കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ള കണ്‍സെഷന്‍ ടിക്കറ്റ് നിര്‍ത്തിവെച്ചു. കണ്‍സഷനുള്ള ആറായിരത്തോളം അപേക്ഷകള്‍ കെട്ടിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അപേക്ഷകള്‍ കെ.എസ്.ആര്‍.ടി.സി പരിഗണിക്കാത്തത്. സ്കൂളിലും കോളജിലും പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ യാത്രക്ക് പ്രധാനമായും ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി അനുവദിക്കുന്ന കണ്‍സഷന്‍ ടിക്കറ്റിനെയാണ് . ടിക്കറ്റിന്റെ മൂന്നിലൊന്നില്‍ താഴെ തുകയാണ് കണസഷനായി ഈടാക്കുന്നത്. എന്നാല‍് മൂന്ന് മാസത്തോളമായി വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് കെ.എസ്.ആര്‍.ടി.സി കൊടുക്കുന്നില്ല. വിവിധ ഡിപ്പോകളിലായി ആറായിരത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് വിവരം.കണ്‍സഷന്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് തുക […]
India
സിലിയെ കൊല്ലാനായി ജോളി മൂന്ന് തവണ സയനൈഡ് നൽകി
സിലിയെ കൊല്ലാനായി ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായി അന്വേഷണ സംഘം. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലും സയനൈഡ് കലർത്തിയാണ് നൽകിയത്. അമ്മ അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് സിലിയുടെ മകൻ പൊലീസിന് മൊഴി നൽകി. സിലി കൊലപാതക കേസിൽ കസ്റ്റഡിയിൽ കിട്ടിയ മുഖ്യ പ്രതി ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വടകര തീരദേശ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു. ചോദ്യം ചെയ്യൽ. സിലിയുടെ മരണം ഉറപ്പുവരുത്താൻ മൂന്ന് തവണ സയനൈഡ് നൽകിയതായി ജോളി മൊഴി നൽകി. […]
ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയം, സംവിധായകനെതിരെ പരാതിയുമായി മഞ്ജു വാര്യര്‍
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതി കത്തില്‍ പറയുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യൂ സാമുവലിനെതിരെയുമാണ് മഞ്ജു പരാതി നല്‍കിയത്. ഡി.ജി.പിയെ നേരില്‍ കണ്ടാണ് താരം പരാതി സമര്‍പ്പിച്ചത്. മാസങ്ങളായി തന്നെ അപമാനിക്കുകയാണെന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഒടിയന്‍ സിനിമക്ക് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ […]
ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക് ഇന്ന്
ഇന്ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പൊതുമേഖല ബാങ്കുകളുടെ ലയനം, തൊഴില്‍ സുരക്ഷ, കിട്ടാക്കടത്തിന്റെ വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് സമരം. സമരം ജനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ബാങ്കുകളുടെ അറിയിപ്പ്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും പണിമുടക്ക് ജനത്തെ ബാധിക്കും. ഞായറാഴ്ചയും വോട്ടെടുപ്പ് മൂലം ഇന്നലെയും ഇരു സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അവധിയായിരുന്നു.
ഡല്‍ഹിയില്‍ അമ്മയും മകനും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്
ഡല്‍ഹിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍ത്താവ് വില്‍സന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഡല്‍ഹിയില്‍ മരിച്ച ലിസി ഇടുക്കി പൊലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നതായി വ്യക്തമായി. ആദ്യ ഭാര്യയുടെ സഹോദരനും ബന്ധുക്കളും ഭര്‍ത്താവിന്റെ മരണം തന്നില്‍ നിന്ന് മറച്ചുവെച്ചെന്നും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.വില്‍സന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മക്കളും പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ ദുരൂഹ മരണത്തില്‍ വ്യക്തതക്കായി അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ മരിച്ച ലിസി മെയ് 30നാണ് ഇടുക്കി ജില്ലാ പൊലീസ് […]
കനത്ത മഴ; ജനശതാബ്ദി, ബാംഗ്ലൂര്‍-എറണാകുളം എക്സ്പ്രസ് ട്രയിനുകള്‍ റദ്ദാക്കി
കനത്ത മഴയിൽ മണ്ണിടിഞ്ഞും പാളങ്ങളിൽ വെളളം കയറിയും തടസപ്പെട്ട ട്രയിൻ ഗതാഗതം ഇന്ന് പുനസ്ഥാപിച്ചേക്കും. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, ബാംഗ്ലൂര്‍-എറണാകുളം എക്സ്പ്രസ് ട്രയിനുകളും ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ഓട്ടോമാറ്റിക് സിഗ്നൽ ഇല്ലാത്തതിനാൽ ട്രയിനുകളുടെ വൈകിയോട്ടം തുടരാനാണ് സാധ്യത. കലൂർ സബ്സ്റ്റേഷനിൽ നിന്നുളള വൈദ്യുതി വിതരണം ഇന്ന്പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു.
എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇന്നലെ മഴ ശക്തമായത് തെരഞ്ഞെടുപ്പിനെ വരെ ബാധിച്ചിരുന്നു. കനത്ത മഴ കൊച്ചി നഗരത്തെ വെള്ളത്തിനടിയിലാക്കിയിരുന്നു. താഴ്ന്ന പ്രദേശങ്ങലിലെയും നഗരത്തിലെയും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് പ്രതിസന്ധി സൃഷ്ടിച്ചു. മണിക്കൂറുകളുടെ പ്രയത്നം കൊണ്ടാണ് പല റോഡുകളിലേയും വെള്ളം പമ്പ് ചെയ്ത് […]
ജോളിയെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സിലി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുക. കൊലയ്ക്ക് ശേഷം ജോളി കൈവശപ്പെടുത്തിയ സിലിയുടെ സ്വര്‍ണവും കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ കുപ്പിയും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സിലി വിധക്കേസില്‍ ഈ മാസം 26 വരെയാണ് ജോളിയെ താമരശേരി കോടതി കസ്റ്റഡിയില്‍ വിട്ടത്. സിലിയുടെ മരണ ശേഷം അവര്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണം ജോളിയാണ് ഏറ്റുവാങ്ങിയതെന്ന് ആശുപത്രി രേഖയിലുണ്ട്. ഈ […]
പെരുമഴ തുടരുന്നു; ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും, അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 20 ദുരിതാശ്വാസ ക്യാമ്പുകളിലായി 30506 പേരാണുള്ളത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങും. തുടര്‍ന്ന് ഇരുപത്തിനാലാം തിയതിയോടെ ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്കാകും […]
വരുംദിവസങ്ങളില്‍ കനത്ത മഴ തുടരും; എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
എറണാകുളം: വരുന്ന 5 ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ്. ഞായറാഴ്ചയും, തിങ്കളാഴ്ചയും സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കനത്ത മഴയാണ് അനുഭവപ്പെട്ടത്. കൊല്ലം, പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് […]












