India Kerala

അനാവശ്യമായി കീമോ നൽകിയ സംഭവം; രജനിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി

തെറ്റായ രോഗ നിർണയത്തിന്റെ ഭാഗമായി കീമോ ചെയ്ത കോട്ടയം സ്വദേശി രജനിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും സഭയെ അറിയിച്ചു. ചോദ്യോത്തര വേളയിലായിരുന്നു കോട്ടയം സ്വദേശിനി രജനിയുടെ വിഷയം സഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ചത്. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഡോക്ടർമാരുടെ ഭാഗത്ത് നിന്നും അനാവശ്യ തിടുക്കം […]

India Kerala

എ.എൻ ഷംസീർ എം.എൽ.എക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു

സി.ഒ.ടി നസീറിനെതിരായ ആക്രമണത്തിൽ എ.എൻ ഷംസീർ എം.എൽ.എക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എകദിന ഉപവാസ സമരം ആരംഭിച്ചു. നസീറിന് പണി കൊടുക്കാൻ ആളെ അയച്ച മേസ്തിരിയെ കണ്ടെത്തണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തിൽ ആരോപണത്തിനെ മുന തലശേരി എം.എൽ.എ എ.എൻ ഷംസീറിലേക്ക് നീണ്ടതോടെയാണ് ഷംസീറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സി.ഒ.ടിക്കെതിരായ അക്രമം നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെ […]

India National

“കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണിയെടുക്കാത്തതിരുന്നതാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം” പ്രിയങ്കാ ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണിയെടുക്കാത്തതിരുന്നതാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് പ്രിയങ്ക ഗാന്ധി.റായ്ബറേലിയിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ സംഘടിപിച്ച പരിപാടിയിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സ്വയം വിമര്‍ശനം. അതേസമയം ബി.ജെ.പി ക്കെതിരെ രൂക്ഷവിമർശനം നടത്തി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തി. രണ്ടാം തവണ അധികാരത്തിലേറാൻ അന്തസ്സിന്റെ എല്ലാ അതിർത്തികളും ബി.ജെ.പി ലംഘിച്ചെന്ന് അവര്‍ ആരോപിച്ചു.റായ്ബറേലിയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അതിരൂക്ഷ ഭാഷയിലായിരുന്നു സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റായ്ബറേലിയിലെ പൊതുപരിപാടിൽ സംസാരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ […]

India Kerala

സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് വര്‍ധനക്ക് അനുമതി നല്‍കിയത് മെഡിക്കല്‍ കൌണ്‍സിലിന്‍റെ നിര്‍ദേശം മറികടന്ന്

സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് വര്‍ധനക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് മെഡിക്കല്‍ കൌണ്‍സിലിന്‍റെ നിര്‍ദേശം മറികടന്ന്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രമേ സീറ്റ് വര്‍ധിപ്പിക്കാവൂ എന്ന് കാണിച്ച് മെയ് 20ന് മെഡിക്കല്‍ കൌണ്‍സില്‍ അയച്ച സര്‍ക്കുലര്‍ മറികടന്നാണ് സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സീറ്റ് വര്‍ധനക്ക് നീക്കം നടത്തിയത്. മെഡിക്കല്‍ കൌണ്‍സിലിന്‍റെ സര്‍ക്കുലറിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ മെയ് 20ന് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ക്കും അയച്ച […]

India Kerala

പെരിയ കേസിലെ പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു

പെരിയ കേസിൽ പ്രതികൾ ഹൈക്കോടതിയില്‍ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. 2, 3, 10 പ്രതികളാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതികള്‍ അപേക്ഷ പിന്‍വലിച്ചത്. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

India Kerala

എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം

എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. വീടുകളിൽ വെള്ളവും മണ്ണും കയറിയതോടെ ചെല്ലാനം മേഖലയിൽ നിരവധി ആളുകൾ വീടൊഴിഞ്ഞു പോയി. പ്രദേശവാസികളോടുള്ള അവഗണനക്കെതിരെ സമരം ശക്തമാക്കാനാണ് ചെല്ലാനം നിവാസികളുടെ തീരുമാനം. പശ്ചിമകൊച്ചി ഭാഗത്ത് കമ്പനിപ്പടി മുതൽ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളാണ് രൂക്ഷമായ കടലാക്രമണത്തിന് ഇരയാകുന്നത്. സംരക്ഷണ ഭിത്തികളും മതിലുകളും തകർന്ന് വീടുകളിലേക്ക് ഉപ്പ് വെള്ളം ഇരച്ച് കയറുകയാണ്. വീടുകളുടെ അടിത്തറയടക്കം തകർന്നിട്ടുണ്ട്. വീട്ടുപകരണങ്ങൾ ഒലിച്ച് പോയി. ജിയോ ബാഗുകളിൽ മണൽ നിറച്ച് തീരം […]

India Kerala

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളം ആരും കൊണ്ടുപോകില്ല.ശനിയാഴ്ച പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

India Kerala

കൊടുക്കാം ഈ കണ്ടക്ടര്‍ക്ക് ഹൃദയം നിറഞ്ഞൊരു കയ്യടി

ബസ് മാറിക്കയറിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സുരക്ഷിതമായി പിതാവിന്റെ കൈകളില്‍ ഏല്‍പ്പിച്ച് കയ്യടി നേടുകയാണ് സ്വകാര്യ ബസ് കണ്ടക്ടര്‍. കോഴഞ്ചേരിയില്‍ നിന്നും ചെങ്ങന്നൂര്‍ ബസില്‍ കയറി ആറന്മുളയില്‍ ഇറങ്ങേണ്ട, ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂര്‍ ബസില്‍ കയറുകയായിരുന്നു. കുട്ടിക്ക് ബസ് മാറിപ്പോയെന്ന് മനസിലായ കണ്ടക്ടര്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് വിവരം അറിയിക്കുകയും സുരക്ഷിതമായി ഏല്‍പ്പിക്കുകയുമായിരുന്നു. കുട്ടിയുടെ പിതാവായ സന്തോഷ് കുര്യനാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇന്നെനിക്ക് […]

India Kerala

തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ

കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയായ പണികളുടെ ബിൽ ട്രഷറിയിൽ നിന്ന് മാറി നൽകാത്തതിനാൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. നൽകാനുള്ള തുക ഈ വർഷത്തെ വിഹിതത്തിലേക്ക് മാറ്റിയതോടെ വാർഷിക പദ്ധതി പൊളിച്ചെഴുതേണ്ടി വരുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്നും ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി. സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഉദാഹരണമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ മാറി നൽകാത്തതെന്നാരോപിച്ചാണ് പ്രതിപക്ഷം […]

India National

ബംഗാളിലെ സംഘര്‍ഷം; ഗവര്‍ണര്‍ കേസരി തൃപാതി വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്

രാഷ്ട്രീയ സംഘര്‍ഷം തുടരുന്ന പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ കേസരി തൃപാതി വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന് ചേരും. വൈകീട്ട് രാജ്ഭവനില്‍ വച്ചാണ് യോഗം. യോഗത്തിനെത്തുമെന്ന് എല്ലാ പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പോടെ ആരംഭിച്ച രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അനുദിനം ശക്തമാവുകയാണ് പശ്ചിമബംഗാളില്‍. തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷത്തില്‍ ദിനം പ്രതി ജീവനുകള്‍ നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ കേസരി തൃപാതി സര്‍വ കക്ഷിയോഗം വിളിച്ചത്. യോഗത്തിനെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് ബി.ജെ.പിയും അറിയിച്ചു. സി.പി.എം, കോണ്‍ഗ്രസ് പ്രതിനിധികളും […]