ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് 73ആം ദിവസവും അറസ്റ്റും തുടർ നടപടികളും തുടരുന്നു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി എന്നാരോപിച്ച് ഹ്യാത് അഹമ്മദ് ഭട്ടിനെ അറസ്റ്റു ചെയ്തു. പ്രതിഷേധ സംഗമം സംഘടിപ്പിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയെയും മകളെയും പൊലീസ് 30 മണിക്കൂറിന് ശേഷം വിട്ടയച്ചു. ജമ്മു കശ്മീർ ശാന്തമാണെന്നാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ആവർത്തിക്കുന്നത്. എന്നാൽ റിപ്പോർട്ടുകൾ മറിച്ചാണ്. ചന്തകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളില്ല. വിദ്യാലയങ്ങള്‍ തുറന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല. ഇതിനിടെ […]
India
കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസിന് താല്‍പര്യം: രാജ്നാഥ് സിങ്
കശ്മീര്‍ വിഷയം കോണ്‍ഗ്രസിന് അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് താല്‍പര്യമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്നാഥ് സിങ് ഹരിയാനയിലെ പ്രചാരണത്തില്‍ പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ പ്രചാരണങ്ങളില്‍ ബി.ജെ.പി ഏറെ മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാരുമാണ് പ്രചാരണങ്ങള്‍ നയിക്കുന്നത്. ഹരിയാനയില്‍ ജാട്ട് വോട്ടുകള്‍ ആര്‍ക്ക് അനുകൂലമാകുമെന്നത് നിര്‍ണ്ണായകമാകും. 36 സീറ്റുകളിലാണ് ജാട്ടുകള്‍ക്ക് മേല്‍ക്കൈ ഉള്ളത്. കോണ്‍ഗ്രസിനോ ഐഎന്‍എല്‍ഡിക്കോ ജെജിപിക്കോ ഇവരുടെ വോട്ടുകള്‍ […]
മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല
മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് തയ്യാറാണോ എന്നും രമേശ് ചെന്നിത്തല വെല്ലു വിളിച്ചു. വ്യക്തമായ തെളിവുകള്‍ നിരത്തി വെച്ചിട്ടും തെളിവുണ്ടോ എന്നാണ് മന്ത്രി ചോദിക്കുന്നത്. മൂന്ന് മണിക്കൂര്‍ സമയം മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി അദാലത്തില്‍ പങ്കെടുത്തതിന്‍റെ വീഡിയോ തന്‍റെ കൈവശമുണ്ട് മന്ത്രി ആവശ്യപ്പെട്ടാല്‍ ആ വീഡിയോ നല്‍കാന്‍ തയ്യാറാണ്. നിരപരാധിയാണെന്ന നാട്യത്തില്‍ മന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടത്തായ് കേസ് : റോജോയുടെയും റെഞ്ചിയുടേയും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു
കൂടത്തായികൊലപാത പരമ്പര കേസില്‍ ഡി.എന്‍.എ പരിശോധനക്ക് വേണ്ടിയുള്ള സാമ്പിളുകള്‍ ശേഖരിച്ചു. റോയ് തോമസിന്‍റെ സഹോദരങ്ങളായ റോജോ,റെഞ്ചു, ജോളിയുടെ മകന്‍ റോമോ,പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകന്‍ എന്നിവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ടോം തോമസിന്‍റെയും അന്നമ്മയുടെയും തന്നെയാണ് കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹ അവശിഷ്ടങ്ങളെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് റോജോയുടെയും,സഹോദരി റെഞ്ചുവിന്‍റെയും ഡി.എന്‍.എ സാമ്പിളുകളെടുത്തത്. റോയിടേതെന്ന് സ്ഥിരീകരിക്കാന്‍ മക്കളുടെ സാമ്പിളുകളുമെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചെടുത്ത സാമ്പിളുകള്‍ ഇന്ന് തന്നെ ഡി.എന്‍.എ പരിശോധനക്കയക്കും. കണ്ണൂരിലേയോ,തിരുവനന്തപുരത്തേയോ ഫോറന്‍സിക് ലാബിലേക്കായിരിക്കും കൈമാറുക. അടിയന്തര സാഹചര്യം […]
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്: ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍റ് കാലാവധി നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാന്‍റ് കാലാവധി ചമ്രവട്ടം പാലം അഴിമതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ടി.ഒ സൂരജ് പറഞ്ഞു.
