എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ പറ്റി എം.എല്‍.എമാര്‍ക്ക് അറിയാമോ? ബി.ജെ.പി പണമുപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരോട് തിരികെ വരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
India
കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളം; സഭ രണ്ട് മണി വരെ പിരിഞ്ഞു
കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് രണ്ട് മണി വരെ പിരിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അധിര്‍ രഞ്ജന്‍ ചൌധരിയും കൊടിക്കുന്നില്‍ സുരേഷുമാണ് നോട്ടീസ് നല്‍കിയത്.
മെഡിക്കല്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പട്ടികയായി
ഈ അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടികയായി. അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് ഇന്ന്മുതല്‍ മുതല്‍ 12ാം തിയതി വരെ വരെ ഫീസ് അടക്കാം. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മുമ്പായി പ്രവേശനം നേടണം.
തിരുവനന്തപുരത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്; പാച്ചിറ സ്വദേശിയുടെ 40000 രൂപ കവര്‍ന്നു
തിരുവനന്തപുരത്ത് വീണ്ടും എ.ടി.എം തട്ടിപ്പ് .എസ്.ബി.ഐ പളളിപുറം ശാഖയിലെ അക്കൗണ്ടിൽ നിന്നും 40000 രൂപ എ.ടി.എം കാർഡ് വഴി തട്ടിയെടുത്തു. പാച്ചിറ സ്വദേശി റഹ്മത്തുള്ളക്കാണ് പണം നഷ്ടപ്പെട്ടത്. റഹ്മത്തുള്ളയുടെ പള്ളിപുറം എസ്.ബി.ഐ ബാങ്കിലെ പെൻഷൻ അക്കൗണ്ടിൽ നിന്നാണ് രണ്ട് തവണയായി നാൽപതിനായിരം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഫോണിൽ രണ്ടു തവണ മെസേജ് വന്നിരുന്നു. ഇതിൽ നിന്നാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മനസിലായത്. ഒ.ടി.പിയോ പിന്‍ നമ്പരോ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്ന് റഹ്‌മത്തുള്ള പറയുന്നു. പണം […]
പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന
പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന. വിജിലൻസ് അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പാലത്തില്‍ നിന്ന് ശേഖരിക്കും. വിജിലൻസ് ഐ.ജി.എച്ച് വെങ്കിടേഷ് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
കോൺഗ്രസ് അധ്യക്ഷപദ ചർച്ചകൾ തുടരുന്നു; തീരുമാനം വൈകുന്നതിൽ പ്രതിഷേധം ശക്തം
കർണാടകയിലെ പ്രതിസന്ധി പരിഹരിക്കും വരെ കോൺഗ്രസ് അധ്യക്ഷ പദ ചർച്ചകൾ മാറ്റി വെക്കേണ്ടത് ഇല്ലെന്ന് മുതിർന്ന നേതാക്കൾ. എത്രയും പെട്ടെന്ന് അധ്യക്ഷനെ അധ്യക്ഷനെ കണ്ടെത്താൻ ചർച്ചകൾ സജീവമാക്കാൻ തീരുമാനം. അധ്യക്ഷനും വർക്കിങ് പ്രസിഡണ്ടുമാരും എന്ന രീതിയിലാണ് ചർച്ച പുരോഗമിക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ചു മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം ഹൈക്കമാൻഡിനെ സമീപിച്ചതോടെയാണ് ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. കർണാടക പ്രതിസന്ധി തീരുംവരെ കാത്തുനിൽക്കുന്നത് പാർട്ടിയിലെ സാഹചര്യങ്ങൾ സങ്കീർണ്ണമാക്കും എന്നാണ് വിലയിരുത്തൽ. അധ്യക്ഷനായി മുതിര്‍ന്ന നേതാവിനെയും […]
