ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ബി.ജെ.പി ഉത്തര്‍പ്രദേശ് പ്രസിഡന്റിന് അയച്ച കത്തിലാണ് സാക്ഷി മഹാരാജിന്റെ ഭീഷണി. സാക്ഷി മഹാരാജിന്റെ കത്തിന്റെ പകര്‍പ്പ് പുറത്തായി. മുസ്ലിംവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളുടെ പേരില്‍ പല തവണ വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട് സാക്ഷി. നാല് തവണ ലോക്സഭ എം.പിയും ഒരു തവണ രാജ്യസഭ എം.പിയുമായിരുന്നു ഇദ്ദേഹം. നിലവില്‍ ഉന്നാവു മണ്ഡലത്തിലെ എം.പിയാണ്. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ സാക്ഷി ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്. […]
India
പൊള്ളാച്ചി പീഡനം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
തമിഴ്‌നാട് പൊള്ളാച്ചിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എട്ടുപേർ അറസ്റ്റിൽ. അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവ് ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രാഷ്ട്രീയ ഇടപെടലിനെതിരെ ഡി.എം.കെ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേർ ഉൾപ്പെട്ട സംഭവമായതിനാൽ വിശദമായ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പെൺകുട്ടികളെ പരിചയപ്പെട്ട് വലയിലാക്കുകയാണ് സംഘത്തിന്റെ പതിവ്. സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച […]
ഉത്തരക്കടലാസുകൾ റോഡിൽ നിന്ന് കണ്ടെത്തിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി
എം.ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡിൽ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷ ജോലികളിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതിയെ വൈസ് ചാന്‍സലര്‍ നിയമിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദേശം നല്‍കി.
തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ ചാഴികാടന്‍ കോട്ടയത്ത് പ്രചരണം തുടങ്ങി
സീറ്റ് തോമസ് ചാഴികാടന് നല്കിയതില്‍ ജോസഫ് വിഭാഗം പരസ്യമായി രംഗത്ത് വന്നു. ഇപ്പോഴും സീറ്റിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ യു.ഡി.എഫുമായി പി.ജെ ജോസഫ് നടത്തികൊണ്ടിരിക്കുകയുമാണ്. എന്നാല്‍ ഈ നീക്കങ്ങള്‍ക്കെല്ലാം തടയിടാനാണ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴികാടനോട് പ്രചരണം ആരംഭിക്കാന്‍ കെ.എം മാണി നിര്‍ദ്ദേശിച്ചത്. മാണിയെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങി ഉടന്‍ തന്നെ തോമസ് ചാഴികാടന്‍ പ്രചരണവും ആരംഭിച്ചു. ജോസഫിന്റെ അടക്കം പിന്തുണ തോമസ് ചാഴിക്കാടന് ഉണ്ടാകുമെന്ന് മാണി പറഞ്ഞു. യു.ഡി.എഫ് മുന്‍കൈ എടുത്ത് ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തിയാലും […]
കോണ്‍ഗ്രസിന് തലവേദനയായി നേതാക്കളുടെ കൂട്ട കൂറു മാറ്റം
ലോക്സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനശേഷവും നേതാക്കളുടെ കൂട്ട കൂറ് മാറ്റം തലവേദനയായി കോണ്‍ഗ്രസ്. ഗുജറാത്തില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.മാർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിന്‍റെ മകന്‍ സുജയ് വിഖെ പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളില്‍ ഇടത് ധാരണയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് ദീപ ദാസ് മുന്‍ഷിയും ബി.ജെ.പിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ടുകൾ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുമ്പോൾ മറുഭാഗത്ത് ഓപ്പറേഷന്‍ താമര മുന്നേറുകയാണ്. ഞെട്ടിച്ചത് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പട്ടേലിന്‍റെ മകന്‍ […]
