കെവിന്‍ കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കെവിന്റെ അച്ഛന്‍ ജോസഫ്. ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും ജോസഫ് മീഡിയവണിനോട് പറഞ്ഞു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ജോസഫ് പറഞ്ഞു.
India
കാസര്‍കോട് യുവാക്കള്‍ക്ക് നേരെ പേര് ചോദിച്ച് മര്‍ദനം
കാസര്‍കോട് യുവാക്കള്‍ക്ക് നേരെ പേര് ചോദിച്ച് മര്‍ദനം. യാത്രക്കിടെ വഴിയില്‍ വാഹനം നിര്‍ത്തിയ യുവാക്കളെ രണ്ടംഗ സംഘം പേര് ചോദിച്ച് മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറന്തക്കാട് പെട്രോള്‍ പമ്പില്‍ വെച്ച് മറ്റൊരാളും സമാനമായ രീതിയില്‍ അക്രമത്തിനിരയായി. ഗള്‍ഫില്‍ നിന്നെത്തുന്ന ബന്ധുവിനെ കൂട്ടിക്കൊണ്ട് വരാനായി മംഗലാപുരം എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാഞ്ഞങ്ങാട് മരക്കാപ്പ് സ്വദേശികളായ ഫായിസിനും, സുഹൃത്ത് അനസിനുമാണ് മര്‍ദനമേറ്റത്. കാസര്‍കോട് കറന്തക്കാട് താളിപ്പടുപ്പ് മൈതാനത്തിന് സമീപം തിങ്കളാഴ്ച്ച പുലര്‍ച്ചെ 1 മണിക്കാണ് ആക്രമണമുണ്ടായത്. […]
ആലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയതായി വിലയിരുത്തല്‍
ആലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയതായി കോണ്‍ഗ്രസില്‍ വിലയിരുത്തല്‍. തോല്‍വി പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. പുനഃസംഘടനാ നടപടികളുമായി മുന്നോട്ടു പോകാനും കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചു. മിന്നുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനിടെ ആലപ്പുഴയിലെ തോല്‍വിയെ പാര്‍ട്ടിയെ അമ്പരപ്പിച്ചു. വിജയം പ്രതീക്ഷിച്ചിടത്ത് തോല്‍വി ഉണ്ടായതിന് പിന്നില്‍ സംഘടനാപരമായ പിഴവുണ്ടായിട്ടുണ്ടെന്നാണ് വിവരം. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും. ആലപ്പുഴയിലെ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ഇന്നത്തെ നേതൃയോഗത്തിനെത്തിയിരുന്നില്ല. വൈകിട്ട് ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി പുനസംഘടനയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. എം.പിമാരായ […]
പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ ക്രമക്കേടിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. നിർമ്മാണ സാമഗ്രി സാമ്പിൾ പരിശോധന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സിന് ലഭിച്ചിരുന്നു. അതേസമയം ജൂൺ ആദ്യം തന്നെ പാലം ഗതാഗതത്തിനായി തുറന്ന് നൽകും. നിര്‍മാണ സാമഗ്രികളുടെ തിരുവനന്തപുരം റീജിയണൽ ലാബിലെ പരിശോധനാ ഫലം ലഭ്യമായതോടെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. ഇത് പഠനവിധേയമാക്കി അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധന വിധേയമാക്കിയാണ് അന്വേഷണറിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ഇന്ന് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയേക്കും. ആസൂത്രണത്തില്‍ […]
കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് പരാതി
കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് പരാതി. പത്തനംതിട്ട സ്വദേശിനി കവിതയാണ് മരിച്ചത്. സിസേറിയനു ശേഷം, വയറിനുള്ളിലെ പഴുപ്പ് നീക്കാന്‍ ശസ്ത്രക്രീയയ്ക്ക് വിധേയയാക്കിയെങ്കിലും കവിത മരിക്കുകയായിരുന്നു. ഇന്‍ക്വിസ്റ്റ് നടപടികള്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. സിസേറിയൻ ആവശ്യമായതിനാൽ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കവിതയെ പത്തനംതിട്ടയില്‍ നിന്നും മാറ്റുകയായിരുന്നു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് പ്രസവാനന്തര ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ കഴിയവെ കവിതയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. വിവരം […]
യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേട്: കേസ് എടുക്കണമെന്ന് ക്രൈംബ്രാഞ്ച്
