കല്‍പ്പറ്റ: ഭര്‍ത്താവ് മരിച്ച് നിമിഷങ്ങള്‍ക്കകം ഭാര്യ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മകന് അപകടത്തില്‍ ഗുരുതര പരിക്കുമേറ്റു. ഹൃദയാഘാതമുണ്ടായ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു മടങ്ങും വഴിയാണ് കല്‍പറ്റ ടൗണില്‍ വെച്ച് കാറില്‍ ടിപ്പറിടിച്ച് ഭാര്യ മരിച്ചത്. ആശുപത്രിയിലെത്തിച്ച ഭര്‍ത്താവ് കണിയാമ്ബറ്റ വഴിത്തലപറമ്ബില്‍ മുഷ്താക്ക് (55) ചികിത്സയ്ക്കിടെ തന്നെ മരിച്ചിരുന്നു. എന്നാല്‍ മരണ വിവരം അറിയിക്കാതെ ഭാര്യ മൈമൂനയെ (50) വീട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു ബന്ധുക്കള്‍. കാറില്‍ തിരിച്ചു കൊണ്ടുപോകും വഴിയായിരുന്നു അപകടം. അപകടത്തില്‍ മുഷ്താക്കിന്റേയും മൈമൂനയുടേയും മകന്‍ അന്‍സാര്‍ (20), ബന്ധു ജംഷീര്‍ […]
India
പുല്‍വാമ മോഡല്‍ ആക്രമണം ഉണ്ടായാല്‍ മാത്രമേ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കൂ: ശരദ് പവാര്‍
ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കണമെങ്കില്‍ പുല്‍വാമ മോഡല്‍ ആക്രമണം കൊണ്ട് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാരിനെതിരെ ജനരോഷം ഉണ്ടായിരുന്നു. പക്ഷേ പുല്‍വാമ ഭീകരാക്രമണം സാഹചര്യമാകെ മാറ്റി. 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടി സര്‍ക്കാരിന്‍റെ ജനപ്രീതി വര്‍ധിപ്പിച്ചെന്നും ശരദ് പവാര്‍ പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല. സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് […]
തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീലിന്‍റെ നിയമവിരുദ്ധ ഇടപെടല്‍
സാങ്കേതിക സര്‍വ്വകലാശാലയില്‍ തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീലിന്‍റെ നിയമവിരുദ്ധ ഇടപെടല്‍. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ പ്രത്യേക കമ്മിറ്റിയെ വെച്ച് മാര്‍ക്ക് ദാനം ചെയ്തു വിജയിപ്പിച്ചതിന് തെളിവ്. സര്‍വ്വകലാശാല നിയമങ്ങള്‍ മറികടന്ന് പ്രത്യേക അദാലത്ത് നടത്തിയാണ് വിദ്യാര്‍ഥിക്ക് വേണ്ടി മന്ത്രി ഇടപെട്ടത്. ടി.കെ.എം എഞ്ചിനീയറിങ് കോളജിലെ ബിടെക് വിദ്യാര്‍ഥി ശ്രീഹരിക്ക് ആറാം സെമസ്റ്റര്‍ ഡൈനാമിക്സ് പരീക്ഷക്ക് ലഭിച്ചത് 29 മാര്‍ക്ക്. പുനര്‍മൂല്യനിര്‍ണയത്തിലും ജയിക്കാന്‍ വേണ്ട 45 മാര്‍ക്ക് കിട്ടിയില്ല. ലഭിച്ചത് 32 മാര്‍ക്ക് മാത്രം. വീണ്ടും […]
യു.പി കര്‍ഷകരുടെ മാര്‍ച്ച് ഡല്‍ഹിയിലേക്ക്
കടം എഴുതി തള്ളുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ കിസാന്‍ ഗാട്ടിലേക്ക് ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ മാര്‍ച്ച്. ഇന്ത്യന്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. എന്നാല്‍ ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂരില്‍ കര്‍ഷകരെ പൊലീസ് തടഞ്ഞു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടക്കുകയാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടം എഴുതി തള്ളുക, വൈദ്യുതി നിരക്ക് കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 60 മുതല്‍ ഡല്‍ഹി കിസാന്‍ […]
മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്
മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. ഹരിയാനയില്‍ നവംബര്‍ 2നും മഹാരാഷ്ട്രയില്‍ നവംബര്‍ 9നും ഭരണ കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും ഹരിയാനയിലെ 90 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയില്‍ 8.94 കോടി ആളുകള്‍ക്കും ഹരിയാനയില്‍ 1.82 കോടി ആളുകള്‍ക്കുമാണ് വോട്ടവകാശമുള്ളത്. ഒപ്പം കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ […]
