റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ആഗസ്ത് അഞ്ചു മുതൽ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന നടത്തും. ഓരോ ദിവസവും ഓരോ തരം നിയമലംഘനങ്ങൾക്കെതിരെയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ നടത്തുന്നത്. അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. ആഗസ്ത് അഞ്ചു മുതൽ ഏഴുവരെ സീറ്റു ബെൽറ്റ് ഹെൽമറ്റ്, എട്ടുമുതൽ 10 വരെ അനധികൃത പാർക്കിംഗ്, 11 മുതൽ 13 വരെ അമിതവേഗത , 14 മുതൽ 16 വരെ […]
India
മുല്ലപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ
എസ്.ഡി.പി.ഐ ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ്-സി.പി.എം വാക്പോര്. മുല്ലപ്പള്ളി കേന്ദ്രമന്ത്രിയായിരിക്കെ എസ്.ഡി.പി.ഐ കേസുകള്‍ അട്ടിമറിച്ചെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. അഭിമന്യു കേസിലെ പ്രതികളായ എസ്.ഡി.പി.ഐക്കാരെ പോലും പൊലീസ് പിടികൂടിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ചാവക്കാട് നൌഷാദിനെ കൊലപ്പെടുത്തിയത് പുറത്തുനിന്നുള്ളവരാണെന്ന് ഡി.ജി. പി പ്രതികരിച്ചു. ചാവക്കാട് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സി.പി.എം – കോണ്‍ഗ്രസ് നേതാക്കള്‍ എസ്.ഡി.പി.ഐ ബന്ധത്തിന്റെ പേരില്‍ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇന്നലെ രാത്രി നൌഷാദിന്റെ വീട് സന്ദര്‍ശിച്ച കെ. പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ […]
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണെന്ന് വീണ്ടും ട്രംപ്; വേണ്ടെന്ന് ഇന്ത്യ
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്ക് വീണ്ടും സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം ഇന്ത്യ തള്ളിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മധ്യസ്ഥതാ വാഗ്ദാനം സ്വീകരിക്കണോ വേണ്ടയോ എന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച മാത്രമേ നടക്കൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇക്കാര്യം യു.എസ് വിദേശകാര്യ സെക്രട്ടറി […]
മെഡിക്കല്‍ ബില്ലിനെതിരെ ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ സമരം ശക്തമാക്കും
മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. ബില്‍ രാജ്യസഭ പാസാക്കിയതോടെ ഇന്ന് മുതല്‍ എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കും. ഇന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധ ദിനം ആചരിക്കും. പ്രതിഷേധങ്ങള്‍ വക വയ്ക്കാതെ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലും പാസാക്കിയതോടെയാണ് സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രാജ്യമൊട്ടുക്കും ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് പ്രതിഷേധ ദിനം ആചരിക്കും. നേരത്തെ രാജ്യവ്യാപകമായി നടത്തി വന്ന സമരം മെഡിക്കല്‍ […]
അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തതയില്ലാതെ കോൺഗ്രസ്
അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തതയില്ലാതെ കോൺഗ്രസ്. പ്രവർത്തകസമിതി യോഗം ചേരുന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായില്ല. പാർലമെന്റ് സമ്മേളനം അവസാനിച്ചതിനു തൊട്ടുപിന്നാലെ വ്യാഴാഴ്ച യോഗം ചേരണം എന്നാണ് ഭൂരിപക്ഷാഭിപ്രായം. സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ചർച്ച ചെയ്തശേഷമാകും അന്തിമ തീരുമാനം എടുക്കുക. പ്രതിമാസം പ്രവർത്തക സമിതി ചേർന്ന് പാർട്ടിയെ ശക്തിപ്പെടുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്നായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള എ.ഐ.സി.സി തീരുമാനം. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ പോലും പ്രവർത്തക സമിതി ചേരുന്നില്ലെന്നതാണ് നിലവിലെ അവസ്ഥ. അധ്യക്ഷ പദവി തെരഞ്ഞെടുപ്പ്, പ്രവർത്തകസമിതി […]
ഉന്നാവ് പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റുന്നതില്‍ സുപ്രിം കോടതി ഇന്ന് തീരുമാനമെടുക്കും
ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നതില്‍ സുപ്രിം കോടതി ഇന്ന് തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം അമിക്കസ് ക്യൂറി വി.ഗിരി കോടതിയെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. എയിംസിലേക്ക് മാറ്റുന്നതില്‍ ആരോഗ്യപരമായ തടസങ്ങളില്ലെന്ന് ലക്നൗ കിങ് ജോര്‍ജ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവനെ റായ്ബറേലി ജയിലില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുന്നതിലും കോടതി തീരുമാനമെടുക്കും. ഇതേപ്പറ്റിയുള്ള നിലപാട് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അതേസമയം സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം 25 ലക്ഷം രൂപ […]
പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം
കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. ഓഫിസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകള്‍ തകർത്തു. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐയെന്ന് കോൺഗ്രസ് ആരോപിച്ചു.
