India Kerala

കാലടിയിൽ യുവതി സൂര്യാതപമേറ്റ് മരിച്ചു

എറണാകുളം കാലടിയിൽ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) യാണ് മരിച്ചത്.കഴിഞ്ഞ ദിവസം കാലടി ടൗണിൽ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതപമേറ്റാണെന്ന് വ്യക്തമായത്.

India Kerala

കോട്ടയത്ത് യുവ വോട്ടുകൾ നിർണ്ണായകം

യുവ വോട്ടർമാർക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം. വാശിയേറിയ പോരാട്ടം നടക്കുന്ന ഇത്തവണ ഈ വോട്ടുകള്‍ നിർണായകമാകും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം സജീവം ആക്കിയിട്ടുണ്ട് മുന്നണികൾ. എല്ലാ കാലത്തും യുവ വോട്ടർമാർ നിർണായക ശക്തിയാകുന്ന മണ്ഡലമാണ് കോട്ടയം. 84ല്‍ സുരേഷ് കുറുപ്പിന്റെ ചരിത്ര വിജയവും തുടർന്ന് രമേശ് ചെന്നിത്തലയും ജോസ് കെ.മാണിയും എല്ലാം വിജയിച്ചത് യുവാക്കളുടെ വോട്ട് അടിസ്ഥാനത്തിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം ഇത്തവണയും സജീവമാണ്. മണ്ഡലത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ച് തന്നെയാണ് യുവവോട്ടര്‍മാരെ സ്വാധീനിക്കാനുള്ള […]

India Kerala

ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്ന് കുമ്മനം

കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പി ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന സി.പി.എമ്മിന്റെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരന്‍. തോല്‍വി ഭയന്ന് സി.പി.എം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്നും ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കുമ്മനം പറഞ്ഞു. ബി.ജെ.പി കേരളത്തിലെ എല്ലാ സീറ്റിലും ജയിക്കുമെന്നായിരിന്നു മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ പ്രവചനം. ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കോടിയേരിക്ക് മറുപടിയുമായി ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ […]

India Kerala

എന്‍.എസ്.എസിനോടുള്ള നിലപാട് മയപ്പെടുത്തി സി.പി.എം

എന്‍.എസ്.എസിനോടുള്ള നിലപാട് മയപ്പെടുത്തി സി.പി.എം. ആരോടും നിഷേധാത്മക നിലപാടില്ലെന്നും കാണാൻ അനുവാദമുണ്ടെങ്കിൽ ആരെയും കാണാൻ തയാറാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ അടച്ചിട്ട വാതിലിൽ മുട്ടിവിളിക്കാൻ തയാറാവില്ല. എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചിക്കുളങ്ങരയിലെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. പിണറായി വിജയന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയും എസ്.എന്‍.ഡി.പി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തി. അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലേക്ക്. […]

India Kerala

ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയില്ല

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയില്ല. 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച അര്‍ധ രാത്രി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഒഡീഷ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ വക്താവ് സംപീത് പാത്ര ഒഡീഷയിലെ പുരിയില്‍ നിന്നും മത്സരിക്കും.

India National

ഈ വരള്‍ച്ചാ കാലത്ത് ഇനിയുള്ള ഓരോ തുള്ളി വെള്ളവും സൂക്ഷിക്കാന്‍ വീട്ടില്‍ നമ്മളെന്ത് ചെയ്യണം..

ഇനിയൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ അത് ജലത്തിന്‍റെ പേരിലായിരിക്കുമെന്നാണ് പറയുന്നത്. കുടിവെള്ളം നമുക്കിന്ന് കുപ്പിവെള്ളമായി മാറിയിരിക്കുന്നു. കുടിവെള്ളം പണം കൊടുത്ത് വാങ്ങിക്കുടിക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. ആ നമുക്കിന്ന് മിനറല്‍ വാട്ടര്‍ കുപ്പികള്‍ ജീവിതത്തിന്‍റെ ഭാഗമാണ്. ജനസംഖ്യ വർധിക്കുന്നു, അതിനനുസരിച്ച് ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്നു. അങ്ങനെ കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില വരുന്ന കാലത്തേക്കാണ് ലോകത്തിന്‍റെ യാത്ര പോലും. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്നു. മഹാനദികളെല്ലാമിന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലുമാണ് നിറഞ്ഞൊഴുകുന്നത്. […]

