ദൈനംദിന ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നതെന്ന് കെ.കെ. രമ എം.എല്‍.എ. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആധികാരിക രേഖകളോടുകൂടിയ തെളിവുകൾ പുറത്തുവന്നിട്ടും അതിനോട് മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി.(k k rema on puthuppally byelection) സൈബര്‍ കടന്നലുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ന്യായീകരണ സംഘങ്ങള്‍ അത് ഉന്നയിച്ചവരെ സംഘടിതമായി പരിഹസിക്കുകയും ചെയ്യുന്നതായി ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ എം.എല്‍.എ പറയുന്നു.സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്ന ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും […]
India
ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ
ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ. നാളെ ഇന്ത്യ അധ്യക്ഷ പദവി ബ്രസിലിന് കൈമാറും. അധ്യക്ഷ പദവി എറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഇന്ത്യ- ബ്രസീൽ ചർച്ച ഇന്ന് നടക്കും. ജി-20യിൽ സംയുക്ത പ്രസ്താവനയ്ക്ക് ധാരണയെന്നാണ് സൂചന. ഡൽഹി പ്രഖ്യാപനം എന്ന പേരിൽ സംയുക്ത പ്രസ്താവന നടത്തും. പരിസ്ഥിതി, വികസന വിഷയങ്ങളെ അധികരിച്ചാകും പ്രസ്താവന. അംഗരാജ്യങ്ങളുടെ എണ്ണം വർദ്ധിപ്പിയ്ക്കാനുള്ള തിരുമാനം ഉച്ചകോടി കൈകൊള്ളും. യുക്രൈൻ വിഷയം യൂറോപ്യൻ യൂണിയൻ പൊതു ചർച്ചയിൽ ഉന്നയിക്കും. യുദ്ധത്തെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന. […]
താനൂർ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ
താനൂർ കസ്റ്റഡി മരണം സിബിഐ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. സിബിഐ അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ട്വന്റിഫോറിനോട് പറഞ്ഞു. താനൂർ കസ്റ്റഡി മരണ കേസ് ഒരാഴ്ചക്കകം ഏറ്റെടുക്കാൻ ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. (tanur tamir jifri brother) സിബിഐ അന്വേഷിച്ചാലെ കേസിൽ എന്തെങ്കിലും തുമ്പ് ഉണ്ടാകൂ. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാകുന്നത് കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് […]
ഒരു ഗ്രൂപ്പിലുമില്ല, പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹമെന്ന് ചാണ്ടി ഉമ്മൻ
താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും അയർക്കുന്നത്ത് ഒരു പാലവുമാണ് ആഗ്രഹമെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു. മണ്ഡല പര്യടനത്തിനു മുന്നോടിയായായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. (chandy oommen puthuppally development) അപ്പയുടെ ഒരു പ്രൊജക്ടാണ് പ്രധാനപ്പെട്ട സ്വപ്നം. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി അത് മുന്നോട്ടുപോയിട്ടില്ല. അതുകൊണ്ട് അതെത്ര പ്രാക്ടിക്കലാണെന്നറിയില്ല. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കണം. അതിന് സർക്കാരിൻ്റെ പിന്തുണ […]
ബിജെപി വോട്ടുകൾ വ്യാപകമായി ചോർന്നു,എൽ ഡി എഫ് വോട്ട് ചോർന്നിട്ടില്ല; ജെയ്ക്ക് സി തോമസ്
പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ജെയ്ക്ക് സി തോമസ്.ജനവിധി മാനിക്കുന്നു. എൽ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോർന്നിട്ടില്ല. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാർത്ഥിയെന്ന നിലയിൽ ഉത്തരവാദിത്തം നിർവ്വഹിച്ചു.(Ldfs core votes have not leaked jaick cthomas) ഉമ്മൻ ചാണ്ടി മരിച്ചിട്ട് ദിവസങ്ങൾക്ക് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ഇവിടെ രാഷ്ട്രീയം 2021 ലേതു പോലെ ചർച്ച ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നിട്ടില്ല’. ജെയ്ക് പറഞ്ഞു.2021 ലെ ഭൂരിപക്ഷത്തിലേക്ക് എത്താൻ […]
തെരഞ്ഞെടുപ്പിൽ സഹതാപ തരംഗമുണ്ടായി; സർക്കാരിനെതിരായ താക്കീതായി കണക്കാക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ
യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപം വിജയത്തിനടിസ്ഥാനമായിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയുടെ അടിത്തറയിൽ മാറ്റം സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (mv govindan puthuppally election) തെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടയാണ് നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിർത്താനായി. തെരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ […]
53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടി, പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രം: അച്ചു
കോട്ടയം : പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ […]
‘പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; കൈയെത്തും ദൂരത്ത് ഞാൻ ഉണ്ടാകും’; ചാണ്ടി ഉമ്മൻ
ഇത് അപ്പയുടെ 13-ാം വിജയമെന്ന് ചാണ്ടി ഉമ്മൻ. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ ഭംഗം വരുത്തില്ല.ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ചു. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.(Chandy oommen about puthuppally win) ജനങ്ങളുടെ വിശ്വാസത്തിന് ഞാൻ ഒരിക്കലും ഭംഗം വരുത്തില്ല. അപ്പയുടെ വികസന തുടർച്ചയ്ക്ക് ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും. വോട്ടു ചെയ്യാത്തവരും ചെയ്തവരും എനിക്ക് തുല്യരാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം. കൈയെത്തുന്ന ദൂരത്ത് ഞാൻ ഉണ്ടാകും. […]
ഡബ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം; ജയിലർ നടൻ മാരിമുത്തു അന്തരിച്ചു
ജയിലർ നടൻ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെൽസൺ ദിലീപ്കുമാർ-രജനികാന്തിന്റെ ജയിലറാണ്.(Actor Marimuthu Passed Away) വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന്‍രെ വലംകൈ ആയി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു. ജയിലറിലെ നടന്റെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. നടന്റെ വിയോഗത്തിൽ തമിഴ് സിനിമയിൽ നിന്ന് നിരവധിപേരാണ് അനുശോചനമർപ്പിച്ചിരിക്കുന്നത്. വസന്ത്, എസ് ജെ സൂര്യ […]
അകത്ത് പായസവിതരണം; പുറത്ത് കൈതോലപ്പായ ഉയര്‍ത്തി ചാണ്ടി ഉമ്മന്റെ വീട്ടില്‍ ആഘോഷം
പുതുപ്പള്ളിയില്‍ ചരിത്ര വിജയത്തിലേക്ക് കടക്കുന്ന ചാണ്ടി ഉമ്മന്റെ വീടിന് മുന്നില്‍ ആഘോഷം തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വീടിനകത്ത് കുടുംബാംഗങ്ങള്‍ പായസ വിതരണം നടത്തിയാണ് ആഘോഷത്തില്‍ പങ്കുചേരുന്നത്. വീടിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈതോലപ്പായ ഉയര്‍ത്തി വിവാദങ്ങങ്ങളെയും കാറ്റില്‍ പറത്തിയാണ് വിജയം ആഘോഷിക്കുന്നത്. ചാണ്ടി ഉമ്മന്റെ ലീഡുകള്‍ 30000 കടക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 65598 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 32569 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3297 വോട്ടുകളും നേടി. […]












