നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികള്‍ നിയാസിനെയും റെജി മോനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്രൈം ബ്രാഞ്ച് അന്വേഷണസംഘം വിശദമായി മൊഴി രേഖപ്പെടുത്തിയതിനാല്‍ കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഇടുക്കി എസ്പിയായിരുന്ന കെ.ബി വേണുഗോപാലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ഇന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഇന്നലെ അറസ്റ്റിലായ എ.എസ്.ഐ റെജി മോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരെ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം […]
India
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
കേരളത്തില്‍ വൈദ്യുതി ചാര്‍ജ് കൂട്ടി. 50 യൂണിറ്റ് വരെ 18 രൂപ വർധിക്കും. 250 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 275 രൂപയുടെ വര്‍ധനവുണ്ടാകും. നിരക്ക് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കെ.എസ്ഇബി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ബി.പി.എല്ലിന് നിരക്ക് വര്‍ധന ബാധകമാകില്ല. എൻഡോസൾഫാൻ ഇരകൾക്ക് 150 യൂണിറ്റ് വരെ നിരക്ക് 1 രുപ 50 പൈസയാക്കി. ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച നിരക്ക് വര്‍ധനവാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചത്. വിവിധ സ്ലാബുകളില്‍ യൂണിറ്റിന് […]
വിതുമ്പലടക്കി കരുത്തോടെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ
ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാഭട്ട് മീഡിയവണിനോട്. കത്വ കേസില്‍ പെണ്‍കുട്ടിക്ക് വേണ്ടി പോരാടിയ അഭിഭാഷക ദീപിക സിങ് രജാവത്ത് സജ്ഞീവ് ഭട്ടിനായി രംഗത്തിറങ്ങും. ഈ കേസിന്റെ ഗൂഡാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്നും ശ്വേതാ ഭട്ട് ഞങ്ങളുടെ പ്രതിനിധി ടി.കെ റാഷിദുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത വാക്കുകള്‍ കിട്ടാതെ വിതുന്പിയാണ് സംസാരം അവസാനിപ്പിച്ചത്. […]
സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു; വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ചെന്നിത്തല
വൈദ്യുതി ചാര്‍ജ് വര്‍ധന ഇരുട്ടടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു. കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയിൽ ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. 6.8 ശതമാനമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വര്‍ധിക്കും. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. അതേസമയം […]
ലോക്നാഥ് ബെഹ്റക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റിന്റെ തുറന്ന കത്ത്
പോലീസ് വിവേചനപരവും ജനാധിപത്യവിരുദ്ധവുമായി പെരുമാറുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റക്ക് ഫ്രറ്റേർണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീമിന്റെ തുറന്ന കത്ത്. സംസ്ഥാന പൊലീസ് മേധാവിയായ താങ്കളിൽ നിന്നും ലഭിച്ച പെര്‍മിഷനോട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ മാസം ഒന്നിന് സാഹോദര്യ രാഷ്ട്രീയ ജാഥ തിരുവനന്തപുരത്ത് നിന്നാരംഭിച്ചതെന്നും എന്നാൽ ആദ്യദിനം മുതല്‍ കേരള പോലീസ് ജാഥയോട് തീര്‍ത്തും വിവേചനപരവും ജനാധിപത്യവിരുദ്ധവുമായാണ് പെരുമാറിക്കൊണ്ടിരിക്കുന്നതെന്നുമാണ് കത്തിലെ ആരോപണം. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിന് ഗേറ്റിന് മുന്നില്‍ ജാഥയെ […]
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാന്‍ നീക്കം സജീവമാക്കി ബി.ജെ.പി
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാന്‍ നീക്കം സജീവമാക്കി ബി.ജെ.പി രംഗത്ത്. ഗവര്‍ണറെ കൂട്ടുപിടിച്ച് ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്സഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. 14 എം.എല്‍.എമാര്‍ രാജി വച്ചതോടെ കര്‍ണാടകയില്‍ കടുത്ത ഭരണ പ്രതിസന്ധിയാണ് ഉടലെടുത്തത്. ഈ അവസരം മുതലെടുക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി രംഗത്തെത്തി. ബി.എസ് യെദ്യൂരപ്പയുടെ വീട്ടില്‍ ചേരുന്ന യോഗത്തില്‍ ബി.ജെ.പി സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ചയാവും. അധികാരമുപയോഗിച്ച് ബി.ജെ.പി ഗവര്‍ണറെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് […]
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 5 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 42 രൂപ വരെയും വര്‍ധിക്കും. 2019 – 22 കാലത്തേക്കാണ് വർധന. ബിപിഎൽ വിഭാഗക്കാർക്ക് വർധനയുണ്ടാകില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2017 ഏപ്രിലിലാണ് മുമ്പ് വൈദ്യുതി […]
നെടുങ്കണ്ടം കസ്റ്റഡി മരണം; ഡ്രൈവര്‍ നിയാസും എ.എസ്.ഐയും കീഴടങ്ങി
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ ക്രൈംബ്രഞ്ച് അന്വേഷണസംഘം മുമ്പാകെ രണ്ട് പ്രതികള്‍ കൂടി ഹാജരായി. പൊലീസ് ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. റിമാന്‍ഡില്‍ കഴിയുന്ന എസ്.ഐ കെ.എ സാബുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിച്ചേക്കും. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജകുമാറിനെ കസ്റ്റഡിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരാണ് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം മുമ്പാകെ നെടുങ്കണ്ടം ഗസ്റ്റ് ഹൌസില്‍ ഹാജരായത്. വിശദമായ ചോദ്യം ചെയ്യലിനു […]
പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണം
മുസ്‌ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹിന്ദു മഹാസഭ കേരള ഘടകത്തിന്റെ ഹരജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ആവശ്യവുമായി മുസ്ലീം സ്ത്രീകൾ വരട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ കേരള ഹൈക്കോടതി തള്ളിയ ആവശ്യമാണ് ഇന്ന് സുപ്രിം കോടതിയും തള്ളിയിരിക്കുന്നത്. അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷന്‍ സായ് സ്വരൂപ് നാഥ് ആണ് ഹരജിക്കാന്‍. ഹരജി മുഖവിലക്കെടുക്കാതെ തന്നെ കോടതി തള്ളി. പള്ളിയില്‍ പ്രവേശനാനുമതി […]
കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രി നാഗേഷിന്റെ രാജി
കര്‍ണാടക സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി മന്ത്രി എച്ച്.നാഗേഷിന്റെ രാജി. രാജി വച്ച നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ജെ.ഡി.എസും വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുന്നതിനിടെയാണ് മന്ത്രിയുടെ രാജി. അനുനയ നീക്കങ്ങളുടെ ഭാഗമായി നിലവിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ പാര്‍ട്ടിക്ക് രാജി നല്‍കി. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്- ദള്‍ നേതൃത്വങ്ങള്‍ സകല തന്ത്രങ്ങളും പയറ്റുന്നതിനിടെയാണ് എച്ച് നാഗേഷിന്റെ രാജി. സ്വതന്ത്ര എം.എല്‍.എയായ നാഗേഷ് കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിലാണ് സര്‍ക്കാറിന്റെ ഭാഗമാകുന്നത്. ബി.ജെ.പി സര്‍ക്കാറുണ്ടാക്കുകയാണെങ്കില്‍ പിന്തുണക്കുമെന്നും നാഗേഷ് […]











