ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് രണ്ടു മാസം പിന്നിടുന്നതിനിടെ സംസ്ഥാനത്ത് വൈകാതെ ബി.ജെ.പി മുഖ്യമന്ത്രി അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. ജമ്മു കശ്മീർ ബി.ജെ.പി തലവന്‍ രവീന്ദർ റെയ്‌ന ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. “ജമ്മു കശ്മീർ ഒന്നാണ്. ബി.ജെ.പി പ്രസിഡന്റ് എന്ന നിലയിൽ ഇവിടെ ഒരു ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. അതും വളരെ പെട്ടന്ന് തന്നെ.” – റെയ്ന പറഞ്ഞു. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി […]
India
5 മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിന് കിട്ടുമെന്ന് കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂലമാണ് കാര്യങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിനുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷം മാറിയെന്ന് പാലാ ഫലത്തിലൂടെ വ്യക്തമായാതാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാകും. അരൂരില്‍ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അതേസമയം ബിഡിജെഎസ് ഇനിയും എന്‍ഡിഎയില്‍ തുടരേണ്ടതുണ്ടേയെന്ന് അവര്‍ ആലോചിക്കട്ടെയെന്നും കോടിയേരി പ്രതികരിച്ചു. ബിജെപിയുമായുള്ള കൂട്ടുകെട്ട് […]
തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് നാളുകളായി തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നത്. സര്‍ക്കാരിന് വേണ്ടിയാണോ ഫോണ്‍ ചോര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് നിരവധി ആളുകളുമായി സംസാരിക്കുമ്ബോഴാണ് ഈ ചോര്‍ത്തല്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. കൂടത്തായിയിലെ കൊലപാതകങ്ങളില്‍ സി.പി.എമ്മിന് പങ്കുണ്ടെന്നത് അത്ഭുതകരമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ സുപ്രിംകോടതി വിധി ഈ മണ്ഡലകാലത്ത് നടപ്പാക്കുമോയെന്ന് […]
നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തം; സ്വാതന്ത്ര്യമില്ലെന്ന് കശ്മീരി മാധ്യമപ്രവര്‍ത്തകര്‍
ശ്രീനഗര്‍: രണ്ട് മാസമായി തുടരുന്ന കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും മൂലം കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് കശ്മീരി മാധ്യമ പ്രവര്‍ത്തകര്‍. മാധ്യമ നിയന്ത്രണത്തിനെതിരേ കശ്മീരി പ്രസ്‌ക്ലബ്ബിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഓഗസ്റ്റ് 5 ന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഫോണ്‍-ഇന്റര്‍നെറ്റ സംവിധാനങ്ങള്‍ റദ്ദാക്കുകയും വിവിധ മേഖലകളില്‍ കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. കശ്മീര്‍ താഴ്‌വരയിലെ മൊബൈല്‍, ഇന്റര്‍നെറ്റ് ആശയവിനിമയങ്ങള്‍ തടഞ്ഞതിനാല്‍ പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ടുചെയ്യാനാവാത്ത അവസ്ഥ തുടരുകയാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ […]
പ്രേമചന്ദ്രന്റെ കരിങ്കള്ളങ്ങള്‍
പാലാ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു ചൂടേറി വരവേ, പളളിക്കേസും മരട് ഫ്‌ലാറ്റ് കേസും കത്തിക്കയറവേ പെട്ടന്ന് മാനത്തു നിന്നും പൊട്ടിവീണു ,ഒരു കരിമണല്‍ വിവാദം. ആദ്യ ദിവസം തന്നെ നനഞ്ഞു ചീറ്റിപ്പോയ പടക്കമായിരുന്നു അതെങ്കിലും, അതു വന്ന വഴി തേടി ഞങ്ങളൊരു അന്വേഷണം നടത്തി. അതിലാദ്യം കണ്ടെത്തിയത് ഒരു ചോദ്യമായിരുന്നു. പാര്‍ലമെന്റില്‍ ഒരു എം.പി ഉന്നയിച്ച ചോദ്യം. രാജ്യസഭാംഗമായിരിക്കെ 2002 ജൂലായ് 25 ന് എന്‍.കെ. പ്രേമചന്ദ്രന്‍ സഭയില്‍, അണുശക്തി വകുപ്പ് മന്ത്രിയോട് 885 ആം നമ്ബരായി ഉന്നയിച്ചതായിരുന്നു […]
കൂടത്തായി കൊലപാതകം; നിര്‍ണായക കുറ്റസമ്മതം, സിലിയും മകളും കൊല്ലപ്പെട്ടതാണെന്ന് അറിയാമായിരുന്നുവെന്ന് ഷാജു
