India Kerala

മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും

സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. വില വർദ്ധനവ് അനിവാര്യമാണെന്ന് കാണിച്ച് മിൽമ ഫെഡറേഷൻ സർക്കാരിനെ സമീപിച്ചു. കാലിത്തീറ്റയടക്കമുള്ളവയുടെ വില വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് മില്‍മ ആവശ്യം ഉന്നയിക്കുന്നത്. അവശ്യസാധനങ്ങളുടെ വില വർദ്ധനവിൽ പൊറുതിമുട്ടുന്നതിനിടെയാണ് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് മിൽമയുടെ നിലപാട്. വില വർദ്ധിപ്പിക്കുക അല്ലെങ്കിൽ സർക്കാർ ഇൻസെന്റീവ് അനുവദിക്കുകയെന്നത് മാത്രമാണ് പോംവഴിയെന്ന് മിൽമ ചൂണ്ടിക്കാട്ടുന്നു. നിരക്കു വർദ്ധന സംബന്ധിച്ച് […]

India Kerala

യൂണിവേഴ്സിറ്റി വധശ്രമക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

യൂണിവേഴ്‌സിറ്റി കോളേജ് ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി വീഴ്ത്തിയ കേസില്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പ്രതികളായ മണികണ്ഠൻ, അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, നിജാം എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക. പ്രതികൾ ചെയ്‌ത കൃത്യം അതീവ ഗൗരവം ഉള്ളതെന്ന് നിരീക്ഷിച്ച മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നാലു പ്രതികളും ജില്ലാ കോടതിയെ സമീപിച്ചത്.

India Kerala

അമ്പൂരി കൊലക്കേസ്; നിര്‍ണായക തെളിവുകള്‍ ലഭിച്ചു

അമ്പൂരി കൊലക്കേസില്‍ പ്രതികളുടെ തെളിവെടുപ്പ് തുടരുന്നു. രാഖിയെ കൊല്ലാനുപയോഗിച്ച കയറും കുഴിയെടുക്കാന്‍ ഉപയോഗിച്ച പിക്കാസും കണ്ടെത്തി. പ്രതി അഖിലിന്റെ വീടിന്റെ പരിസരത്തു നിന്നാണ് കയറും പിക്കാസും കണ്ടെത്തിയത്.

India National

സബ്സിഡിരഹിത പാചകവാതകത്തിന്റെ വില കുറഞ്ഞു

സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. സിലിണ്ടറിന് 62.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 574 .50 രൂപയായി. നേരത്തെ ഇത് 637 രൂപയായിരുന്നു. കഴിഞ്ഞ മാസവും സബ്സിഡിരഹിത പാചകവാതകത്തിന്റെ വില കുറച്ചിരുന്നു. 100 രൂപയുടെ കുറവാണ് അന്ന് വരുത്തിയത്. രാജ്യാന്തര വിപണിയില്‍ പാചകവാതക വില കുറഞ്ഞതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

India National

‘മുസ്‌ലിം ഡ്രൈവറെ കാണുമ്പോൾ അസ്വസ്ഥത’; അഭിഭാഷകനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

അഹിന്ദുവായ ഡെലിവറി ബോയിയിൽ നിന്ന് ഭക്ഷണം സ്വീകരിക്കാൻ താൽപര്യമില്ലാത്ത ഉപയോക്താവിനെപ്പറ്റിയുള്ള സൊമാറ്റോയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച തരംഗം അവസാനിക്കുന്നില്ല. ‘ഭക്ഷണത്തിന് മതമില്ല; ഭക്ഷണം മതമാണ്’ എന്ന സൊമാറ്റോയുടെ ട്വീറ്റിനെ പിന്തുണച്ച് പ്രമുഖ ഭക്ഷണ വിതരണ ആപ്പ് ആയ ഊബർ ഈറ്റ്‌സും രംഗത്തുവന്നു. ‘ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുന്നു’ എന്ന് ഊബർ ഈറ്റ്‌സ് ട്വീറ്റ് ചെയ്തു. അതിനിടെ, ‘മുസ്ലിം ഡ്രൈവർമാരെ കാണുമ്പോൾ സംശയമോ അസ്വസ്ഥതയോ തോന്നാറുണ്ടോ?’ എന്നു ചോദിച്ച അഭിഭാഷകന് ട്വിറ്റർ ഉപയോക്താക്കൾ കണക്കിനു കൊടുത്തു. നിർഭയ കേസിലെ […]