‘കന്നട നാടകം’ തുടരുന്നു; മന്ത്രിസഭാ പുനഃസംഘടനയിലും വഴങ്ങാതെ എം.എല്‍.എമാര്‍, നിര്‍ണ്ണായക കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തീർക്കാനാകാതെ കോൺഗ്രസ്. സമ്പൂർണ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചിട്ടും രാജിവച്ച എം.എൽ.എമാരെ ഒപ്പം കൂട്ടാൻ സർക്കാറിന് ഇനിയും സാധിച്ചിട്ടില്ല. മറുഭാഗത്ത് ബി.ജെ.പി സഭയിലെ അംഗബലം വർധിപ്പിച്ച് കരുത്ത് കൂട്ടുകയാണ്. കന്നട രാഷ്ട്രീയത്തിൽ ഭരണവുമായി മുന്നോട്ട് പോകാനുള്ള കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുന്നത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ചുവടുമാറ്റമാണ്. രാജി വെച്ച മന്ത്രിമാരായ എച്ച്. നാഗേഷും ആർ.ശങ്കറും ബി.ജെ.പി പാളയത്തിൽ എത്തി കഴിഞ്ഞു. കോൺഗ്രസ് വിട്ട് ബി.ജെപി.യിലേക്ക് പോകുകയാണെന്ന് കോൺഗ്രസ് എം.എൽ.എ റോഷൻ ബെയ്ഗും […]
സുരക്ഷാ ഏജന്‍സികള്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കും മുമ്പ് പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം: കുഞ്ഞാലിക്കുട്ടി
ഭേദഗതികളിലൂടെ പൗരന്‍മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാവുന്ന രീതിയില്‍ സുരക്ഷാ ഏജന്‍സികളുടെ അധികാര പരിധി വികസിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. യു.എ.പി.എ, എന്‍.ഐ.എ ഭേദഗതി ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്‍മാരെ വിചാരണകൂടാതെ തടവിലിടുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെട്ട നിയമമാണ് യു.എ.പി.എ. നിരവധിപേരാണ് ഈ നിയമ പ്രകാരം അഴിക്കുള്ളിലുള്ളത്. ജനങ്ങളെ വിചാരണ ചെയ്ത് കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കുന്നതിന് പകരം അന്യായമായി ജയിലിലിടുന്നതിനാണ് ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമത്തെ […]
ബജറ്റിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
ബജറ്റിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച. ഇന്ന് ബി.എസ്.ഇ 700 പോയന്‍റ് ഇടിഞ്ഞു. നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച അന്നു തന്നെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഒരു ശതമാനം താഴേക്കു പോയിരുന്നു.നിക്ഷേപകരുടെ 5 ലക്ഷം കോടി രൂപയെങ്കിലും ഓഹരി വിപണിയില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തില്‍ പ്രത്യക്ഷത്തില്‍ മാര്‍ക്കറ്റിലെ ബാധിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിദേശ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നികുതി വര്‍ധിക്കുമെന്ന് കണ്ടതോടെ ബാങ്കിംഗ് മേഖലയിലുള്ളവര്‍ കൂട്ടത്തോടെ ഓഹരി വിറ്റഴിച്ചതാണ് ഇപ്പോഴത്തെ […]
വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ പ്രതിഷേധം ശക്തം
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അധികഭാരം നല്‍കുന്ന വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ പ്രതിഷേധം ശക്തം. കര്‍ഷകരെ പോലും വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കിയില്ല. ചെലവുകള്‍ നിയന്ത്രിക്കാനോ മറ്റ് വൈദ്യുതി ഉത്പാദന മാര്‍ഗങ്ങള്‍ പരിഗണിക്കാനോ കെ.എസ്.ഇ.ബി തയ്യാറായില്ലെന്നുമാണ് പരാതി. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചപ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഏറ്റവുമധികം പ്രഹരമേല്‍ക്കേണ്ടി വന്നത്. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ദ്ധിപ്പിച്ചത്. വന്‍കിടക്കാരില്‍ നിന്നും കുടിശിക പിരിച്ചെടുക്കാതെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമേല്‍പ്പിക്കുകയാണെന്നാണ് ആരോപണം. അധിക തസ്തിക ഉള്‍പ്പെടെ പ്രവര്‍ത്തന ചെലവ് നിയന്ത്രിക്കാന്‍ കെ.എസ്.ഇ.ബി […]












