India National

സ്വിസ് ബാങ്ക് നിക്ഷേപം; ആദ്യ ഘട്ട വിവരങ്ങള്‍ കെെമാറി

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍റ് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവര കൈമാറ്റ കരാറിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കള്ളപണം കണ്ടെത്തുന്നതിനായുള്ള ശ്രമത്തില്‍ ഇത് ആദ്യമായാണ് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാന്‍ സ്വിറ്റ്സര്‍ലന്‍റ് തയ്യാറാകുന്നത്. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഇപ്പോള്‍ നല്‍കിയിട്ടള്ളതില്‍ കൂടുതലുമെന്നാണ് വിവരം. അന്താരാഷ്ട്ര വിവര കൈമാറ്റ കരാറിന്‍റെ അടിസ്ഥാനത്തില്‍ സ്വിറ്റ്സര്‍ലന്‍റിലെ ഫെഡറല്‍ ടാക്സ് അ‍ഡ്മിനിസ്ട്രേഷനുമായി ഒപ്പുവെച്ച 75 രാജ്യങ്ങള്‍ക്കാണ് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറിയത്. കര്‍ശന ഉപാധികളോടെയാണ് വിവരങ്ങളുടെ […]

India National

മരം മുറിച്ച് മെട്രോ നിര്‍മ്മാണം വേണ്ടെന്ന് സുപ്രീകോടതി

മഹാരാഷ്ട്രയിലെ മുംബൈ മെട്രോ ഷെഡ് നിര്‍മാണത്തിനായി ‘അരെ’യിൽ മരം മുറിക്കുന്നതിനെതിരായ ഹരജിയില്‍ തത്സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. കോടതി ഹരജി തീര്‍പ്പാക്കും വരെ മരം മുറിക്കല്‍ നിര്‍ത്തിവെക്കണം. ഒരു കൂട്ടം നിയമ വിദ്യാര്‍ഥികൾ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ സ്വമേധയ കേസെടുത്താണ് സുപ്രീംകോടതി പ്രത്യേക ബഞ്ചിന്‍റെ ഉത്തരവ്. ഹരജി ഈ മാസം 21ന് കോടതി വീണ്ടും പരിഗണിക്കും. പൊതുഅവധി ഒഴിവാക്കിയാണ് മുംബൈ അരെയിലെ മരം മുറിക്കലിനെതിരെ നിയമ വിദ്യാര്‍ഥികള്‍ നല്‍കിയ കത്തില്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി അടിയന്തരമായി സമ്മേളിച്ചത്. അരെ […]

India National

കൊല്ലപ്പെട്ട യാചകന്റെ വീട്ടിൽ പൊലീസ് കണ്ടെത്തിയത് സമ്പത്തിന്റെ കൂമ്പാരം

മുംബൈയിലെ ഗോവണ്ടിയിൽ അപകടത്തിൽ മരിച്ച യാചകന്റെ പേരിൽ 8.77 ലക്ഷം മൂല്യമുള്ള ബാങ്ക് നിക്ഷേപവും, 1.5 ലക്ഷത്തിന്റെ നാണയ ശേഖരവും കണ്ടെത്തി. ഒക്ടോബര്‍ നാലിനാണ് തെക്ക് കിഴക്കൻ മുംബൈയിലെ ഗോവണ്ടിയിൽ വെച്ച് ബിർജു ചന്ദ്ര ആസാദ് എന്ന യാചകൻ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ആസാദിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച യാചകൻ ലക്ഷപ്രഭുവയിരുന്നെന്ന് പൊലീസും ചേരി നിവാസികളുെം തിരിച്ചറിയുന്നത്. ഗോവണ്ടിയിലെ ചേരിയിലുള്ള ആസാദിന്റെ തകർന്നടിഞ്ഞ ഒറ്റമുറി വീട്ടിൽ പൊലീസെത്തുമ്പോൾ മുറിയാകെ പഴയ […]

India Kerala

89 എന്ന നമ്പര്‍ മഞ്ചേശ്വരത്തെ ആ കാറിന് കിട്ടിയ കഥ

89 വോട്ടിന് യുഡിഎഫ് വിജയിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ KL-14-T 89 എന്ന വണ്ടി നമ്പരിന് പിന്നിലൊരു കഥയുണ്ട്. മഞ്ചേശ്വരം എംഎല്‍എയായിരിക്കെ അന്തരിച്ച അബ്ദുല്‍ റസാക്കിന്റെ വാഹനത്തിന്റെ നമ്പരാണത്. തനിക്ക് 89 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂവെന്ന് എപ്പോഴും ഓര്‍ക്കാന്‍ നാട്ടുകാരുടെ റദ്ദുച്ച കണ്ടെത്തിയ മാര്‍ഗമായിരുന്നു അത്.