India National

രണ്ടാം ഭാര്യ പിണങ്ങിപ്പോയി; മുത്തച്ഛന്‍ പത്ത് മാസം പ്രായമുള്ള പേരക്കുട്ടിയെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

മകനും മരുമകളും കാരണം രണ്ടാം ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യത്തില്‍ പത്ത് മാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തച്ഛന്‍ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട്ടില്‍ തിങ്കളാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്റെ ഏക മകള്‍ ധര്‍ഷിനിയാണ് കൊല്ലപ്പെട്ടത്. രണ്ടാംഭാര്യ പിണങ്ങിപ്പോയതിനുശേഷം മകന്റെ വീട്ടിലെത്തി കുട്ടിയേയും എടുത്ത് ശെല്‍വരാജ് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുട്ടിയെ […]

India National

ഹേമന്ദ് കര്‍ക്കരെയെ ബഹുമാനിക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് നേതാവ്

ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടയാളെന്ന നിലയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാമെങ്കിലും മുന്‍ മഹാരാഷ്ട്ര എ.ടി.എസ്(ആന്റി ടെററിസ്റ്റ് സ്ക്വാഡ്) തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയെ ബഹുമാനിക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം തെളിയിക്കാതെ തന്നെ പൊലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ക്രൂരമായി പീഡിപ്പിച്ചു. എന്നിട്ടും കര്‍ക്കരെയെ കുറിച്ച് പ്രഗ്യ നടത്തിയ പ്രസ്താവന പിന്‍വലിച്ചത് അവരുടെ മനുഷ്യത്വം കൊണ്ടാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കര്‍ക്കരെക്കെതിരെ നടത്തിയ വിവാദ പ്രസ്താവനക്ക് ശേഷം മാധ്യമങ്ങള്‍ രൂക്ഷമായ ചോദ്യശരങ്ങള്‍ കൊണ്ട് […]

India National

വീണ്ടും ഇംഗ്ലീഷ് ക്ലാസുമായി ശശി തരൂർ; ‘നിഷ്‌കളങ്കത’യിൽ കുടുങ്ങി സോഷ്യൽ മീഡിയ

തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിനു മുന്നിൽ സോഷ്യൽ മീഡിയ പലതവണ കുഴങ്ങിയിട്ടുണ്ട്. തന്നെ തുടർച്ചയായി വേട്ടയാടിയ റിപ്പബ്ലിക് ടി.വി മേധാവി അർണാബ് ഗോസ്വാമിക്കു മറുപടിയായി തരൂർ ചെയ്ത് ട്വീറ്റോടെയാണ് സാമാന്യ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവർ പോലും Exasperate, Farrago, masquerade തുടങ്ങിയ പദങ്ങളെ പരിചയപ്പെടുന്നത്. പിന്നീട് hippopotomonstrosesquipedaliophobia, Floccinaucinihilipilification തുടങ്ങിയ വാക്കുകളും തരൂർ സമൂഹ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. ഇത്തവണ അപരിചിതമായ വാക്കുകളല്ല, തരൂർ നടത്തിയ Loss of innocence എന്ന പ്രയോഗമാണ് പലരെയും കുഴിയിൽ […]

Kerala National

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് കത്തിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. രാജ്ഭവനിലേയ്ക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി ഡോക്ടര്‍മാരും നിരാഹാര സമരം ആരംഭിച്ചു. രാജ്ഭവന് മുന്നില്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്വര്‍ക്കിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പ്രതീകാത്മകമായി കത്തിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രകടനമായെത്തി രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ബില്ലിനെതിരെ ഏതറ്റവരെയും പ്രതിഷേധം നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി […]

India Kerala

ചാവക്കാട് കൊലപാതകം: പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു

തൃശൂര്‍ ചാവക്കാട് നൗഷാദ് കൊലപാതക കേസില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. കൃത്യം നടത്തിയത് പരിശീലനം ലഭിച്ച ക്രിമിനല്‍ സംഘമാണെന്നാണ് വിവരം. കേസ് ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നൗഷാദിനെയും സൃഹൃത്തുക്കളെയും അക്രമിച്ച സംഘത്തിന് വിവരങ്ങള്‍ കൈമാറിയയാള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. അക്രമി സംഘത്തില്‍ പതിനഞ്ച് പേര്‍ ഉണ്ടായിരുന്നതായാണ് പോലീസ് നിഗമനം. നാല് പേര്‍ അക്രമത്തില്‍ നേരിട്ട് […]