ഗതാഗത മന്ത്രി ഗണേഷ് കുമാറും മുൻ മന്ത്രി ആൻ്റണി രാജുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുതിയ തലത്തിലേക്ക്. പുതുതായി വാങ്ങിയ ഡബിൾ ഡക്കർ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയിലേക്ക് ആൻ്റണി രാജുവിനെ ക്ഷണിച്ചില്ല. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുൻ മന്ത്രി ഡിപ്പോയിലെത്തി ബസുകൾ സന്ദർശിച്ചു. പുത്തരിക്കണ്ടത്ത് വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി മണ്ഡലം മാറ്റി ക്രമീകരിച്ചത് എങ്ങനെ എന്നറിയില്ലെന്ന് ആൻ്റണി രാജു പറഞ്ഞു. പുത്തരിക്കണ്ടത്ത് വച്ച് ഉദ്ഘാടനം നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോഴാണ് മണ്ഡലം മാറ്റിയ വിവരം […]
India
‘മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ; SFIയുടെ വളരെ മോശം പെരുമാറ്റം’; ഗവർണർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്എഫ്‌ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നുവെന്ന് ഗവർണർ പറഞ്ഞു. തനിക്ക് ഒന്നിനേയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഇരട്ടത്താപ്പാണെന്ന് ഗവർണർ വിമർശിച്ചു. മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്. എസ്എഫ്‌ഐയുടേത് വളരെ മോശം പെരുമാറ്റമാണെന്നും ഗവർണർ പറഞ്ഞു. എസ്എഫ്‌ഐയുടേത് വളരെ മോശം പെരുമാറ്റമാണെന്ന് ഗവർണർ പറഞ്ഞു. തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി […]
‘ജനാധിപത്യത്തിന് ലഭിച്ച അനുഗ്രഹം’; ഇലക്ടറൽ ബോണ്ട് വിധിയിൽ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധി ജനാധിപത്യത്തിന് ലഭിച്ച അനുഗ്രഹമാണെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. ഈ വിധിയിലൂടെ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകും. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സുപ്രീം കോടതിയിൽ നിന്നുണ്ടായ ഏറ്റവും ചരിത്രപരമായ വിധിയാണിതെന്നും എസ് വൈ ഖുറൈഷി. സുപ്രീം കോടതി വിധിയെ പ്രതിപക്ഷ നേതാക്കളും സ്വാഗതം ചെയ്തു. നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ കോൺഗ്രസ് പറഞ്ഞിരുന്നതാണ്. ഭാവിയിൽ ഇത്തരം വികൃതമായ ആശയങ്ങൾ അവലംബിക്കുന്നത് മോദി […]
‘നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറൽ ബോണ്ട്’; രാഹുൽ ഗാന്ധി
ഇലക്ടറൽ ബോണ്ട് വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറൽ ബോണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൈക്കൂലിയും കമ്മിഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ഇലക്ടറൽ ബോണ്ടിനെ ഉപയോഗിച്ചെന്ന് അദ്ദേഹം പറഞ്ഞു. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വിവരങ്ങൾ […]
‘6 കോടി 35 ലക്ഷം രൂപ ചിലവ്; കൊല്ലത്ത് ബി എം & ബിസി നിലവാരത്തിൽ റോഡുകൾ’: നിർമ്മാണം ആരംഭിച്ചുവെന്ന് എം മുകേഷ് എംഎൽഎ
കൊല്ലത്ത് ബി എം & ബിസി നിലവാരത്തിൽ റോഡുകൾ നിർമ്മാണം ആരംഭിച്ചുവെന്ന് കൊല്ലം എംഎൽഎ എം മുകേഷ്. കൊല്ലം അസംബ്ലി മണ്ഡലത്തിലെ 8 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ആറുകോടി 35 ലക്ഷം രൂപ ചിലവിലാണ് റോഡുകളുടെ നിർമാണമെന്നും മുകേഷ് എംഎൽഎ അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊല്ലം എംഎൽഎ മുകേഷ് വിവരം അറിയിച്ചത്. മുകേഷ് ഫേസ്ബുക്കിൽ കുറിച്ചത് ആറുകോടി 35 ലക്ഷം രൂപ ചിലവിൽബി എം & ബിസി നിലവാരത്തിൽ കൊല്ലം അസംബ്ലി മണ്ഡലത്തിലെ […]
ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ, സുരക്ഷ വർദ്ധിപ്പിച്ചു
ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും ഭീഷണി സന്ദേശത്തിൽ. ഹൈക്കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. കോടതി രജിസ്ട്രാർ ജനറലിനാണ് ഇ-മെയിൽ ലഭിച്ചത്. ‘ഫെബ്രുവരി 15 ന് ബോംബ് ഉപയോഗിച്ച് ഡൽഹി ഹൈക്കോടതി തകർക്കും. ഡൽഹി കണ്ട ഏറ്റവും വലിയ സ്‌ഫോടനമായിരിക്കും ഇത്. കഴിയുന്നത്ര സുരക്ഷ വർദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്. എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കും’-സന്ദേശത്തിൽ പറയുന്നു. ബിഹാർ ഡിജിപിക്കും ഇതേ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് […]
ദളിതരുടെ വഴിയടച്ച തമിഴ്നാട്ടിലെ ‘അയിത്ത മതില്‍’പൊളിച്ചുനീക്കി അധികൃതർ
തമിഴ്നാട്ടിലെ അവിനാശി താലൂക്കിലെ ‘അയിത്ത മതില്‍’ പൊളിച്ചു നീക്കി റവന്യൂ വകുപ്പ്. പതിറ്റാണ്ടുകളായി ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലമാണിത്. തൂത്തുകുടി എംപി കനിമൊഴിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മതില്‍ പൊളിക്കാന്‍ ഉത്തരവായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വിഐപി നഗറില്‍ സവര്‍ണ വിഭാഗം സ്ഥലം വാങ്ങി താമസം തുടങ്ങിയതോടെ ദളിതരുടെ വഴിയടച്ച് മതില്‍ കെട്ടി. ഇതോടെ പൊതുവഴിയിലെത്താന്‍ ഇവര്‍ക്ക് രണ്ട് കിലോമീറ്റര്‍ നടക്കേണ്ടിവന്നിരുന്നു. സേവൂര്‍ ഗ്രാമത്തില്‍ ദളിതര്‍ക്ക് വഴി മുടക്കി നിര്‍മിച്ച മതിലാണ് അധികൃതര്‍ ബുള്‍ഡോസര്‍ […]
ഇലക്ട്രൽ ബോണ്ട് ഭരണഘടനാവിരുദ്ധം; അസാധുവാക്കി സുപ്രിംകോടതി
ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രിംകോടതിയുടെ നിർണായക വിധി. ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതൽ ബോണ്ടുകൾ ലഭ്യമാകും. എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതുകൊണ്ട് […]
‘ചിലരുടെ ധാർഷ്ട്യം മൂലം കോൺഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു’; ഗുലാം നബി ആസാദ്
കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുൻ നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അധ്യക്ഷനുമായ ഗുലാം നബി ആസാദ്. ചിലരുടെ ദൗർബല്യവും ധാർഷ്ട്യവും മൂലം കോൺഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. അശോക് ചവാൻ കോൺഗ്രസിന് നിർണായക സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പിതാവ് കോൺഗ്രസിൻ്റെ വലിയ നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് എനിക്ക് ലഭിച്ച വിവരം. പാർട്ടിക്ക് […]
നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം
കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു. ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭാരത് […]