ആദ്യമെല്ലാം ലാഭത്തില്‍ പിന്നീട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ സ്റ്റീല്‍ കോംപ്ലക്സ്
1973 ൽ സ്വകാര്യ മേഖലയിൽ ആരംഭിച്ച സ്റ്റീൽ കോംപ്ലക്സ് 1995 ൽ ആണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. ആദ്യമെല്ലാം ലാഭത്തിൽ പ്രവർത്തിച്ച സ്ഥാപനം പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പൂര്‍ണ്ണമായും ഉല്‍പാദനം നിര്‍ത്തിയതോടെ കാട് പിടിച്ച് നശിക്കുകയാണ് ഒരു പൊതുമേഖല സ്ഥാപനം. 1991 മുതല്‍ നഷ്ടത്തിലായിരുന്നു സ്റ്റീല്‍ കോംപ്ലക്സ്. ഉദ്പാദനം ഇല്ലാത്തതിനാല്‍ 93 മുതല്‍ 95 വരെ അടച്ചിട്ടു. പിന്നീട് തട്ടിയും മുട്ടിയും 2008 വരെ പ്രവര്‍ത്തനം. 2008 ല്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഇതോടെ. സംസ്ഥാന സര്‍ക്കാര്‍ […]
മുന്‍കൂര്‍ പണം നല്‍കിയാല്‍ ഉടന്‍ സിനിമാ പോസ്റ്റര്‍; തട്ടിപ്പിന് ഇരയായവര്‍ നിരവധി
നടീ-നടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കുന്ന തട്ടിപ്പ് സംഘം, മുന്‍കൂര്‍ പണം നല്‍കുന്നവരുടെ ചിത്രം വെച്ച് സിനിമാ പോസ്റ്റര്‍ തയ്യാറാക്കി നല്‍കിയാണ് വിശ്വാസ്യത പിടിച്ചുപറ്റുന്നത്. പതിനായിരം മുതല്‍ ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് അധികവും. സംവിധായകനെന്ന പേരില്‍ കോഴിക്കോട് തട്ടിപ്പ് നടത്തിയയാള്‍ അടുത്ത സിനിമയുടെ പേരില്‍ പരസ്യം നല്‍കാനുള്ള പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു. നായകനാകാന്‍ വേണ്ട പണം നല്‍കാമെന്ന ഉറപ്പ് കൊടുത്തുകഴിഞ്ഞാല്‍ മുന്‍കൂര്‍ കുറച്ച് പൈസ ചോദിക്കുകയാണ് ചെയ്യുക.പൈസ കൊടുത്താല്‍ ചിത്രം വെച്ച് സിനിമാ പോസ്റ്റര്‍ അടിച്ച് നല്‍കും. ഈ […]
ബട്ടര്‍ഫ്ലൈ മേല്‍പ്പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഉടന്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റി
കൊച്ചി ചേരാനല്ലൂരില്‍ ജംഗ്ഷനില്‍ നിര്‍ദ്ദിഷ്ട ബട്ടര്‍ഫ്ലൈ മേല്‍പ്പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഉടന്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ നീക്കം. 110 കുടുംബങ്ങളെയാണ് പദ്ധതിക്കായി കുടിയൊഴിപ്പിക്കേണ്ടി വരിക. വികസന പദ്ധതികള്‍ക്കായി മുമ്പ് ഭൂമി വിട്ടു കെടുത്തവരാണ് പുതിയ പദ്ധതിയുടെയും ഇരകള്‍ ദേശീയ പാത 66 വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡുമായി ചേരുന്ന ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് ചെന്നൈ മോഡല്‍ ബട്ടര്‍ഫ്ലൈ ഫ്ലൈഓവര്‍ നിര്‍മാണത്തിന് ദേശീയപാത അതോറിറ്റി ഒരുങ്ങുന്നത്. ഇടപ്പള്ളി മൂത്തകുന്നം ദേശീയപാത വികസനം പൂര്‍ത്തിയാകുന്ന മുറക്കുണ്ടാകാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്ക് മുന്നില്‍ കണ്ടാണ് പദ്ധതിക്ക് […]












