India Kerala

സര്‍ക്കാരിനെതിരെയുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും പി.എസ്.സി പരീക്ഷാ ക്രമക്കേടിലും സി.ബി.ഐ അന്വേഷണം നടത്തുക എന്ന ആവശ്യത്തിന് പുറമേ വിലക്കയറ്റം ,വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം. രാവിലെ 6 മുതൽ ഉച്ചവരെയാണ് ഉപരോധം. അതേസമയം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന മഹാപ്രതിരോധവും ഇന്ന് നടക്കും.

India Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇരുവിഭാഗങ്ങളും പങ്കിടണമെന്ന് നിര്‍ദ്ദേശം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്ന് കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ നിര്‍ദേശം. ഇനിയുള്ള കാലാവധി കേരളകോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ പങ്കിടണമെന്നാണ് നിര്‍ദേശം. എന്നാല്‍ ആര് ആദ്യം സ്ഥാനം ഏറ്റെടുക്കണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. അതേസമയം ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.

India Kerala

പൂവാറിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം പൂവാറിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അംബൂരിയിലെ സുഹൃത്തും സൈനികനുമായ അഖിലിന്റെ വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് അഖിലിനായി തെരച്ചിൽ തുടരുന്നു. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീടിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി […]

India Kerala

മഞ്ചേശ്വരത്ത് നിന്നും വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയത് ആളുമാറിയെന്ന് സംശയം

മഞ്ചേശ്വരത്ത് നിന്നും വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയത് ആളുമാറിയെന്ന് സംശയം. ഗള്‍ഫിലുള്ള സഹോദരന്റെ മകനെ തട്ടിക്കൊണ്ട് പോകാനായെത്തിയ സംഘം ആളുമാറി തട്ടിയെടുത്തത് സഹോദരിയുടെ മകനെയെന്നാണ് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ സംശയിക്കുന്നത്. മൂന്ന് ദിവസം പിന്നിട്ടിട്ടും വിദ്യാർഥിയെ കണ്ടെത്താനാവത്തതിൽ കുടുംബം ആശങ്കയിലാണ്. ഹാരിസിന്‍റെ വിദേശത്തുള്ള മാതൃ സഹോദരന്‍ പണം കൊടുത്താലേ തന്നെ സംഘം വിട്ടയക്കു എന്നാണ് ഈ ശബ്ദ സന്ദേശത്തില്‍ കുട്ടി പറയുന്നത്. ഇത് ഹാരിസിനെ കൊണ്ട് തട്ടിക്കൊണ്ട് പോയവര്‍ പറയിപ്പിച്ചതാവാമെന്നും വിദേശത്തുള്ള ഹാരിസിന്‍റെ അമ്മാവന്‍മാര്‍ നടത്തിയ സ്വര്‍ണ – സാമ്പത്തിക […]

India Kerala

മുഖ്യമന്ത്രിക്ക് അപകർഷതാ ബോധമെന്ന് സെന്‍കുമാര്‍

മുഖ്യമന്ത്രിയെ വിമർശിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. മുഖ്യമന്ത്രിക്ക് അപകർഷതാ ബോധമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയൻ പ്രവർത്തിക്കണമെന്നും സെൻകുമാർ തിരുവനന്തപുരത്ത് പറഞ്ഞു.

India Kerala

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണ്ണായകമാണ്. ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണ്ണായകമാണ്.

India National

യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; കോൺഗ്രസ്, സി.പി.എം ബഹിഷ്‌കരിച്ചു, എതിർത്തു വോട്ട് ചെയ്തത് എട്ടുപേർ മാത്രം

ന്യൂഡൽഹി: വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻ.ഐ.എക്ക് അധികാരം നൽകുന്ന യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 287 എം.പിമാർ നിയമഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ മുസ്‌ലിം ലീഗ് എം.പിമാർ അടക്കം എട്ടുപേർ മാത്രമാണ് ബില്ലിനെ എതിർത്തു വോട്ട് ചെയ്തത്. കോൺഗ്രസ്, സി.പി.എം അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. മുസ്‌ലിം ലീഗ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദി, മുഹമ്മദ് […]

India National

യു.എ.പി.എ നിയമഭേദഗതി ലോക്സഭ പാസ്സാക്കി

യു.എ.പി.എ നിയമഭേദഗതി ലോക്സഭ പാസ്സാക്കി. എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് ഭേദഗതി പാസ്സായത്. ഭേഗഗതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സി.പി.എമ്മും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആരാണ് ഭരിക്കുന്നതെന്ന് നോക്കിയല്ല തീവ്രവാദത്തിന് എതിരായ നിയമത്തെ പിന്തുണക്കേണ്ടതല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു.

India Kerala

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം. പ്രിന്‍സിപ്പല്‍ അടച്ചു പൂട്ടിയ യൂണിയന്‍ ഓഫീസ് പുറത്തു നിന്നെത്തിയ പ്രവര്‍ത്തകരുടെ സഹായത്തോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തുറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണം. സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് യൂണിയന്‍ ഓഫീസ് വീണ്ടും അടച്ച്പൂട്ടി.

India Kerala

ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസെന്ന് പറയാമോയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍

യൂണിവേഴ്‌സിറ്റി കോളജ് വധശമിക്കസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതില്‍ വിചിത്ര ന്യായീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍. ഉത്തരം എഴുതാത്ത കടലാസായതിനാല്‍ അതിന് വെള്ളക്കടലാസിന്റെ വിലയേയുളളു. അതുകൊണ്ട് വിഷയം കാര്യമാക്കേണ്ടതില്ല. ഉത്തരം എഴുതിയ കടലാസ് കാണാതായതാണ് പ്രശ്‌നമെന്നും എ.വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു.