HEAD LINES Kerala

തിരു.മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം മുടങ്ങില്ല; ഉറപ്പ് നൽകി മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം നിർത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ.ചിഞ്ചുറാണി. പാൽ വിതരണം മുടങ്ങില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി ട്വന്റിഫോറിലൂടെ ഉറപ്പ് നൽകി. പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ( milma will continue milk distribution in medical college says minister chinchurani ) മെഡിക്കൽ കോളജിൽ നിന്ന് മിൽമയ്ക്ക് വലിയ കുടിശികയുണ്ടായിരുന്നു. 1.41 കോടി രൂപ കുടിശികയായി ലഭിക്കാനുണ്ട്. പാൽ വിതരണം നിർത്തിയ […]

National

15 രൂപയിലേക്ക് പെട്രോള്‍ വില?; എന്താണ് ജി20യില്‍ ചര്‍ച്ചയായ ഫ്‌ളെക്‌സ് ഇന്ധനം?

കഴിഞ്ഞ ജൂലൈയിലാണ് പെട്രോള്‍ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. പെട്രോളിനൊപ്പം 60ശതമാനം എഥനോള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇന്ധനം ഉത്പാദിപ്പിക്കുന്നത് വഴി ഇന്ധനവില ഗണ്യമായി കുറയുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആശയം. ഇപ്പോള്‍ ഈ ആശയത്തിലൂന്നിയുള്ള ഫ്‌ളെക്‌സ് ഇന്ധനത്തിന്റെ സാധ്യതകളെ കുറിച്ചാണ് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഡല്‍ഹിയില്‍ ഇത്തവണ ചേര്‍ന്ന ജി 20 ഉച്ചകോടിയിലാണ് ഫ്‌ളെക്‌സ്ബിള്‍ ഇന്ധനത്തെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായത്. രാജ്യങ്ങളെല്ലാം ഫ്‌ളെക്‌സ് ഫ്യുവലിലേക്ക് മാറണമെന്നാണ് ജി20യില്‍ നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചത്. ആഗോളതാപനം, […]

National

രണ്ട് വയസുകാരനെ കൊന്ന് സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു; ഇളയച്ഛൻ അറസ്റ്റിൽ

രണ്ട് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു. തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലാണ് സംഭവം. കുട്ടിയുടെ ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതക കാരണം. കഴിഞ്ഞ 17 മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. ജില്ലയിലെ തിരുപ്പാലപന്തൽ വില്ലേജിലെ മാരിയമ്മൻ കോവിൽ സ്ട്രീറ്റിലാണ് സംഭവം. കൂലിപ്പണിക്കാരനായ ഗുരുമൂർത്തി ഭാര്യ ജഗതീശ്വരി ദമ്പതികളുടെ രണ്ടു വയസുള്ള മകൻ തിരുമൂർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 17ന് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. രാത്രിയോടെ കുടുംബം പൊലീസിൽ പരാതി നൽകി. […]

Kerala

വേതനവും ബോണസും ലഭിച്ചില്ല; കൊല്ലത്ത് മേയറെ തടഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം

വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്. സ്ഥലത്തെത്തിയ മേയർ പ്രസന്ന ഏണസ്റ്റ് പ്രതിഷേധക്കാരെ കാണാതെ മേയർ മുങ്ങിയെന്ന് ആരോപണമുണ്ട്. ഓഫീസിൻ്റെ പിൻവാതിലിലൂടെയാണ് മേയർ പ്രസന്ന ഏണസ്റ്റ് മുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് വലിച്ചിഴച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. കൊല്ലം ഈസ്റ്റ് എസ് ഐ യുടെ നേതൃത്വത്തിൽ അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്.

HEAD LINES Kerala

നിപ ഭീതി ഒഴിയുന്നു; 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. […]

Latest news National

നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി; ഹിന്ദുത്വ അനുകൂല യൂട്യൂബ് ചാനിലിനെതിരെ കേസ്

സനാതന ധർമത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനു പിന്നാലെ, നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി. നടനെതിരെ വധഭീഷണി മു‍ഴക്കി രംഗത്തെത്തിയിരിക്കുകയാണ് കന്നഡ യൂട്യൂബ് ചാനല്‍. ടി.വി വിക്രമ എന്ന കന്നഡ യുട്യൂബ് ചാനലാണ് നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കിയത്. (Death threats to actor Prakash Raj) സംഭവത്തില്‍ പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി.നടന്‍റെ പരാതിയില്‍ ബെംഗളൂരു അശോക്‌നഗർ പൊലീസ് കേസെടുത്തു.ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ. തന്‍റെ ജീവനും കുടുംബത്തിന്‍റെ സുരക്ഷയ്ക്കും ഭീഷണി […]

Kerala

‘നല്ല വേഗവും സൗകര്യവും’; വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ

വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ. നല്ല വേഗവും സൗകര്യവും ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുന്നിൽ ഇടതുമുന്നണി ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ വന്ദേഭാരതിൽ സഞ്ചരിച്ചു. നല്ല വേഗവും സൗകര്യവുമുണ്ട്. വന്ദേഭാരതിനെ കുറിച്ച് യാത്രക്കാർക്ക് നല്ല അഭിപ്രായം. കുറച്ചുകൂടി വേഗതയും സൗകര്യവുമുള്ള ട്രെയിൻ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കെ-റെയിൽ മുന്നോട്ട് വെച്ചതുകൊണ്ടാണ് കേരളത്തിന് വന്ദേഭാരത് ലഭിച്ചത്. ഇല്ലെങ്കിൽ കണ്ടം വെച്ച ട്രെയിനുകളാകും കിട്ടുക എന്നും ഇ.പി ജയരാജൻ.

National World

കടുത്ത നടപടിയുമായി ഇന്ത്യ; കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി

കടുത്ത നടപടിയുമായി ഇന്ത്യ. കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് വിസ​ നൽകുന്നത് നിർത്തിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വീസ നല്‍കില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്.(Indian visa services in canada suspended amid diplomatic row) ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ സേവനങ്ങൾ ഉണ്ടാവില്ലെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഹർദീപ് സിങ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും […]

Kerala

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം; പൊലീസ് കേസെടുത്തു

മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ ഇതരസംസ്ഥാന തൊഴിലാളി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തേഞ്ഞിപ്പാലം പൊലീസാണ് കേസെടുത്തത്. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനാണ് മർദനമേറ്റത്. സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ അക്രമാസക്തനായത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് […]

Kerala

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. 3.73 ലക്ഷം പേരാണ് ഓഗസ്റ്റിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022 ഓഗസ്റ്റിൽ 2.95 ലക്ഷം പേരാണ് യാത്ര ചെയ്തത്. 26 ശതമാനം ആണ് വർധനവ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി 12000 ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ദിവസവും 80 ലേറെ വിമാനങ്ങൾ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വരുന്നുണ്ട്. ആകെ 2416 വിമാനങ്ങളാണ് കഴിഞ്ഞ മാസം സർവീസ് നടത്തിയത്. ആകെ യാത്രക്കാരിൽ 1.97 […]