എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി ആറാം ദിവസവും തുടരുന്നു. ഇന്നലെ 300ലേറെ സർവീസുകൾ മുടങ്ങി.അവധി ദിവസങ്ങളിൽ തിരക്ക് കുറവായതിനാൽ താൽക്കാലിക ഡ്രൈവർമാരെ ജോലിക്ക് നിയോഗിച്ചിട്ടില്ല. ഡ്രൈവർ ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി 1500 ലധികം സർവീസുകൾ റദ്ദാക്കിയിരുന്നു. അവധി പ്രമാണിച്ച് ഇന്നും നാളെയും താല്‍ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഇനി ബുധനാഴ്ച ഡ്യൂട്ടിയ്ക്ക് എത്തിയാല്‍ മതിയെന്നാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. പി.എസ്.സി ഡ്രൈവര്‍ നിയമനങ്ങള്‍ ഉടന്‍ നടത്തേണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം.
India
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരി രേശനെ മാറ്റും
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഈശ്വരി രേശനെ മാറ്റാന്‍ തീരുമാനം.സി.പി.ഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിന്റെതാണ് തീരുമാനം.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജി വെക്കുമെന്ന് ഈശ്വരി രേശന്‍ പറഞ്ഞു. സി.പി.ഐക്ക് അകത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് ആദിവാസി നേതാവായ ഈശ്വരി രേശനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് എത്തിച്ചത്.സി.പി.എമ്മിനകത്തെ ഒരു വിഭാഗവും സി.പി.ഐയിലെ ഒരു വിഭാഗവും ഈശ്വാരി രേശനെ മാറ്റുന്നതിന് പിന്നിലുണ്ട്.വികസനത്ത് എതിരു നില്‍ക്കുന്നു എന്ന് പറഞ്ഞാണ് ഈശ്വരി രേശനെ പ്രസിഡന്റ് സ്ഥാനത്ത് […]
ഹോമി ഭാഭാ മെമ്മോറിയൽ അവാർഡിന്റെ തിളക്കവുമായി ഡോക്ടർ അജു പഴൻകോട്ടിൽ
ന്യുക്ലിയർ കാർഡിയോളജിക്കൽ സ്വസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ നടക്കുന്ന ദ്വൈവാർഷിക കോൺഫറൻസിൽ വച്ച് ഡോകടർ അജു പഴ ൻ കൊട്ടിലിനെ ഹോമി ഭാഭാ മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു. കൊറോണറി ധമനികളുടെ രോഗാവസ്ഥയും ചികിത്സയും സംബന്ധമായി നിരവധി ഗവേഷണങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖരായ കാർഡിയോളോജിസ്റ്റുകൾ പങ്കെടുക്കുന്ന ദ്വൈവാർഷിക കോൺഫറൻസ് ഈ വര്ഷം ഒക്ടോബർ 5 , 6 തിയതികളിലായി ചെന്നൈയിൽ വച്ച് നടക്കുകയാണ്. ഇന്ത്യയിലെ ഡോകർമാരെ കൂടാതെ കുവൈറ്റ്, സൂറിച്ച് എന്നിവിടങ്ങളിൽ നിന്നും […]
നീതി ആയോഗ് മുന്‍ സി.ഇ.ഒക്കെതിരായ നിയമനടപടി; പ്രധാനമന്ത്രിക്ക് റിട്ടയേഡ് ഉദ്യോഗസ്ഥരുടെ കത്ത്
ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസില്‍ നീതി ആയോഗ് മുന്‍ സി.ഇ.ഒ സിന്ദുശ്രീ കുല്ലറിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സിബിഐക്ക് അനുമതി നല്‍കിയതിനെതിരെ പ്രധാനമന്ത്രിക്ക് റിട്ടയേഡ് ഉദ്യോഗസ്ഥരുടെ കത്ത്. മുന്‍ വിദേശ കാര്യ സെക്രട്ടറിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍ മേനോനടക്കമുള്ള 71 മുതിര്‍ന്ന റിട്ടയേഡ് ഉദ്യോഗസ്ഥരാണ് കത്തയച്ചത്. രാജ്യതാത്പര്യം മുന്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോലും യാതൊരു സുരക്ഷയും ഇല്ലായെന്നുള്ളത് അപകടസൂചനയാണെന്ന് കത്തില്‍ ഒപ്പിട്ടവര്‍ പറയുന്നു. സര്‍ക്കാര്‍ നടപടികളെ ഇത് മന്ദഗതിയിലാക്കും.മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി […]
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ 200 മീറ്റർ പരിധിയിലുള്ളവരെ മാറ്റുമെന്ന് സബ്കലക്ടര്‍
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ 200 മീറ്റർ പരിധിയിലുള്ള ആളുകളെ മാറ്റുമെന്ന് സബ്കലക്ടര്‍ സ്നേഹില്‍ കുമാര്‍. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ആളുകൾ മാറേണ്ടതുള്ളു. പൊളിക്കുന്നതിന് മുമ്പ് തേർഡ് പാർട്ടി ഇൻഷുറൻസ് ഏർപ്പെടുത്തും. ഈ മാസം ഒമ്പതാം തിയ്യതി പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് 11ന് ഫ്ലാറ്റുകൾ കൈമാറുമെന്നും സബ്കലക്ടര്‍ അറിയിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിന് എഡിഫെയ്സ് എഞ്ചിനീയറിംഗ്, വിജയ സ്റ്റീൽസ്, സുബ്രഹ്മണ്യ എക്സ്പ്ലോസീവ് എന്നീ മൂന്ന് കമ്പനികളാണ് പ്രഥമ പരിഗണനയിലുള്ളത്. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ ആശങ്കയിലാകേണ്ടതില്ലെന്നാണ് കമ്പനി പ്രതിനിധികൾ […]
കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍; മരിച്ച റോയിയുടെ ഭാര്യ ജോളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
കൂടത്തായിലെ ആറ് പേരുടെ ദുരൂഹ മരണത്തില്‍ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാര്‍. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2002ലാണ് ദുരൂഹ മരണ പരമ്പരയുടെ തുടക്കം. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയാണ് ആദ്യം മരിച്ചത്. പിന്നീട് 2006ല്‍ റോയിയുടെ പിതാവ് ടോം തോമസ് മരിച്ചു. […]
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുമിത് ഗോയല്‍ ഹൈക്കോടതിയില്‍
പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനും ഒന്നാം പ്രതിയുമായ സുമിത് ഗോയല്‍ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് കേസിൽ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തതെന്നാരോപിച്ചാണ് ഹരജി. മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന് പാലം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതിനാല് ലാണ് വേണ്ടത്ര ടാര്‍ ചെയ്യാതിരുന്നുവെന്നുവെന്നും ഹരജിയിൽ പറയുന്നു. പൊതുജന സേവകന്‍ ആരോപണ വിധേയനാണെങ്കില്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ പൊലീസ് സൂക്ഷ്മപരിശോധനയോ അന്വേഷണമോ നടത്തരുതെന്ന് അഴിമതി നിരോധന നിയമത്തില്‍ 2018ല്‍ കൊണ്ടുവന്ന ഭേദഗതിയിലുണ്ട്. പാലാരിവട്ടം അഴിമതി കേസില്‍ മുന്‍കൂര്‍ അനുമതിയി […]
കശ്മീരിൽ ഭീകരാക്രമണം; പൊലീസുകാരനടക്കം പത്തുപേർക്ക് പരിക്ക്
ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഡെപ്യൂട്ടി കമ്മീഷണറുടെ ആസ്ഥാനത്തിനു പുറത്തുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിൽ പത്തുപേർക്ക് പരിക്ക്. ഒരു പൊലീസുകാരനും മാധ്യമപ്രവർത്തകനും 12 വയസ്സുള്ള കുട്ടിയും പരിക്കേറ്റവരിൽപ്പെടുന്നു. ദക്ഷിണ കശ്മീരിൽ, ശ്രീനഗറിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള അനന്ത് നാഗ് ടൗണിൽ രാവിലെ 11 മണിക്കാണ് സംഭവം. ശക്തമായ കാവലുള്ള ആസ്ഥാനത്തിനു പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോസ്ഥനു നേരെ ഭീകരവാദികൾ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ലക്ഷ്യം തെറ്റി റോഡിൽവീണ് ഗ്രനേഡ് പൊട്ടുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. […]
പട്‌ന വെള്ളത്തിൽ: ജെ.ഡി.യു – ബി.ജെ.പി സഖ്യസർക്കാറിൽ തമ്മിലടി
ബിഹാറിലെ ഐക്യ ജനതാദൾ – ബി.ജെ.പി സഖ്യസർക്കാർ പൊട്ടിത്തെറിയിലേക്ക്. തലസ്ഥാനമായ പട്‌നയെ പ്രളയം കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ചയെ ചൊല്ലി ജെ.ഡി.യു – ബി.ജെ.പി മന്ത്രിമാരും നേതാക്കളും പരസ്യമായി രംഗത്തിറങ്ങിയതോടെയാണ് സഖ്യത്തിന്റെ ഭാവി പ്രതിസന്ധിയിലായത്. പ്രളയം നേരിടേണ്ടത് ജെ.ഡി.യു തലവൻ നിതീഷ് കുമാർ മുഖ്യമന്ത്രിയായ സംസ്ഥാന സർക്കാറാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറയുമ്പോൾ, സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ബി.ജെ.പി മന്ത്രിമാരുടെ പരാജയമാണ് പ്രളയദുരിതം രൂക്ഷമാക്കിയത് എന്നാണ് ജെ.ഡി.യുവിന്റെ ആരോപണം. പരസ്പരം വിഴുപ്പലക്കരുതെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെ […]
മരട് ഫ്ലാറ്റ്; നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക നഗരസഭ ഇന്ന് സർക്കാരിന് കൈമാറും
മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരിൽ ഭൂരിഭാഗം ആളുകളും സാധന സാമഗ്രികൾ മാറ്റി. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക നഗരസഭ ഇന്ന് സർക്കാരിന് കൈമാറും. പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ യോഗം പുരോഗമിക്കുകയാണ്. ഉടമകളെ കണ്ടെത്താത്ത 50 ഫ്ലാറ്റുകളിൽ അധികവും വിറ്റു പോകാത്തവയാണെന്നാണ് നിഗമനം. അതൊഴികെ മറ്റു ഫ്ലാറ്റുകളിലെ താമസക്കാരുടെ സാധനങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക തയാറാക്കുന്ന നടപടി അവസാനഘട്ടത്തിലാണ്. നഗരസഭയിൽ നിന്ന് ഒഴിഞ്ഞുവെന്ന രേഖ കൈപ്പറ്റിയ രജിസ്റ്റേഡ് ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവൂ. […]