India Kerala

ഡ്രൈവർ ക്ഷാമത്തിന് പിന്നാലെ ശമ്പളവുമില്ല; കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി രൂക്ഷം

ഡ്രൈവർ ക്ഷാമത്തിന് പിന്നാലെ ശമ്പളം മുടങ്ങിയതും കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇന്നലെ 300 ലേറെ സർവീസുകൾ മുടങ്ങി. മാനേജ്മെന്റിനെതിരെ തൊഴിലാളി സംഘടനകൾ സമരം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ എംപാനൽ ജീവനക്കാരെ പിരിച്ച് വിട്ടതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമായത്.ദിവസക്കൂലിക്ക് താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടും പ്രതിസന്ധി മറികടക്കാനായിട്ടില്ല. ഡ്രൈവർമാരില്ലാത്തതിനാൽ ഇന്നലെ മാത്രം 300ലേറെ സർവീസുകൾ റദ്ദാക്കി.കഴിഞ്ഞ ഒരാഴ്ചക്കിടെ 2500ലേറെ സർവീസുകളാണ് ഈ രീതിയിൽ മുടങ്ങിയത്. അവധി ദിവസമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ താല്‍ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിച്ചിരുന്നില്ല. ബുധനാഴ്ച […]

India Kerala

അരൂരും അഭിഭാഷകരും തമ്മില്‍..

അരൂരുകാർക്ക് വക്കീലൻമാരോട് വലിയ ഇഷ്ടമാണ്. എന്താ കാര്യം എന്നാകും നിങ്ങളോർക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി അഭിഭാഷകരാണ് അരൂരിൽ നിന്നുള്ള നിയമസഭാ സാമാജികർ. ചേർത്തലയിലെ ആദ്യ അഭിഭാഷക കെ.ആർ ഗൗരിയമ്മയെ ആണ് കൂടുതൽ കാലം അരൂരുകാർ തെരഞ്ഞെടുത്തത്. ഇത്തവണത്തെ അരൂരിലെ അങ്കത്തിലും കാണാം ആ വക്കീൽ സ്നേഹം.

India Kerala

മരട് ഫ്ലാറ്റ്; വിദഗ്ദ്ധ സമിതി ഇന്ന് സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിക്കും

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്ന് സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിക്കാനുള്ള കമ്പനിയെ നാളെ തീരുമാനിക്കും. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കിയത്. പൊളിക്കാൻ കരാർ എറ്റെടുക്കാൻ താൽപര്യം അറിയിച്ചെത്തിയ കമ്പനികളുടെ സാങ്കേതിക വിദ്യയും മുൻ പരിചയവും പരിശോധനാ വിധേയമാക്കിയിട്ടുണ്ട്. താൽപര്യം അറിയിച്ചെത്തിയ ആറു കമ്പനികളില്‍ രണ്ടെണ്ണത്തിന് മുൻഗണന നൽകുന്ന പട്ടികയടക്കമാണ് വിദഗ്ധ സമിതി […]

India Kerala

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ഇന്ന് വിജയദശമി. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലുമെല്ലാം വലിയ തിരക്കാണ് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്നത്. ദര്‍ശനത്തിനും വിദ്യാരംഭത്തിനുമായി വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

India Kerala

കൂടത്തായി കൂട്ടക്കൊലപാതകം; ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കും

കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കും. വ്യാജമായി ഒസ്യത്ത് ഉണ്ടാക്കി എന്ന പരാതിയിലും അന്വേഷണം ശക്തമായി. കൂടത്തായി വില്ലേജ് ഓഫീസില്‍ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും. വ്യാജമായി ഒസ്യത്ത് ഉണ്ടാക്കിയ സംഭവത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. കൂടാതെ ജോളി ഉണ്ടാക്കിയ ഒസിയത്തില്‍ പതിച്ച തന്റെ ഒപ്പ് വ്യാജമായി നിര്‍മ്മിച്ചതാണെന്നാരോപിച്ച് എന്‍.ഐ.ടി ജീവനക്കാരന്‍ മഹേഷ് […]

India Kerala

ഹാമര്‍ തലയില്‍ വീണ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍ തുടരുന്നു

പാലാ: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച്‌ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഭീല്‍ ജോണ്‍സണി(17)ന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സ്വയം ശ്വസിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ അഭീലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററില്‍നിന്ന് മാറ്റി. ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും തീവ്രപരിചണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി. സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കിടെ വെള്ളിയാഴ്ചയാണ് അഭീലിന് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം […]