India Kerala

പാലിയേക്കര ടോള്‍ പിരിവിന്റെ പിന്നില്‍ വന്‍ അഴിമതി; കരാര്‍ കമ്പനി തട്ടിയെടുക്കുന്നത് കോടികള്‍

ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പിരിവിലൂടെ നടക്കുന്നത് വന്‍കൊള്ള. ടോള്‍ പിരിവ് അവസാനിക്കാന്‍ ഇനിയും 9 വര്‍ഷം ശേഷിക്കെ കമ്പനി തട്ടിയത് കോടികളാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അങ്കമാലി മുതല്‍ മണ്ണുത്തി വരെയുള്ള പാത നാലു വരിയാക്കുന്നതിനുള്ള പദ്ധതിക്കു പിന്നിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. 2012 ഫ്രെബുവരി മുതലാണ് ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയില്‍ ടോള്‍ പിരിക്കാന്‍ ആരംഭിച്ചത്. ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായുള്ള കരാര്‍ പ്രകാരം ആറ് മേല്‍പ്പാലങ്ങളും രണ്ട് […]

India National

ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ബിജെപി നേതൃത്വവുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. സിന്‍ഹ മത്സരിച്ചിരുന്ന പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഈ മാസം അവസാനമാകും കോണ്‍ഗ്രസില്‍ ചേരുക.

India National

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും. മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം. കാര്‍ഷിക-ഗ്രാമീണ മേഖലകളില്‍ ഈ പ്രഖ്യാപനം വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കള്ളപ്പണം പിടിച്ചെടുക്കുന്നതിലൂടെ ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപ. 2014 ല്‍ നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു ഇത്. 15 ലക്ഷം എവിടെയെന്ന് ചോദിച്ച് ബി.ജെ.പി സര്‍ക്കാരിനെ നിരന്തരം പരിഹസിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതും അക്കൌണ്ടില്‍ പണമെത്തിക്കുമെന്നാണ്. തുക പക്ഷെ, മോദിയുടെ വാഗ്ദാനം […]

India National

ബി.ജെ.പി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് പാര്‍ട്ടി

സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി. കാന്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയാണ് തീരുമാനം. ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം ലാല്‍ മത്സരിക്കേണ്ടെന്ന് അറിയിച്ചതായി മുരളി മനോഹര്‍ ജോഷിയുടെ കുറിപ്പ്. 2014 ല്‍ മോദിക്ക് വേണ്ട് മുരളിമനോഹര്‍ ജോഷി വാരണാസി സീറ്റ് ഒഴിഞ്ഞ് കൊടുത്തിരുന്നു.

India Kerala

പുരോഹിതരില്‍ നിന്നും കന്യാസ്ത്രീകളില്‍ നിന്നും വരുമാന നികുതി പിരിക്കണം; മദ്രാസ് ഹൈക്കോടതി വിധി കേരളത്തിലും ബാധകമാക്കണം

ക്രൈസ്തവ സഭയിലെ ജോലിചെയ്യുന്ന പുരോഹിതരില്‍ നിന്നും കന്യാസ്ത്രീകളില്‍ നിന്നും വരുമാന നികുതി പിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധി കേരളത്തിലും ബാധകമാക്കണമെന്നാവശ്യം. ജോയിന്റ് ക്രിസ്റ്റ്യന്‍ കൌണ്‍സില്‍ മുന്‍ പ്രസിഡന്റ് ജോസഫ് വെളിവില്‍ ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കാനോന്‍ നിയമത്തിനതീതമായി നികുതി പിരിക്കാമെന്നാണ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെ ശമ്പളത്തിൽ നിന്ന് നികുതി പിരിക്കരുതെന്ന കോടതിയുത്തരവിനെതിരെ ഇന്‍കം ടാക്സ് വകുപ്പ് നല്‍കി അപ്പീലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിയുണ്ടായത്. നികുതി വകുപ്പിന് […]

India Kerala

തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ താരമായി രമ്യ ഹരിദാസ്

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ താരമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ചിറ്റൂര്‍ താലൂക്കിലെ വിവിധ തമിഴ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്. ആരതിയുഴിഞ്ഞും നിറകുംഭം സമ്മാനിച്ചുമാണ് വരവേല്‍പ്. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ആദ്യഘട്ടത്തില്‍ നേരില്‍ കാണുന്നതിനാണ് എത്തിയതെങ്കിലും പല ഗ്രാമങ്ങളിലും റോഡ് ഷോയുടെ പ്രതീതി. വോട്ട് തേടി ഓരോ വീട്ടിലും കയറണമെന്ന് അഭ്യര്‍ഥിച്ചുള്ള ചെറിയ പ്രസംഗം തീരും മുമ്പെ വരും പാട്ട് പാടാനുള്ള ആവശ്യം. മൂന്ന് മുന്നണികളുടെയും […]

