ഓച്ചിറയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം രാജസ്ഥാനിലേക്ക് വ്യാപിപ്പിച്ചു. മുഖ്യപ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ അന്വേഷണസംഘം രാജസ്ഥാനത്തിലെത്തി. ഭരണകക്ഷിയുടെ സ്വാധീനം മൂലമാണ് പ്രതിയെ കണ്ടെത്താനാകാത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ ഉപവാസം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം പതിനഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കുമെതിരെയാണ് രാജസ്ഥാന്‍ […]
India
രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഗംഭീറിന്റെ രാഷ്ട്രീയ പ്രവേശനം. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും രവിശങ്കര്‍ പ്രസാദും ചേര്‍ന്നാണ് ഗംഭീറിനെ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സ്വീകരിച്ചത്. രാജ്യത്തിനായുള്ള മോദിയുടെ കാഴ്ചപ്പാടുകളില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയിലെത്തിയതെന്ന് ഗംഭീര്‍ പ്രതികരിച്ചു. തന്നെ സംബന്ധിച്ച് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള വേദിയാണിതെന്നും ഗംഭീര്‍ പ്രതികരിച്ചു. ഗംഭീര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. […]
കണക്കുകള്‍ തോറ്റുപോകുന്ന കോഴിക്കോട് മണ്ഡലം: ഇത്തവണ കണക്കുകള്‍ തെറ്റുമോ, ചരിത്രം ആവര്‍ത്തിക്കുമോ
ഇടത് പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് കോഴിക്കോട്. സി.പി.എമ്മിന് കണ്ണൂര്‍ ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരുള്ള ജില്ലയാണ് ഇത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എന്നും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ജില്ല. മത ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഇടത് പാര്‍ട്ടികള്‍ക്ക് സ്വാധീനമുണ്ട് ഈ ജില്ലയില്‍. എന്നാല്‍ ഈ സ്വാധീനമൊന്നും ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് അനുകൂലമാവുന്നില്ല. പാര്‍ലമെന്‍റ് മണ്ഡലത്തിലെ ചരിത്രം പരിശോധിച്ചാല്‍ ഈ കണക്കുകള്‍ തെറ്റിപോകാറാണ് പതിവ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രം നിറം മാറുന്നതെങ്ങനെയെന്ന ചോദ്യം ഇരു മുന്നണികളെയും ചെറുതായല്ല […]
പത്തനംതിട്ടയെച്ചൊല്ലി ബി.ജെ.പിയില്‍ വീണ്ടും കലഹം; തര്‍ക്കങ്ങളില്ലെന്ന് കുമ്മനം
പത്തനംതിട്ടയെച്ചൊല്ലി ബി.ജെ.പിയില്‍ വീണ്ടും കലഹം. സ്ഥാനാർഥി നിർണയത്തിൽ നായർ സമുദായത്തിന് അർഹമായ പരിഗണിച്ചില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. പത്തനംതിട്ടയില്‍ എന്‍.എസ്.എസിന്റെ താത്പര്യം കണക്കിലെടുത്തില്ല. ബി.ജെ.പിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ബി. ഡി.ജെ.എസ് വഴി എസ്.എന്‍.ഡി.പി ഇടപെടുകയാണെന്നും ഈ വിഭാഗം വിമര്‍ശിക്കുന്നു. തർക്കം രൂക്ഷമായതോടെ പത്തനം തിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുകയാണ്. പത്തനംതിട്ടയിൽ നായർ സമുദായത്തിന് സ്വാധീനം ഉണ്ടെന്നും എൻ.എസ്.എസ് താൽപര്യം കുടി പരിഗണിച്ച് ശ്രീധരൻ പിള്ളയെ ഇവിടെ സ്ഥാനാർഥിയാക്കണമെന്നും ആവശ്യമുയർന്നിരുന്നു. ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സമരങ്ങളുടെ […]
“എന്റെ അഞ്ചു മക്കളുടെ മരണത്തിന് ആര് മറുപടി നല്‍കും?” റാണാ ഷൗക്കത്തലി ചോദിക്കുന്നു
”എന്റെ അഞ്ചു മക്കളുടെ മരണത്തിന് ആര് മറുപടി നല്‍കും?” ആരാണവരെ കൊന്നത്? ഈ വിധി എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ പോലെ. കോടതിയില്‍ സാക്ഷി പറയാന്‍ പോലും എന്നോട് ആവശ്യപ്പെട്ടില്ല’ – പാകിസ്താനിലെ ഫൈസലാബാദ് സ്വദേശി റാണാ ഷൗക്കത്തലി ചോദിക്കുന്നു. 2007ല്‍ സംഝോത എക്സ്പ്രസില്‍ നടന്ന ബോംബാക്രമണത്തില്‍ അഞ്ചു മക്കളെയാണ് ഷൗക്കത്തലിക്ക് നഷ്ടപ്പെട്ടത്. കേസില്‍ മുഖ്യപ്രതി അസീമാനന്ദയടക്കം നാല് പ്രതികളെയും വെറുതെ വിട്ടുകൊണ്ട് എന്‍.ഐ.എ കോടതി വിധി വന്നതിന് പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അലിയും കുടംബവും. […]
കോണ്‍ഗ്രസിലേക്ക് മടങ്ങാനൊരുങ്ങി എ.എ.പി എം.എല്‍.എ അല്‍ക ലാംബ
കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഡല്‍ഹി ആംആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക ലാംബ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് എ.എ.പിയെന്നും തകര്‍ന്നുകൊണ്ടിരിക്കുന്നതിനാലാണ് സഖ്യം വേണമെന്ന് കോണ്‍ഗ്രസിനോട് നിര്‍ബന്ധിക്കേണ്ടി വരുന്നതെന്നും അല്‍കാംലാബ വിമര്‍ശിച്ചു. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച നേതൃത്വത്തോട് നന്ദിയുണ്ടെന്നും അല്‍കാ ലാംബ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുകയാണ് അല്‍കാലാംബ. എ.എ.പിയില്‍ ഏകാധിപത്യഭരണമാണെന്നും കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടെന്നും അല്‍കാലാംബ പറഞ്ഞു. എഎപി ദുര്‍ബലമായത് കൊണ്ടാണ് കോണ്‍ഗ്രസിനോട് സഖ്യം വേണമെന്ന് എപ്പോഴും ആവശ്യപ്പെടുന്നതെന്നും അല്‍കാലാംബ പറഞ്ഞു. […]
രോഹിത്ത് വെമുല സമര നായകന്‍ ആന്ധ്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കും
ബി.എസ്.പി സ്ഥാനാർഥിയായി ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്ന വിജയ് കുമാർ പെദ്ദപുടി കേവലം ഒരു മത്സരാർഥിയല്ല. രോഹിത്ത് പ്രക്ഷോഭത്തിന് ശേഷം ഇന്ത്യൻ ക്യാമ്പസുകളിൽ അരങ്ങേറിയ പുത്തൻ മുന്നേറ്റത്തിന്റെ തുടർച്ചയാണത്. ഹെെദരാബാദ് കേന്ദ്ര സർവകലാശയിൽ തുടക്കം കുറിച്ച രോഹിത്ത് വെമുല പ്രക്ഷോഭത്തിന്റെ അമരക്കാരിൽ ഒരാളാണ് ഹെെദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാർഥിയായിരുന്ന വിജയ് കുമാർ. സർവകലാശാലയിൽ നിന്നും രോഹിത്ത് വെമുലക്കൊപ്പം പുറത്താക്കപ്പെട്ട അഞ്ച് പേരിൽ ഒരാളായിരുന്നു വിജയ് കുമാർ പെദ്ദപുടി. ഇരുവർക്കുമൊപ്പം വി.സി അപ്പ റാവു പുറത്താക്കിയ ശേഷു, ദൊന്ത […]
മമ്മൂട്ടിയെ കാണാന്‍ വാസവനും; വിജയാശംസ നേര്‍ന്ന് മഹാനടന്‍
കോട്ടയം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്‍ നടന്‍ മമ്മൂട്ടിയെ കാണാന്‍ കൊച്ചിയിലെത്തി. ലോകം അറിയപ്പെടുന്ന കലാകാരന്‍റെ അനുഗ്രഹം തേടാനും സൗഹൃദം പുതുക്കാനുമാണ് താന്‍ എത്തിയതെന്ന് വാസവന്‍ പറഞ്ഞു. തന്റെ ജന്മനാട്ടില്‍ നിന്നെത്തിയ സ്ഥാനാര്‍ത്ഥിക്ക് മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു. പ്രചാരണ തിരക്കിനിയടിലും കോട്ടയത്ത് നിന്നും കൊച്ചിയിലെ വസതിയിലെത്തിയാണ് വി.എന്‍ വാസവന്‍ മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയെ കണ്ടത്. തന്‍റെ ജന്മനാട് ഉള്‍പ്പെടുന്ന കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന വാസവനുമായി മമ്മൂട്ടി വിശേഷങ്ങള്‍ പങ്കുവെച്ചു. പിന്നീട് പ്രചരണ പരിപാടികളും തെരഞ്ഞെടുപ്പ് […]
ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് മത്സരം കനക്കും
പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് മത്സരം കനക്കും. മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ട്വന്റി ട്വന്റി കൂട്ടയ്മയും മത്സരിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ചാലക്കുടി മണ്ഡലത്തില്‍ കനത്ത മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റ് നിലനിര്‍ത്താന്‍ സിറ്റിങ് എം.പി ഇന്നസെന്റിനെ തന്നെയാണ് ഇടത് മുന്നണി രംഗത്തിറക്കിയിക്കുന്നത്. കഴിഞ്ഞ തവണ പി.സി ചാക്കോയും കെ.പി ധനപാലനും തൃശൂര്‍ ,ചാലക്കുടി മണ്ഡലങ്ങള്‍ വെച്ചുമാറിയാതാണ് ഇരുമണ്ഡലങ്ങളിലെയും തോല്‍വിക്ക് […]
കോട്ടയം മണ്ഡലത്തില്‍ ത്രികോണ മത്സരം
കോട്ടയം മണ്ഡലം ഇന്നേവരെ കണ്ടിട്ടില്ലാത്ത ത്രികോണ മത്സരത്തിലേക്കാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോകുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്. മതസാമുദായിക വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ് . മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ എടുത്ത് നോക്കിയാല്‍ യു.ഡി.എഫിന് മേല്‍കയ്യുള്ള മണ്ഡലമാണ് കോട്ടയം. ഇടത് പക്ഷവും അട്ടിമറികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ സാഹചര്യം അല്പം വ്യത്യസ്തമാണ്. ത്രികോണ മത്സരത്തിലേക്ക് തന്നെയാണ് മണ്ഡലം പോകുന്നത്. ശബരിമലയും ചര്‍ച്ച് ആക്ടും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മണ്ഡലമായതിനാല്‍ അട്ടിമറികള്‍ […]












