ആലുവയില്‍ മാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കോട്ടയത്ത് നിന്നുള്ള വിദ്ഗദ സംഘം ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചു. കുറ്റസമ്മതം നടത്തിയ കുട്ടിയുടെ മതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആലുവയില്‍ മാതാവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തലച്ചോറിന്റെ പലഭാഗത്തും ഇപ്പോഴും നീര്‍ക്കെട്ടുണ്ടെന്നും കോട്ടയത്ത് നിന്നുള്ള വിദഗ്ദ സംഘം കുട്ടിയെ പരിശോധിച്ച ശേഷം […]
India
കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മോദി
കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ഐക്യ സന്ദേശം രാജ്യം മുഴുവന്‍ നൽകാനാണ് രാഹുല്‍ വയനാട്ടിൽ മത്സരിക്കുന്നതെങ്കിൽ അത് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആകാത്തതെന്തെന്നും മോദി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ്‍ലിന്‍ അഴിമതിയുടെ നിഴലിലാണെന്നും തിരുവനന്തപുരത്ത് മോദി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണെന്ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍.ഡി.എ പൊതുയോഗത്തില്‍ മോദി വിമര്‍ശിച്ചു. ഈശ്വരന്റെ പേര് പറയുന്നവരെ ഇടത് സർക്കാർ ജയിലിലാക്കുകയാണെന്നും മോദി ആവര്‍ത്തിച്ചു.ബി.ജെ.പി വിശ്വാസങ്ങളുടെ […]
ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
ഡല്‍ഹിയിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും മുതിര്‍ന്ന നേതാവ് കപില്‍ സിബലും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുന്നത്. അതിനിടെ ആം ആദ്മി സ്ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണം തുടങ്ങി. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലും ഡല്‍ഹിയില്‍ എ.എ.പി – കോണ്‍ഗ്രസ് സഖ്യം സാധ്യമാകാതിരുന്നതോടെ നേരത്തെ തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയിൽ അജയ് മാക്കനും ചാന്ദിനി ചൗക്കിൽ […]
സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത;
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലപ്പുറം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാലിക്കേണ്ട മുന്നറിയിപ്പുകളെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ ഇടതിന്
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എപി സുന്നികള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ കാന്തപുരം അനുയായികളെ തീരുമാനം അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ജനങ്ങളെ മാനിക്കുന്ന, വര്‍ഗീയതയും അഴിമതിയും പ്രൊത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവില്‍ വരേണ്ടതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവ പുറത്തു വന്നിട്ടുണ്ട്.
മുസ്ലീംലീഗ് വൈറസല്ല, എയ്ഡ്‌സ് ആണ്;
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലീംലീഗ് വൈറസാണെന്ന വിവാദ പരാമര്‍ശത്തിനു തൊട്ടു പിന്നാലെ സമാന രീതിയിലുള്ള പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും രംഗത്ത്. മുസ്ലീംലീഗ് വൈറസല്ല, മറിച്ച് എയ്ഡ്‌സ് ആണെന്നാതാണ് ഗോപാലകൃഷണന്‍ പറയുന്നത്. ലീഗിന് ജിന്നയുടെ പാരമ്ബര്യമാണെന്നും വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കള്ളന്മാരുടെ ഒളി സങ്കേതമാണെന്നും, രാഹുല്‍ ഗാന്ധി തിരുട്ട് ഗ്രാമത്തിന്റെ നേതാവകാന്‍ പറ്റിയ ആളാണെന്നും രാഹുല്‍ കേരളത്തില്‍ വരുന്നത് നുണ പറയുവാനും […]
ആര്‍.എസ്.എസിനെതിരായ പരാമര്‍ശം വേണ്ടെന്ന് ദൂരദര്‍ശന്‍;
തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ ആര്‍.എസ്.എസിനെതിരായ പരാമര്‍ശം അനുവദിക്കാതെ ദൂരദര്‍ശന്‍. ആര്‍.എസ്.എസിനെതിരായ പരാമര്‍ശം പ്രസംഗത്തില്‍ വേണ്ടെന്ന് ബിനോയ് വിശ്വം എം.പിക്ക് ദൂരദര്‍ശന്‍ നിര്‍ദേശം നല്‍കി. ഇതോടെ റെക്കോര്‍ഡിങ് വേണ്ടെന്ന് വെച്ച് എം.പി മടങ്ങി. തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പരാമർശം നീക്കിയതുമായി ബന്ധമില്ലെന്നാണ് പ്രസാർ ഭാരതി സി.ഇ.ഒ ശശി ശേഖറിന്റെ വിശദീകരണം.
ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്
ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്. ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സംഭവം. ശക്തി ഭാര്‍ഗവ് എന്നയാളാണ് ചെരുപ്പെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെരുപ്പെറിയാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. ബി.ജെ.പി ഓഫീസിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കോണ്‍ഗ്രസ് ഹിന്ദുത്വ പ്രവര്‍ത്തകരെ കള്ളക്കേസുകളുടെ പേരില്‍ കരിവാരിത്തേക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പ്രഗ്യ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചത്. ജി.വി.എല്‍ റാവുവിനൊപ്പം ഭൂപേന്ദ്ര […]
മൂന്ന് വയസുകാരന് പരിക്കേറ്റത് അമ്മയുടെ മര്‍ദ്ദനം മൂലം; വധശ്രമത്തിന് കേസെടുത്തു
കൊച്ചിയില്‍ പശ്ചിമ ബംഗാൾ സ്വദേശിയായ മൂന്ന് വയസുകാരന് പരിക്കേറ്റത് അമ്മയുടെ മര്‍ദ്ദനം മൂലമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ദമ്പതികളുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഏലൂർ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇന്ന് രാവിലെ പ്രതി കുറ്റം സമ്മതിച്ചത്. അനുസരണക്കേട് കാണിച്ചതിനെ തുടർന്നാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ മൊഴി നല്‍കിയതായി […]
രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ഇടതുപക്ഷത്തിന്റെയും പിന്തുണ വേണം; ജി സുധാകരന്‍
രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ഇടതുപക്ഷത്തിന്റെയും പിന്തുണ വേണമെന്ന് മന്ത്രി ജി. സുധാകരന്‍. 18 പേരെങ്കിലും കേരളത്തില്‍ നിന്ന് ജയിക്കണം. ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളവരെ വിശ്വസിക്കാൻ കഴിയില്ല’. അവര്‍ ബി.ജെ.പിയിലേക്ക് പോകും. ബലി തർപ്പണം നടത്തിയതുകൊണ്ട് വോട്ട് കിട്ടില്ലെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.