India Kerala

സിസ്റ്റര്‍ ലിസി വടക്കേലിന് വിജയവാഡയിലേക്ക് തിരിച്ചുപോകാന്‍ അന്ത്യശാസനം

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസി വടക്കേലിന് വിജയവാഡയിലേക്ക് തിരിച്ചുപോകാന്‍ എഫ്.സി.സിയുടെ അന്ത്യശാസനം. എഫ്.സി.സി മദര്‍ സുപ്പീരിയര്‍ അല്‍ഫോണ്‍സ എബ്രഹാം ആണ് നിര്‍ദേശം നല്‍കിയത്. മാർച്ച് 31നകം വിജയവാഡയിലേക്ക് തിരികെ എത്തണം. അല്ലാത്തപക്ഷം സന്യാസി സമൂഹത്തിൽ നിന്നും പുറത്താക്കുമെന്നും നോട്ടീസില്‍ പറയുന്നു.

India National

പാവപ്പെട്ടവർക്ക് വർഷത്തിൽ 72,000 രൂപ; മിനിമം വരുമാന പദ്ധതിയുമായി രാഹുൽ ഗാന്ധി

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ ഉറപ്പാക്കും. പണം നേരിട്ട് അക്കൗണ്ടില്‍ എത്തിക്കും. കോൺഗ്രസ് പ്രകടനപത്രികയിലെ മുന്തിയ പദ്ധതിയാണിതെന്നാണു വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20% പാവപ്പെട്ടവർക്കാണ് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമാണ് പദ്ധതി പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു അതേസമയം വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അദ്ദേഹം […]

India Kerala

ബി.ജെ.പി ജയിക്കും, മോദി പ്രധാനമന്ത്രിയാവുന്നതാണ് നല്ലത്; വിവാദമായി രാജസ്ഥാന്‍ ഗവര്‍ണറുടെ വാക്കുകള്‍

ഞങ്ങളെല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്നുമുള്ള രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിന്റെ വാക്കുകള്‍ വിവാദമായി. മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതാണ് രാജ്യത്തിന് നല്ലതെന്നുമായിരുന്നു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. ഗവര്‍ണര്‍ പദവിയിലിരിക്കെ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ബി.ജെ.പി നിശ്ചയിച്ച സ്ഥാനാര്‍ഥി സതീഷ് ഗൗതമിനെതിരെ ബി.ജെ.പി അംഗങ്ങള്‍ രംഗത്ത് എത്തിയിരുന്നു. സതീഷ് […]

India Kerala

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസിക്ക് വിട നല്‍കി ജന്‍മനാട്

ന്യൂസിലാൻഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസിക്ക് വിട. ഇന്ന് രാവിലെ കൊടുങ്ങല്ലുരിലെത്തിച്ച മൃതദേഹം പത്തരയോടെ കബറടക്കി. ചേരമാൻ ജുമാ മസ്ജിദ് കബറിസ്‌ഥാനിൽ ആയിരുന്നു കബറടക്കം. പുലര്‍ച്ചെ അഞ്ചു മണിയോടെ അന്‍സി അലി ബാവയുടെ മൃതദേഹം നെടുമ്പാശ്ശേരിയിൽ നിന്നും കൊടുങ്ങല്ലൂരിൽ എത്തിച്ചു. ആദ്യം ഭർതൃ വീട്ടിലേക്കും പിന്നീട് അൻസിയുടെ ടി.കെ.എസ് പുരത്തെ വീട്ടിലേക്കുമാണ് മൃതദേഹം കൊണ്ടുപോയത്. ഒൻപത് മണിയോടെ മേത്തല കമ്മ്യൂണിറ്റി സെന്ററിൽ പൊതു ദര്‍ശനം. നാടൊന്നാകെ ഒഴുകിയെത്തിയിരുന്നു അപ്പോൾ അവിടെ. ഇന്നസെന്റ്, ബെന്നി ബഹനാന്‍, മന്ത്രി […]