കോഴിക്കോട്: കൂടത്തായി കൊലപാതക പാരമ്ബരയുമായി ബന്ധപ്പെട്ട് ഷാജുവിന്റെ നിര്‍ണായക കുറ്റസമ്മതം. കൊലപാതകത്തിന് ഒത്താശ ചെയ്തുവെന്ന് ഷാജു അന്വേഷണസംഘത്തോട് കുറ്റം സമ്മതിച്ചു. സിലിയെ കൊല്ലാന്‍ തീരുമാനിച്ചത് പനമരത്തെ വിവാഹത്തിന് പോയപ്പോളാണെന്നും ഷാജു പറഞ്ഞു. മകനെയും കൊല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ എതിര്‍ക്കുകയായിരുന്നുവെന്നും ഷാജു പറഞ്ഞു. പിതാവ് സക്കറിയക്കും കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു. ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു…അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്താതിരുന്നതെന്നും ഷാജു വെളിപ്പെടുത്തി. ഒന്നരമണിക്കൂര്‍ നേരം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് […]
വാണിജ്യ രംഗത്തേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്
വാണിജ്യ രംഗത്തേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്. ബാങ്കുകളില്‍ നിന്നും ബാങ്ക് ഇതര ധനസ്ഥാപനങ്ങളില്‍ നിന്നും ആറ് മാസത്തിനിടെ നിക്ഷേപിക്കപ്പെട്ടത് 90,995 കോടി മാത്രമെന്ന് ആര്‍.ബി.ഐ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 88 ശതമാനത്തിന്റെ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യരംഗത്ത് നിന്നും 1,25,600 കോടി പിന്‍വലിക്കപ്പെട്ടതായും ആര്‍.ബി.ഐ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് ആര്‍.ബി.ഐ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ […]
തറ തുടച്ചില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം
അറിവിന്റെ അക്ഷയഖനികളിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നവരാണ് അധ്യാപകര്‍. കാലമെത്ര കഴിഞ്ഞാലും മങ്ങലേല്‍ക്കാതെ തങ്ങിനില്‍ക്കും നല്ല അധ്യാപകരെ കുറിച്ചുള്ള ഓര്‍മകള്‍. എന്നാല്‍ അധ്യാപനം വെറും തൊഴിലായി കാണുകയും അധികാരമായി മാറുകയും ചെയ്തതോടെയാണ് കൊച്ചുകുട്ടികളെ പോലും മാടിനെ അടിക്കുന്നതു പോലെയുള്ള അധ്യാപകരുടെ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ഇപ്പോഴിതാ, സമാനമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. പറഞ്ഞതുപോലെ തറ തുടച്ചില്ലെന്ന് കുറ്റപ്പെടുത്തി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദീപക്കിനാണ് ക്രൂര […]
വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും
വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും. ഇതിനായി പ്രതിരോധ മന്തി ഇന്ന് ഫ്രാൻസിലേക്ക് പോകും. 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനായാണ് ഫ്രാൻസുമായി ഇന്ത്യ കരാർ ഒപ്പിട്ടിരിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് വഴിവച്ച റഫാൽ കരാറിലെ യുദ്ധവിമാനങ്ങളിൽ ആദ്യത്തേതാണ് പ്രതിരോധ മന്ത്രി നാളെ ഏറ്റുവാങ്ങുന്നത്. ഇന്ത്യൻ വ്യോമസേന സ്ഥാപക ദിനവും ദസ്റയും ആഘോഷിക്കുന്ന ദിവസം തന്നെയാണ് കൈമാറ്റം. ചടങ്ങിൽ ആയുധ പൂജ നടത്തുന്ന പ്രതിരോധ മന്ത്രി , ഏറ്റു വാങ്ങിയ […]
ജോളിയുടെ രണ്ടാം ഭര്‍ത്താവ് കസ്റ്റഡിയില്‍; പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ജോളി പണമിടപാട് നടത്തി
കൂടത്തായി കൊലക്കേസുകളില്‍ ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.രാവിലെ പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഷാജുവിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ ചോദ്യം ചെയ്യലിനായി ഷാജുവിനെ വടകര എസ്.പി ഓഫീസിലേക്ക് മാറ്റി വ്യാജ വില്‍പത്രം നിര്‍മിക്കാന്‍ ജോളിയെ സഹായിച്ചെന്ന സംശയമുള്ള ഡെപ്യൂട്ടി തഹസില്‍ ജയശ്രീയെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. റോയിയുടെ മരണം അന്വേഷിച്ച് മുന്‍ എസ്.ഐ രാമനുണ്ണിയെയും ചോദ്യം ചെയ്യും. പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ജോളി പണമിടപാട് നടത്തിയെന്ന് […]