ഇടവകാംഗത്തെ അവഹേളിച്ച് ലേഖനം; വികാരിക്കെതിരെ പ്രതിഷേധം
ഇടവകാംഗത്തെ വെള്ളപാണ്ടനെന്നും മദ്യപാനിയെന്നും അവഹേളിച്ച് ലേഖനമെഴുതിയ വികാരിക്കെതിരെ പ്രതിഷേധം. വരാപ്പുഴ അതിരൂപത വൈദികൻ ഫാ. ബാബു വാവക്കാടാണ് ‘ജീവദീപ്‌തി’ എന്ന മാസികയിൽ ദലിത് ക്രൈസ്തവനായ വിശ്വാസിയെ അപമാനിച്ചത്. എറണാകുളം തേവര സ്വദേശിയായ കുഞ്ഞുമോനെയാണ് വികാരി ആക്ഷേപിച്ചിരിക്കുന്നത്. ജന്മനാ ഉള്ള വെള്ളപാണ്ടിനേയും വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന മദ്യപാനത്തിന്റെയും പേരിൽ അധിക്ഷേപിച്ചാണ് ലേഖനം. ഈ ലേഖനം വന്നതോടെ തനിക്കും കുടുബത്തിനും മാനഹാനിയുണ്ടായതായി കുഞ്ഞുമോൻ പറയുന്നു. വൈദികന്റെ ഭാഗത്ത് നിന്നുണ്ടായ അവഹേളനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കുഞ്ഞുമോന്റെ തീരുമാനം.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസിംപുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മവാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ചന്ദ്രശേഖറിന് അനുമതി നിഷേധിച്ചിരുന്നു. ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതിനെതിരെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഇതോടെ മുസഫര്‍ നഗര്‍ – സഹരണ്‍പൂര്‍ ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. ചന്ദ്രശേഖറുമായി പോവുകയായിരുന്ന […]
ബിഹാര്‍ പൊലീസ് കസ്റ്റഡിയിലെ മുസ്‌ലിം യുവാക്കളുടെ കൊലപാതകം; ആരോപിതരായ എട്ട് പൊലീസുകാര്‍ ഒളിവില്‍
ബിഹാര്‍ പൊലീസ് കസ്റ്റഡിയില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട കേസില്‍ ആരോപണവിധേയരായ എട്ട് പൊലീസുകാര്‍ ഒളിവില്‍. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ചക്കിയ പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന കസ്റ്റഡി കൊലപാതകം നടന്നത്. രാംദിഹ നിവാസികളായ മുഹമ്മദ് തസ്ലീം, മുഹമ്മദ് ഗുഫ്റാന്‍ എന്നിവരാണ് സ്റ്റേഷനില്‍ വെച്ച് നടന്ന അതിക്രൂര പീഡനത്തിനും മര്‍ദ്ദനത്തിനും ശേഷം കൊല്ലപ്പെട്ടത്. സ്റ്റേഷനിലെ മോഷണ, കൊലപാതക കേസില്‍ പ്രതി ചേര്‍ത്ത യുവാക്കളെ കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത് 20 […]
രാഹുൽ ഗാന്ധിക്ക് വയനാട് സന്ദർശനത്തിന് അനുമതി ലഭിച്ചില്ല
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് എസ്.പി.ജിയുടെ അനുമതി ലഭിച്ചില്ല. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്.
കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്
കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് എല്‍.ഡി.എഫിനെ സഹായിക്കാനാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. ജോസ് കെ മാണി ഗ്രൂപ്പിലെ ഏകാധിപതിയാണെന്ന് ഹൈപവര്‍ കമ്മിറ്റി അംഗം ടി.യു കുരുവിള കുറ്റപ്പെടുത്തി. പ്രതിസന്ധി നീക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ തിരക്കിട്ട നീക്കത്തിലാണ്. ഇടുക്കി ഡി.സി.സി നേതാക്കള്‍ പി.ജെ ജോസഫിനെ കണ്ടു












