പാകിസ്താന്‍ വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി. ബാലാകോട്ട് ആക്രമണത്തിന് ശേഷമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്താന്റെ നിര്‍ദേശം വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പഴയ പോലെയാകും.
India
കര്‍ണാടക കേസ് ഇന്ന് സുപ്രിം കോടതിയില്‍; എം.എല്‍.എമാരുടെയും സ്പീക്കറുടെയും ഹർജികള്‍ പരിഗണിക്കും
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍ . സ്പീക്കര്‍ രാജി സ്വീകരിക്കാത്തത് ചോദ്യം ചെയ്ത് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയും വിമതര്‍ക്കെതിരെ സ്പീക്കര്‍ സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിക്കും. സ്പീക്കറുടെ അധികാര പരിധി ഉള്‍പ്പെടെ കര്‍ണാടക പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഭരണഘടന വിഷയങ്ങളും കോടതിയുടെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിമത എം.എല്‍.എമാരില്‍ പലരും അയോഗ്യരാക്കപ്പെടും എന്ന് വന്നതോടെ രാജി സമര്‍പ്പിക്കുകയായിരുന്നു എന്നാണ് സ്പീക്കറുടെ വാദം. ചിലരുടെ […]
നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് അധികം ചോദിക്കാനൊരുങ്ങി ലീഗ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് അധിക സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലീംലീഗ് നേതൃതലത്തില്‍ ധാരണ. വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സീറ്റുകളാണ് കൂടുതലായി ആവശ്യപ്പെടുക. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിലുണ്ടായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഏഴ് സീറ്റുകളിലാണ് മത്സരിച്ചത്. അവര്‍ എല്‍.ഡി.എഫിലേക്ക് പോയ സാഹചര്യത്തില്‍ ഏഴില്‍ അഞ്ച് സീറ്റും ചോദിക്കാനാണ് ലീഗില്‍ ഉണ്ടായിരിക്കുന്ന ധാരണ. വയനാട്ടിലെ കല്‍പ്പറ്റയും കോഴിക്കോട്ടെ നാദാപുരവും, കുന്ദമംഗലവുമാണ് വടക്കന്‍ കേരളത്തില്‍ ചോദിക്കുക. […]
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സാജന്റെ ഭാര്യ പരാതി നല്‍കി
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി നിലവിലെ അന്വഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ഥ കുറ്റക്കാരെ രക്ഷപെടുത്താന്‍ അന്വേഷണ സംഘം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഇന്ന് എസ്.പിക്ക് പരാതി നല്കി. കുറ്റക്കാരായ നഗരസഭാ അധികൃതരെ രക്ഷപെടുത്താന്‍ പോലീസ് അന്വേക്ഷണത്തിന്റെ ഗതി തിരിച്ചുവിടുന്നു എന്നാരോപിച്ചാണ് സാജന്റെഷ ഭാര്യ ബീന കേസില്‍ സി.ബി.ഐ […]
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ഇന്ന് അന്വേഷണം തുടങ്ങും
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ഇന്ന് അന്വേഷണം തുടങ്ങും. ആഭ്യന്തര വിജിലന്‍സിനാണ് അന്വേഷണ ചുമതല. അതേസമയം വിഷയത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. കെ.എ.പി നാലാം ബറ്റാലിയന്റെ റാങ്ക് ലിസ്റ്റില്‍ യൂണിവേഴ്സിറ്റി അക്രമക്കേസിലെ പ്രതികള്‍ ഉയര്‍ന്ന റാങ്കുകളിലെത്തിയത് കഴിഞ്ഞ ദിവസം ചേര്‍ന്ന പി എസ് സി യോഗം ചര്‍ച്ച ചെയ്തിരുന്നു. നടപടിയെന്നോണം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടെ അഡ്വൈസ് മെമ്മോ റദ്ദാക്കാനും […]
നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന് മര്‍ദ്ദനമേറ്റത് ജയിലില്‍ നിന്നല്ലെന്ന് റിപ്പോര്‍ട്ട്
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ രാജ്കുമാറിന് മര്‍ദ്ദനമേറ്റത് ജയിലില്‍ നിന്നല്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ മേധാവി ഋഷിരാജ് സംഗിന്റെ നിര്‍ദേശ പ്രകാരം ഡി.ഐ.ജി സാം തങ്കയ്യനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും.
ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡിന്റെ ഭവന പദ്ധതി സ്വപ്നക്കൂടിന്റെ താക്കോൽദാനം ശ്രീ പി ജെ ജോസഫ് നിർവഹിച്ചു .
തൊടുപുഴ :സോഷ്യൽ മീഡിയ കൂട്ടായ്മയിൽ പാവപ്പെട്ട ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി .സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പാണ് വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായത് . പ്രളയക്കെടുതിയിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാനും കുടുംബത്തിനുമാണ് മലയിഞ്ചി പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച പ്രവർത്തനത്തിലൂടെ വീടെന്ന സ്വപ്നം പൂവണിഞ്ഞത് .സ്വപ്നക്കൂട് എന്ന് പേരിട്ട […]
യൂണി. കോളജ് സംഘര്‍ഷം; പ്രതികളെത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
യൂണിവേഴ്‌സറ്റി കോളജിലെ സംഘര്‍ഷത്തില്‍ അഖിലിനെ കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കോളജിലെത്തി കലാപം നടത്തും. പുറത്തിറങ്ങിയാല്‍ സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ള സീല്‍ വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറും സീലും ലബോറട്ടറിയില്‍ വെച്ച് അസ്വാഭാവികമായി കണ്ടെത്തിയതാണെന്ന് ശിവരഞ്ജിത്ത് പൊലീസിന് മൊഴി നല്‍കി. യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പരീക്ഷപേപ്പര്‍ വീട്ടില്‍ കൊണ്ടുപോയതെന്നും ശിവരഞ്ജിത്ത് മൊഴി […]
യൂണി. കോളജ് അക്രമത്തിലെ പ്രതികള്‍ ക്രമക്കേട് നടത്തിയോ എന്ന് പി.എസ്.സി പരിശോധിക്കും
യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികളായവര്‍ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് കമ്മീഷന്‍ വിശദമായി പരിശോധിക്കും. ഇന്ന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തിന്റേതാണ് തീരുമാനം. അതേസമയം സി.പി.ഒ പരീക്ഷയില്‍ ക്രമക്കേടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും പി.എസ്.സി ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യൂണി. കോളജ് അക്രമം; മൂന്നു പേരുടെ നിയമന ശിപാര്‍ശ പി.എസ്.സി മരവിപ്പിച്ചു
യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികളായ മൂന്നു പേരുടെ നിയമന ശിപാര്‍ശ മരവിപ്പിച്ചു. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരുടെ നിയമന ശിപാര്‍ശയാണ് മരവിപ്പിച്ചത്. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ പി.എസ്.സി ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു. ശിവരഞ്ജിത് ആറ്റിങ്ങല്‍ ഗവ. യു.പി സ്‌കൂളിലും പ്രണവ് മാമം ശ്രീ ഗോകുലം സ്‌കൂളിലും നസീം തൈക്കാടുമാണ് പരീക്ഷയെഴുതിയത്. കെ.എ.പി നാലാം ബറ്റാലിയന് അപേക്ഷിച്ച 2989 പേര്‍ തിരുവനന്തപുരത്ത് പരീക്ഷ എഴുതിയെന്നും പി.എസ്.സി ചെയര്‍മാന്‍ വ്യക്തമാക്കി.










