റഫാല്‍ ഇടപാടിലെ ആരോപണങ്ങള്‍ക്കെതിരെ അനില്‍ അംബാനി നല്‍കിയ മാന നഷ്ടകേസ് പിന്‍വലിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെയും നല്‍കിയ കേസാണ് പിന്‍വലിക്കുന്നത്. അയ്യായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിലാണ് അനില്‍ അംബാനി മാന നഷ്ടകേസ് നല്‍കിയിരുന്നത്.
India
എക്‌സിറ്റ് പോള്‍; കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കര്‍ണാടകയില്‍ എന്‍ഡിഎക്ക് മുന്നേറ്റമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗ് രംഗത്തെത്തി. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ കോമാളിയാണെന്ന് ബെയ്ഗ് പരിഹസിച്ചു. വിവാദ പ്രസ്താവനയില്‍ പാര്‍ട്ടി ബെയ്ഗിന് നോട്ടീസ് അയച്ചിട്ടുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥക്ക് കാരണം നേതൃത്വമാണെന്ന വിമര്‍ശനമാണ് റോഷന്‍ ബെയ്ഗ് ഉന്നയിക്കുന്നത്. സിദ്ധരാമയ്യ അഹങ്കാരിയാണെന്നും പി.സി.സി പ്രസിഡന്റ് ഗുണ്ടുറാവു പരാജയപ്പെട്ടവനാണെന്നും ബെയ്ഗ് പരസ്യമായി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ […]
റെയില്‍വേ സ്കൂള്‍ അടച്ച് പൂട്ടുന്നു; സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കൌണ്‍സില്‍
റെയില്‍വേ നേരിട്ട് നടത്തുന്ന സംസ്ഥാനത്തെ ഏക സ്കൂള്‍ അടച്ച് പൂട്ടാന്‍ ഒരുങ്ങുന്നു. പുതിയ അധ്യയന വര്‍ഷത്തേക്ക് അഡ്മിഷന്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പാലക്കാട് റെയില്‍വേ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപെട്ട് പൂര്‍വ്വ വിദ്യാര്‍ഥികള്‍ സമരം നടത്തി. 60 വര്‍ഷം പഴക്കമുള്ള റെയില്‍വേ സ്കൂളാണ് അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്നത്.കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസിലേക്ക് അഡ്മിഷന്‍ നടത്തിയിരുന്നില്ല. ഈ വര്‍ഷം മുതല്‍ ഒരു ക്ലാസിലേക്കും അഡ്മിഷന്‍ നടത്താന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകുന്നിലെന്നാണ് പരാതി. എല്‍.കെ.ജി മുതല്‍ പ്ലസ്ടുവരെ […]
വോട്ടെണ്ണല്‍; സംസ്ഥാനത്ത് 29 കേന്ദ്രങ്ങള്‍, 140 കൌണ്ടറുകള്‍
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൌണ്ടറുകളില്‍ വോട്ടെണ്ണുന്നതിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് അറിയാമെങ്കിലും വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് കൊണ്ട് ഔദ്യോഗിക ഫല പ്രഖ്യാപനം ആറ് മണിക്കൂറോളം വൈകും. നാളെ രാവിലെ സ്ട്രോങ് റൂമിൽനിന്ന് വോട്ടിങ് യന്ത്രങ്ങൾ അതത് വോട്ടെണ്ണൽ ഹാളിലേക്ക് മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങൾ പുറത്തെടുക്കുക. തുടർന്ന് രാവിലെ […]
തിരുവനന്തപുരത്ത് എലിപ്പനി സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതിര്‍ന്നയാള്‍ക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അവധിക്കാല നീന്തല്‍ പരിശീലനത്തിനായി കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വെന്നിച്ചിറ കുളത്തിൽ നീന്തല്‍ പരിശീലിച്ച കുട്ടികള്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇരുവരും കിളിമാനൂര്‍ സ്വദേശികളാണ്. ഇവര്‍ക്ക് പുറമെ ഒരു മുതിര്‍ന്നയാള്‍ക്കും എലിപ്പനി സ്ഥിരീകിരച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ഈ കുളത്തില്‍ പരിശീലിക്കാനെത്തിയ പത്തോളം കുട്ടികള്‍ പനിക്ക് ചികിത്സ തേടിയിരുന്നു. […]
ചാലക്കുടിയില്‍ വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍. ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണൽ കളമശ്ശേരി ഗവ.പോളി ടെക്‌നിക് കോളേജിലും എറണാകുളം മണ്ഡലത്തിലെ വോട്ടെണ്ണൽ കുസാറ്റിലും നടക്കും. 2200 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ വോട്ടെണ്ണൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ദിവസം രാവിലെ ഏഴു മണിക്ക് സ്ട്രോങ് റൂമില്‍നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക.12 വീതം […]
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ. ഏഴു വയസുകാരന്റെ മൂക്കിന് പകരം വയറിലാണ് ശസ്ത്രക്രിയ നടത്തിയത്. രോഗികളുടെ കയ്യിലെ ടാഗിലെ പേരില്‍ വന്ന സാമ്യമാണ് ആളു മാറാൻ കാരണമായതെന്നാണ് സൂചന . ഡോക്ടര്‍ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ കുട്ടിക്ക് ഹെർണിയയുടെ ഭാഗമായി ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. മൂക്കിലെ ദശ മാറ്റാൻ കരുവാരക്കുണ്ട് സ്വദേശിയായ മറ്റൊരു കുട്ടിക്കും ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു. ഇൗ […]
കണ്ണൂരിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് കെ സുധാകരൻ
കണ്ണൂരിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് കെ.സുധാകരൻ. പരമ്പരാഗത ഇടത്പക്ഷ വോട്ടുകൾ അടക്കം ഇത്തവണ യു.ഡി.എഫിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടു. ശബരിമല വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടുകൾ തെരഞ്ഞെടുപ്പിൽ നിർണായകമായി. എക്സിറ്റ് പോളുകളെ പൂർണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണവും പദവിയും വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി കമല്‍നാഥ്
മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണവും പദവിയും വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. പത്ത് എം.എല്‍.എമാരെ ബി.ജെ.പി ഫോണില്‍ ബന്ധപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ തനിക്ക് പൂര്‍ണവിശ്വാണമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് ഗവര്‍ണറെ സമീപിക്കുമെന്ന് ബി.ജെ.പി ഇന്നലെ വ്യക്തമാക്കിയിരുന്നു.
വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പെരുമാറ്റ ചട്ടലംഘനപരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ അന്തിമ ഉത്തരവുകളില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പരാതിയില്‍ കമ്മീഷണറായ അശോക് ലവാസ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് അന്തിമ ഉത്തരവിലുണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കമ്മീഷനിലുണ്ടായ ഭിന്നത തീര്‍ക്കാന്‍ വിളിച്ച യോഗത്തിലാണ് അന്തിമ ഉത്തരവുകളില്‍ ആരുടേയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടെന്ന് കമ്മീഷന്‍ തീരുമാനിച്ചത്.