മരട് ഫ്ലാറ്റുകള്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു
മരടിൽ ഫ്ലാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി. ആൽഫാ സെറീൽ ഫ്ലാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തി. അതേ സമയം പൊളിക്കാനുള്ള കമ്പനികൾക്ക് അംഗീകാരം നൽകാനുള്ള നഗരസഭാ യോഗം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് ആൽഫാ സെറീൻ ഫ്ലാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തിയത്. നിലവിൽ ആൽഫാ സെറീൽ ഫ്ലാറ്റ് പൊളിക്കുന്ന ചുമതല വിജയ് സ്റ്റീൽ കമ്പനിക്ക് കൈമാറാനാണ് സങ്കേതിക സമിതി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റ് ഫ്ലാറ്റുകൾ എഡിഫൈഡ് കമ്പനിക്ക് കൈമാറാനാണ് ധാരണയായിട്ടുള്ളത്. അതേ സമയം ആശങ്കകൾ പരിഹരിക്കാതെയാണ് […]
ഉപതെരഞ്ഞെടുപ്പിലെ എൻ.എസ്.എസ് നിലപാടില്‍ എൽ.ഡി.എഫ്-യുഡിഎഫ് തർക്കം രൂക്ഷമാകുന്നു
ഉപതെരഞ്ഞെടുപ്പിലെ എൻ.എസ്.എസ് നിലപാടില്‍ എൽ.ഡി.എഫ്-യുഡിഎഫ് തർക്കം രൂക്ഷമാകുന്നു. സാമുദായിക സംഘടനകൾ പരസ്യമായി വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനെതിരെ യു.ഡി.എഫ് രംഗത്തു വന്നു. ജാതി പറഞ്ഞു വോട്ട് പിടിക്കുന്നതിനെതിരെ കമ്മീഷന് പരാതി നൽകാൻ എൽ.ഡി.എഫ് തീരുമാനിച്ചു. ജാതി-മത സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എൻ.എസ്.എസ് നേതൃത്വം വട്ടിയൂർക്കാവിൽ യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു കമ്മീഷന്‍റെ പ്രതികരണം. എന്നാൽ […]
ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം രണ്ട് നാള്‍ കൂടി
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി രണ്ട് നാള്‍. ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തില്‍ ഏറെ മുന്നിട്ടുനിന്ന ബി.ജെ.പി അവസാനവട്ട വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. താരപ്രചാരകര്‍ എത്താത്തതിലുള്ള പി.സി.സികളുടെ പ്രതിഷേധങ്ങള്‍ക്കിടെ അധ്യക്ഷ സോണിയ ഗാന്ധി നാളെ ഹരിയാനയില്‍ പ്രചാരണത്തിനെത്തും. മഹാരാഷ്ട്രയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. കശ്മീർ, പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് പ്രധാനമന്ത്രിയുടേയും കേന്ദ്രമന്ത്രിമാരുടെയും പ്രചാരണം. ഇരു സംസ്ഥാനങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഹരിയാനയില്‍ 75 സീറ്റുകൾ നേടുമെന്നാണ് […]
ബാബരി കേസിലെ ചരിത്രവിധി വരാന്‍ ഇനി ഒരു മാസം
ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസിലെ ചരിത്ര വിധി പുറത്തുവരാന്‍ ഇനി ഒരു മാസത്തെ കാത്തിരിപ്പ്. വിധി പുറപ്പെടുവിക്കുന്നതോടെ ഒന്നര പതിറ്റാണ്ട് കാലം പഴക്കമുള്ള പ്രശ്നത്തിനാണ് കുരുക്കഴിയുന്നത്. അടുത്ത മാസം വിരമിക്കാനിരിക്കെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുറപ്പെടുവിക്കുന്ന നിര്‍ണായക വിധി പ്രസ്താവം കൂടിയാകുമത്. 1992 ഡിസംബര്‍ ആറിനാണ് മതേതര ഇന്ത്യയുടെ ചരിത്രത്തിന് വിള്ളല്‍ വീഴ്ത്തി അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ശേഷം 27 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബാബരി ഭൂമിത്തര്‍ക്കവുമായി കേസില്‍ സുപ്രീംകോടതി […]
എന്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍
എന്‍.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ് വട്ടിയൂര്‍കാവില്‍ ജാതി പറഞ്ഞ് നഗ്നമായി വോട്ടുപിടിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിരീക്ഷണം ശരിയായാണെന്നും കോടിയേരി പറഞ്ഞു.