നഴ്‍സിങ് സംഘടനയായ യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് എടുക്കണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 2011 മുതലുള്ള സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശ. എന്നാല്‍ ക്രൈംബ്രാഞ്ച് തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നാണ് യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ വിശദീകരണം. യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ മൂന്ന് തവണ പ്രതിനിധികളോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ യു.എന്‍.എ ഭാരവാഹികള്‍ തയ്യാറായില്ല. സാമ്പത്തിക രേഖകള്‍ ഹാജരാക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയെങ്കിലും ഹൈക്കോടതിയില്‍ നടക്കുന്ന കേസിന് […]
കെവിന്‍ വധക്കേസില്‍ സസ്പെൻഷനിലായ എസ്.ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുക്കാന്‍ തീരുമാനം
കെവിൻ കേസിൽ സസ്പെൻഷനിലായ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുക്കുവാൻ തീരുമാനിച്ചു. ഇയാൾക്കെതിരെ അന്വേഷണം നടത്തിയ ഐ.ജി വിജയ് സാക്കറെ ആണ് ഷിബുവിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഐജി ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നു. ഇതിനു നൽകിയ വിശദീകരണം തൃപ്തികരമായ സാഹചര്യത്തിലാണ് നടപടി. അതേസമയം ഷിബുവിനെ കോട്ടയം ജില്ലയിൽ നിയമിക്കരുത് എന്ന് കോട്ടയം എസ്.പി ഹരിശങ്കർ ഐ.ജിയോട് ആവശ്യപ്പെട്ടു. കെവിനെ കാണാതായ ദിവസം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു […]
കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ അയവില്ല
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുന്നതോടെ കോൺഗ്രസിലുണ്ടായ പ്രതിസന്ധിയിൽ അയവില്ല. രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്നലെയും ഫലം കണ്ടില്ല. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവിന്റെ കാര്യത്തിലും അനിശ്ചിതത്വം ബാക്കിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളൊരാളെ കണ്ടെത്തണം. ലോക്സഭയിലെ പാര്‍ട്ടിയുടെ കക്ഷി നേതാവ് സ്ഥാനവും പാർട്ടി പുനഃസംഘടനാ ചുമതലയും വഹിക്കാം എന്നാണ് രാഹുലിന്റെ നിലപാട്. അനുനയത്തിനായെത്തിയ അശോക് […]
രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ
രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടക്കും. ബിംസ്റ്റിക് രാഷ്ട്രത്തലവന്മാർ അടക്കം വിവിധ വിദേശ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. അതിനിടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ മന്ത്രിസഭാംഗങ്ങളെക്കുറിച്ച് ധാരണയായി. നാളെ വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനിൽ വെച്ചാണ് ചടങ്ങ്. ബിംസ്റ്റക് രാഷ്ട്രത്തലവന്മാർക്ക് പുറമേ കിർഗിസ്ഥാൻ പ്രസിഡണ്ടും മൗറീഷ്യസ് പ്രധാനമന്ത്രിയും നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. അതേസമയം പാകിസ്താന്‍ പ്രധാനമന്ത്രി ഇംമ്രാൻ ഖാന് ക്ഷണമില്ല. […]
കൊളംബോ ഭീകരാക്രമണകേസ് അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എ ക്ക് അനുമതി
കൊളംബോ ഭീകരാക്രമണ കേസിലെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എ ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി . അന്വേഷണത്തിനായി എന്‍.ഐ.എ സംഘം കൊളംബോയിലേക്ക്പോകും. എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ വൈ സി മോഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന്റെ ഭാഗമാകുക. കഴിഞ്ഞ മാസം 21 ന് 250 പേരുടെ ദാരുണ മരണത്തിനിടയാക്കിയ കൊളംബോയിലെ സ്ഫോടനപരമ്പരയെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. അന്വേഷണവുമായി സഹകരിക്കാന്‍ നേരത്തെ അനുമതി തേടുകയും കൊളംബോ അനുകൂല നിലപാട് സ്വീകരിക്കുകയും […]











