനായി അടുത്തിടെ സുഗന്ധഗിരിയിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചതിലുള്ള പ്രതികാരമാണ് മാവോയിസ്റ്റുകൾക്കെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ വെെകിട്ടോടെയാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ലക്കിടിയിലെ റിസോർട്ടിലെത്തിയ മൂന്നംഗ മാവോയിസ്റ്റുകൾ ഉടമകളുമായി പണമാവശ്യപ്പെടുകയും തർക്കത്തിൽ ഏർപ്പെടുകയും […]
ബന്ധുനിയമന വിവാദം; ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ബന്ധു നിയമനത്തിന് എതിരെ മന്ത്രി കെ.ടി ജലീലിനെതിരായ പരാതിയില്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നല്‍കിയ പരാതിയില്‍ തുടര്‍നടപടി വേണ്ടെന്ന് വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഫിറോസിന്റെ തീരുമാനം. ജലീലിന്റെ ബന്ധു കെ.ടി അദീബിനെ മതിയായ യോഗ്യതയില്ലാതെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതിന് എതിരെ വിജിലന്‍സ് ആന്റി […]
റഫാല്‍ കേസ്; അഴിമതി നടന്നിട്ടുണ്ടെങ്കില്‍ മൂടിവെക്കുമോയെന്ന് സുപ്രീംകോടതി
റഫാല്‍ കേസിലെ സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. അഴിമതി പോലെ ഗുരുതരകുറ്റം നടന്നെങ്കില്‍ രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെക്കുമോയെന്ന് കോടതി ചോദിച്ചു. റഫാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉച്ചക്ക് ശേഷം അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചും തമ്മില്‍ കടുത്ത വാദപ്രതിവാദമാണ് നടന്നത്. അതേസമയം കേസില്‍ വാദം കേള്‍ക്കുന്നത് ഈ മാസം പതിനാലിലേക്ക് മാറ്റി. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഹരജിക്കാരന്‍ […]
സംസ്ഥാനത്തിന്റെ അലംഭാവം; സർക്കാർ മെഡിക്കൽ കോളേജുകളിൽ 300 സീറ്റ് നഷ്ടം
സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ 300 ബിരുദാനന്തര ബിരുദ സീറ്റുകൾ നഷ്ടമായി. പി.ജി ഡിപ്ലോമ കോഴ്സുകൾ പി.ജി ഡിഗ്രി കോഴ്സുകളാക്കി മാറ്റുന്നതിന് സംസ്ഥാന സർക്കാർ അപേക്ഷ നൽകാത്തതാണ് കാരണം. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളും മറ്റു സംസ്ഥാനങ്ങളും കൃത്യസമയത്ത് അപേക്ഷ നൽകി സീറ്റുകൾ നേടിയെടുത്തു. മെഡിക്കൽ കോളജുകളിലെ പി.ജി ഡിപ്ലോമ കോഴ്സുകൾ പി.ജി ഡിഗ്രി കോഴ്സുകളാക്കി ഉയർത്താൻ ദേശീയ മെഡിക്കൽ കൌൺസിൽ തീരുമാനിച്ചിരുന്നു. മെഡിക്കൽ കൗൺസിൽ നിബന്ധനകളിൽ ഇളവു നൽകിയതിനാൽ അടിസ്ഥാന സൗകര്യങ്ങൾ […]