India Kerala

അനധികൃത നിര്‍മ്മാണം; മൂന്നാര്‍ പഞ്ചായത്തിനെതിരെ ഹൈക്കോടതി

മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശം. തദ്ദേശസ്വയംഭരണ സ്ഥാപനം തന്നെ കോടതിയുടെ ഉത്തരവ് ലംഘിച്ചാല്‍ ആര് അനുസരിക്കുമെന്നും കോടതി ചോദിച്ചു. മൂന്നാര്‍ പഞ്ചായത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. നിര്‍മാണം അനധികൃതം തന്നെയാണെന്ന് സര്‍ക്കാറും കോടതിയെ അറിയിച്ചു. മൂന്നാര്‍ മുതിരപ്പുഴയാറിന് സമീപം മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മുതിരപ്പുഴയാറിന്റെ സമീപത്തുള്ള നിര്‍മ്മാണ വിലക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി […]

India National

ബലാക്കോട്ട് മരണസംഖ്യയെ കുറിച്ച് സംശയം ഉന്നയിച്ചത് പൗരനെന്ന നിലയില്‍: പിത്രോഡ

ബലാക്കോട്ട് വ്യോമാക്രമണത്തില്‍ വധിച്ച ഭീകരരുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ സാം പിത്രോഡ. വിഷയം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പിത്രോഡ സൈന്യത്തെ അപമാനിച്ചെന്നും തീവ്രവാദികളോടുള്ള കോണ്‍ഗ്രസിന്റെ മൃദുസമീപനത്തിന്റെ തെളിവാണിതെന്നും ആരോപിച്ചു. സൈന്യത്തെ അപമാനിച്ചിട്ടില്ലെന്നാണ് പിത്രോഡയുടെ മറുപടി. വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിവാദമാക്കി പുല്‍വാമയിലെ സുരക്ഷാവീഴ്ചയെ മറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ലെന്ന് അന്താരാഷ്ട്ര […]

India National

കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ 1800 കോടി കോഴ നല്‍കിയെന്ന് കോണ്‍ഗ്രസ്

കര്‍ണ്ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ ബി.ജെ.പി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ് ആരോപണം. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയെന്ന കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് ആരോപണം. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടു. നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റ്ലിക്കും 150 കോടി വീതം നല്‍കി. രാജ്നാഥ് സിങ്ങിന് 100 കോടി. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടിവീതവും ജഡ്ജിമാര്‍ക്ക് 250 കോടി നല്‍കിയതായും യെദ്യൂരപ്പയുടെ ഡയറിയിലുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് 1000 കോടിയും […]

India Kerala

കട്ടച്ചിറ പള്ളി തര്‍ക്കം; യാക്കോബായ സഭ പ്രത്യക്ഷ സമരത്തിലേക്ക്

പള്ളി തർക്കത്തില്‍ യാക്കോബായ സഭ പ്രത്യക്ഷ സമരത്തിലേക്ക്. ആലപ്പുഴ കട്ടച്ചിറ പള്ളി തർക്കത്തിൽ ജില്ലാ ഭരണകൂടം ഓർത്തഡോക്സ് വിഭാഗത്തെ സഹായിച്ചുവെന്നാരോപിച്ചാണ് യാക്കോബായ സഭ സമരത്തിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ നീക്കം ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്ത് നിന്നുണ്ടാകുന്നു എന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന പള്ളികളിൽ സുപ്രിം കോടതി വിധികളിൽ പോലും നിലവിലെ സ്ഥിതി തുടരാനാവശ്യമായ നടപടികളായിരുന്നു സർക്കാർ സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തത്തോടെ ചിലയിടങ്ങളിൽ ഓർത്തഡോക്സ് വിഭാഗത്തിനനുകൂലമായ […]