മോട്ടോർ വാഹന ഭേദഗതി നിയമം; സർക്കാരിന് കുറയ്ക്കാൻ പറ്റുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കും
മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ സർക്കാരിന് കുറയ്ക്കാൻ പറ്റുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കും. തുക നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗതാഗത സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം ചുമതലപ്പെടുത്തി. മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം തീർക്കാനാണ് ഗതാഗത, നിയമ, പൊലീസ് വകുപ്പുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. പരിധി നിശ്ചയിച്ചിട്ടുള്ള നിയമ ലംഘനങ്ങളുടെ പിഴ കുറയ്ക്കും. തുക നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. നിശ്ചിത പിഴയുള്ള നിയമ ലംഘനങ്ങളിൽ ജനങ്ങളെ […]
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ്
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്. അരൂര്‍, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എം.എല്‍.എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എംഎല്‍എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്.
പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യ ധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്‍
പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്‍. ഒരു ബൂത്തില്‍ 35 വോട്ട് യു.ഡി.എഫിന് നല്‍കാനാണ് ധാരണയുണ്ടാക്കിയതെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു. യു.ഡി.എഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയത്. ചര്‍ച്ചയെപ്പറ്റി തനിക്ക് രഹസ്യവിവരം ലഭിച്ചെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു.
ഇന്ത്യന്‍ കമ്പനികള്‍ക്ക് കോർപറേറ്റ് നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ്
ഇന്ത്യന്‍ കമ്പനികള്‍ക്ക് കോർപറേറ്റ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ്. ആദായനികുതി നിരക്കിനെക്കാൾ കുറഞ്ഞ കോർപറേറ്റ് നികുതി ജനവിരുദ്ധമാണ്.രണ്ടാം മോദി സർക്കാർ ഒരടി മുന്നോട്ട് പോകുമ്പോള്‍ മൂന്നടി പിന്നിലേക്ക് പോകുക ആണെന്നും കോൺഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു. ഇന്ത്യൻ കമ്പനികളുടെ കോർപറേറ്റ് നികുതി 22 ശതമാനമാക്കിയും പുതിയ സ്ഥാപനങ്ങള്‍ക്ക് 15 ശതമാനവുമാക്കിയാണ് കേന്ദ്രം കുറച്ചത്. ഇത് സാമ്പത്തികമായി കനത്ത ആഘാതം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് വാദം. നികുതി വരുമാനത്തിൽ പ്രതിവർഷം ഒരു ലക്ഷത്തി 45 […]
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് അമേരിക്കയിലെത്തും
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും. 22ന് ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. 27 ന് ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയെ മോദി അഭിസംബോധന ചെയ്യും. വിവിധ ലോകനേതാക്കളുമായി ചര്‍ച്ചകൾ നടത്തുന്നതിനു മികച്ച അവസരമാണ് യുഎസിൽനിന്നു ലഭിക്കുന്നത്. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായും കരീബിയൻ രാജ്യങ്ങളുമായും ഇന്ത്യ ചർച്ചകൾ നടത്തുമെന്നും യാത്രക്ക് മുന്‍പായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ടെക്സസില്‍ ഊര്‍ജ്ജ കമ്പനി മേധാവികളുമായി […]












