India National

പാകിസ്താന്‍ ദേശീയദിനത്തില്‍ മോദിയുടെ ആശംസ; വസ്തുത വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്

പാകിസ്താന്‍ ദേശീയദിനത്തില്‍ പ്രധാമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. മോദി ആശംസകള്‍ അറിയിച്ചുവെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ട്വീറ്റിന് പിന്നലായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ നടന്ന ആഘോഷങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. പാകിസ്താന്‍ ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസയെ സംബന്ധിച്ച് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നരേന്ദ്രമോദി പാകിസ്താന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതും, പഠാന്‍കോട്ടിലെ ആക്രമണത്തിന് […]

India National

കോയമ്പത്തൂരില്‍ ബി.ജെ.പി- സി.പി.എം പോരാട്ടം

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ബി.ജെ.പി എണ്ണിപറയുമ്പോള്‍ മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളാണ് സി.പി.എം ഉയര്‍ത്തികാട്ടുന്നത്. ഇടതുപക്ഷത്തിന് തമിഴ്‌നാട്ടില്‍ ഏറ്റവും അധികം വളകൂറുള്ള മണ്ഡലമാണ് കോയമ്പത്തൂര്‍. കോയമ്പത്തൂരില്‍ നിന്നും നേരത്തെ വിജയിച്ച പി.ആര്‍ നടരാജനെയാണ് സി.പി.എം മത്സരത്തിനിറക്കിയിരിക്കുന്നത്. ഡി.എം.കെ, കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലീം ലീഗ്, എം.ഡി.എം.കെ എന്നീ പാര്‍ട്ടികളുടെ സഖ്യ സ്ഥാനാര്‍ഥിയായാണ് നടരാജന്‍ മത്സരത്തിനിറങ്ങുന്നത്. താന്‍ എം.പിയായിരിക്കെ കൊണ്ടുവന്ന വികസന നേട്ടങ്ങളും കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളുമാണ് […]

India National

“പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ…” ഹരിയാനയില്‍ മുസ്ലിം കുടുംബത്തിന് ക്രൂരമര്‍ദനം

ഹോളി ദിനത്തില്‍ ഹരിയാനയിലെ ഗൂര്‍ഗോണില്‍ മുസ്ലിം കുടുംബത്തിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ക്രൂരആക്രമണം. 20-25 പേരുടെ സംഘമാണ് വടിയും കുന്തവും വാളും അടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഗുരുഗ്രാമിലേക്ക് താമസം മാറിയ മുഹമ്മദ് സാജിദിന്റെ കുടുംബത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പം കുട്ടികള്‍ സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. […]

India Kerala

‘സ്മൃതി ഇറാനിയെ ഭയന്ന് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നു’

പൊതുതെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽഗാന്ധി മത്സരിക്കുമെന്നുള്ള ചർച്ചകൾ കോൺഗ്രസ് പാർട്ടിക്കകത്ത് നടന്നുകൊണ്ടിരിക്കെ, ഇത് സ്മൃതി ഇറാനിയുടെ വിജയമാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാക്കൾ. അമേഠിയിലുള്ള മണ്ഡലത്തിൽ പരാജയം മുന്നിൽ കണ്ടാണ് രാഹുൽ വയനാട്ടിൽ വന്ന് മത്സരിക്കുന്നതെന്ന് സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ ഫെയ്സ്ബുക്കിൽ കുറിച്ചു. അമേഠിയിൽ സ്മൃതി ഇറാനിയാണ് രാഹുലിനെതിരെയുള്ള ബി.ജെ.പി സ്ഥാനാർഥി. അമേഠിയിൽ പരാജയപ്പെടുമെന്ന് താൻ മാസങ്ങൾക്ക് മുന്നേ പറഞ്ഞപ്പോൾ ‘കമ്മികളും കൊങ്ങികളും’ (വാക്കുകള്‍ക്ക് സുരേന്ദ്രന് കടപ്പാട്) പരിഹസിച്ചെന്നും, എന്നാൽ ഇത് സത്യമായിരിക്കുകയാണെന്നുമാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി […]

India Kerala

പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ താൻ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്ത അസംബന്ധമെന്ന് പി.ജെ കുര്യൻ. ഇത്തരം പ്രചരണം തന്നെ അധിക്ഷേപിക്കാനാണ് . ഇതിന് പിന്നിൽ കോൺഗ്രസ് സുഹൃത്തുക്കളാണെന്നോയെന്ന് സംശയിക്കുന്നുവെന്നും കുര്യൻ പറഞ്ഞു. സ്ഥാനാർഥി ആകണമായിരുന്നെങ്കിൽ തനിക്ക് കോൺഗ്രസിൽ സ്ഥാനാർത്ഥി ആകാമായിരുന്നു എന്നാൽ അത് നിരസിക്കുകയാണ് ചെയ്തത്.ബി.ജെ.പിയിൽ നിന്ന് ആരും സമീപിച്ചിട്ടില്ല. രാജ്യസഭ ഉപാദ്ധ്യക്ഷനായിരുന്ന സമയത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഇതിലും വലിയ ഓഫർ വന്നിട്ടുണ്ടെന്നും കുര്യൻ പറഞ്ഞു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ ആര് സ്ഥാനാർഥിയായാലും വിജയിക്കുമെന്നും […]

India Kerala

രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും?

രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടു. ഇക്കാര്യം എ.ഐ.സി.സി യെ അറിയിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കുന്നത് പാർട്ടിക്കാകെ ഗുണം ചെയ്യുമെന്നും രാഹുൽ ഗാന്ധി ആവശ്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ടി.സിദ്ദിഖിനെ ധരിപ്പിച്ചിട്ടുണ്ടെന്നും സിദ്ദിഖിനും ഇതുതന്നെയാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ അതിന്റെ നേട്ടം ദക്ഷിണേന്ത്യ മുഴുവന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ […]

India Kerala

കോട്ടയം കോട്ട ആര് പിടിക്കും?

കണക്കുകള്‍ പരിശോധിച്ചാല്‍ യു.ഡി.എഫിന്റെ കോട്ടയായിട്ടാണ് കോട്ടയം അറിയപ്പെടുന്നത്. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ഒരു പോലെ ശക്തിയുള്ള മണ്ഡലം. എന്നാല്‍ പലപ്പോഴും ഈ യു.ഡി.എഫ് കോട്ട ഇടത് പക്ഷത്തിന് തകര്‍ക്കാനുമായിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം രാഷ്ട്രീയത്തിനപ്പുറത്തേക്ക് കോട്ടയത്തുക്കാര്‍ ചിന്തിക്കുന്നു എന്നു തന്നെയാണ്. ആയതുകൊണ്ട് തന്നെ കോട്ടയത്തെ തെരഞ്ഞെടുപ്പുകള്‍ പ്രവചനാതീതമാകുന്ന ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ മറ്റാര്‍ക്കും പറയാനില്ലാത്ത ചരിത്രം കോട്ടയത്തിനുണ്ട്. തിരുവിതാംകൂറിന്റെ ഭാഗമായ പ്രദേശം കോട്ടയമായി മാറിയപ്പോള്‍ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തുമുണ്ടായ മാറ്റങ്ങള്‍ രാജ്യത്തിന്റെ തന്നെ […]

India National

യാസീന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എല്‍.എഫ് പാര്‍ട്ടിയെ കശ്മീരില്‍ നിരോധിച്ചു

യാസീന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എല്‍.എഫ്( ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്) പാര്‍ട്ടിയെ കശ്മീരില്‍ നിരോധിച്ചു. യു.എ.പി.എ പ്രകാരം കേന്ദ്ര സര്‍ക്കാരാണ് പാര്‍ട്ടിയെ ജമ്മു കശ്മീരില്‍ നിരോധിച്ചത്. യാസീന്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത പൊലീസ് ജമ്മു കോട് ബല്‍വാല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഒരു സഹിഷ്ണുതയും പ്രതീക്ഷിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ നിരോധന വാര്‍ത്തയോട് പ്രതികരിച്ച് മാധ്യമങ്ങളോട് പറഞ്ഞു. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലായിരുന്നു ജെ.കെ.എല്‍.എഫ് എന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഈ മാസം […]

India Kerala

വ്യാജരേഖ വിവാദത്തിൽ എഫ്.ഐ.ആര്‍ തിരുത്താൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അപേക്ഷ നൽകി

സിറോ മലബാർ സഭാ വ്യാജരേഖ വിവാദത്തിൽ എഫ്.ഐ.ആര്‍ തിരുത്താൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അപേക്ഷ നൽകി. ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിന്റെയും ഫാദർ പോൾ തേലക്കാട്ടിന്റെയും പേരുകൾ എഫ്.ഐ.ആറില്‍ നിന്ന് നീക്കണമെന്നാണ് അപേക്ഷയിൽ പറയുന്നത്. മേജർ സുപ്പീരിയേഴ്സിന് അയ്യച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കി അപമാനിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഫാദർ പോൾ തേലക്കാടിനെതിരെയും ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെതിരെയും പൊലീസ് എഫ് ഐ ആർ രജിസ്റ്റർ […]

India National

യെദ്യൂരപ്പക്കെതിരായ കോഴയാരോപണം; പ്രതികരണവുമായി ബി.ജെ.പി രംഗത്ത്

കോഴ ആരോപണവും തെളിവുകളും നിഷേധിച്ച് യെദ്യൂരപ്പയും ബി.ജെ.പിയും രംഗത്ത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി കൈകൊള്ളുമെന്ന് യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖയുടെ വിശ്വാസ്യത ശിവകുമാറിന് പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. ആദായ നികുതി വകുപ്പ് ഇതിനകം വ്യാജമാണെന്ന് തെളിയിച്ച രേഖകളാണ് കാരവന്‍ മാഗസിനും കോണ്‍ഗ്രസ്സും പുറത്ത് വിട്ടിരിക്കുന്നത് എന്നായിരുന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യെദ്യൂരപ്പയുടെ പ്രതികരണം. രേഖ, അതിലെ കൈപ്പട, ഒപ്പ് എല്ലാം […]